Sunday, June 30, 2019 Last Updated 13 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 28 Dec 2017 07.56 PM

ഹരിതശോഭയില്‍ അനന്തപുരിയുടെ അത്യാധുനിക വില്ലകള്‍

uploads/news/2017/12/178496/Hari-one.jpg

മലയാളി നെയ്‌തെടുക്കുന്ന സ്വപ്നങ്ങളില്‍ എന്നുമുണ്ട് വിശാലമായ മുറ്റവും പുല്‍ത്തകിടികളും പൂന്തോട്ടവും മരങ്ങളും. മരച്ചില്ലകളെ തഴുകിയെത്തുന്ന കാറ്റും കാറ്റില്‍ പരക്കുന്ന പൂമണവും പോലും ആ വീട്ടിലേക്ക് ഒഴുകിയെത്താറുണ്ട്. കേരളത്തിന്റെ ഹരിതഭംഗിയെ നാം അത്രയേറെ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ, നഗരത്തില് താമസിക്കണം, അതിന്റെ സൗകര്യങ്ങള് ഉപയോഗപ്പെടുത്തണം എന്നൊക്കെ ആഗ്രഹിക്കുന്ന പലര്ക്കും പ്രകൃതിഭംഗിയും വിസ്തൃതമായ കോമ്പൗണ്ടും സ്വപ്നമായിത്തന്നെ അവശേഷിക്കുകയാണ്. ഇനി, അത്തരം വിട്ടുവീഴ്ചകള് വേണ്ട. കാരണം, ചുറ്റിലും കുളിര്മ പകരുന്ന പച്ചപ്പും തുറസായ ഇടങ്ങളുമായി, പ്രകൃതിയുടെ നന്മയിലും ആധുനിക സൗകര്യങ്ങളിലും മുങ്ങിനില്ക്കുന്ന ആഡംബര വില്ലകളുമായി തിരുവന്തപുരത്ത് പോത്തന്‌കോട് ഒരു വില്ല പ്രോജക്ട് ഒരുങ്ങുന്നുഫേവറിറ്റ് ഹോംസിന്റെ ദ പെറ്റല്‌സ്

കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ ഏറ്റവും വലിയ ലക്ഷ്വറി റെസിഡന് പ്രോജക്ടാണ് പെറ്റല് എട്ട് ഏക്കര്ഭൂമിയുടെ വിശാലതയില്, ഹരിത സമൃദ്ധിയില്, ആധുനികതയുടെ കയ്യൊപ്പോടെ തലയുയര്ത്തി നില്ക്കുന്ന അത്യാഡംബര ഭവനങ്ങള്ദ പെറ്റല് എന്ന ഈ ടൗണ്ഷിപ്പ് പ്രോജക്ട് സമീപഭാവിയില് നിശ്ചയമായും തിരുവന്തപുരത്തിന്റെ റെസിഡന് ക്കായി മാറും. കാരണം ഇത്രയേറെ സൗകര്യങ്ങളോടെ, ഇത്രയും വിശാലമായ സ്ഥലത്ത്, ഇത്രയും ഗ്രീനറിയില്മറ്റൊരു പ്രോജക്ട് ഇപ്പോള്അനന്തപുരിയില്ഇല്ല.

തിരുവന്തപുരത്ത് പോത്തന് കോട്, ടെക്‌നോപാര്ക്കിലേക്കും ടെക്‌നോസിറ്റിയിലേക്കും പോകുന്ന കഴക്കൂട്ടംവെഞ്ഞാറമൂട് റോഡിനരികിലായി അതിവിശാലമായ എട്ട് ഏക്കറിലാണ് ദ പെറ്റല്‌സ്. ആ പ്ലോട്ടിന്റെ ഹരിതഭംഗികള് മുഴുവന് നിലനിര്ത്തിക്കൊണ്ട്, കാറ്റും വെളിച്ചവും ശുദ്ധവായുവും ആവോളം ലഭിക്കത്തക്ക വിധത്തിലാണ് ഇത് രൂപകല്പ്പന ചെയ്തിരിക്കുന്നത്. നഗരത്തിലെ ജനബാഹുല്യവും വാഹനപ്പെരുപ്പവും പൊടിപടലങ്ങളും പുകയും വായുമലിനീകരണത്തിന്റെ തോത് ഉയര്ത്തുമ്പോള് എട്ട് ഏക്കര് ഭൂമിയില് രണ്ട് ഏക്കറിലധികം തുറസായ സ്ഥലമുള്ള, ദ പെറ്റല്‌സിലെ ജീവിതം സമ്മാനിക്കുന്ന സ്വാസ്ഥ്യം എത്ര വലുതായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ.

ചുറ്റും നിറഞ്ഞുനില്ക്കുന്ന ഹരിതവര്ണമുള്ള ദ പെറ്റല് രണ്ട് ഹൗസിംഗ് ഓപ്ഷനുകളാണ് ഉള്ളത്. ഒന്നാമത്തേത് മൂന്നും നാലും ബെഡ് റൂമുകളോടു കൂടിയ 69 ലക്ഷ്വറി വില്ലകള് രണ്ടാമത്തേത് രണ്ടും മൂന്നും വീതം ബെഡ് റൂമുകളുള്ള 60 ലക്ഷ്വറി വില്ലാമെന്റുകള്. വില്ലകളുടെയും അപ്പാര്ട്ട്‌മെന്റുകളുടെയും സൗകര്യങ്ങള് ഒരുമിക്കുന്നവയാണ് വില്ലാമെന്റുകള്. ദ പെറ്റല്‌സിലെ ഓരോ ഭവനങ്ങളിലേക്കും ശാന്തമായ പ്രകൃതിയുടെ, ഉണര്‌വ് പകരുന്ന പച്ചപ്പിന്റെ ദൃശ്യചാരുതകള് വിരുന്നെത്തുന്നുണ്ട്. പ്രകൃതിയോട് ഇണങ്ങി, പച്ചപ്പിന്റെ ധാരാളത്തില് മയങ്ങി നില്ക്കുന്ന ഈ പ്രോജക്ടിലേക്ക് അത്യാധുനിക സൗകര്യങ്ങളെല്ലാം ചേര്ത്തുവയ്ക്കുന്നുണ്ട് ഫേവറിറ്റ് ഹോംസ്.

uploads/news/2017/12/178496/Hari-2.jpg

ദ പെറ്റല്‌സിലേക്കുള്ള കവാടം തുറന്നാല് ഇരുവശത്തും മരങ്ങള് തണല് വിരിക്കുന്ന റോഡുകള് കാണാം. വീണ്ടും അകത്തേക്കു കടക്കുമ്പോള് പൂക്കള് വിടര്ന്നുല്ലസിക്കുന്ന പൂന്തോട്ടവും കല്ല് പാകിയ നടപ്പാതകളുമുണ്ട്. വീതികൂടിയ ഇന്റേണല് റോഡുകളിലെല്ലാം സ്ട്രീറ്റ് ലൈറ്റുകളുമുണ്ട്. 5000 ചതുരശ്ര അടിയിലാണ് ക്ലബ് ഹൗസും ഉന്നത നിലവാരത്തിലുള്ള എയര്കണ്ടീഷന് ചെയ്ത ജിമ്മും ഒരുക്കിയിരിക്കുന്നത്. ബാഡ്മിന്റണ് കോര്ട്ട്, ഇന്‌ഡോര് ഗെയിംസ്, ചില്ഡ്രന്‌സ് പ്ലേ ഏരിയ, കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഫണ് പ്ലേ പൂള്, സ്വിമ്മിംഗ് പൂള്, ടോഡ്‌ലേഴ്‌സ് പൂള്, ഇന്റര് കോം, വൈഫൈ സോണ്, സര്‌വന്റ്‌സ് റൂം, െ്രെഡവേഴ്‌സ് റൂം, ലാന്ഡ്‌സ്‌കെയ്പിംഗ് ചെയ്ത ലോണ്, ബയോ ഡീഗ്രെയ്ഡബിള് മാലിന്യ നിര്മാര്ജന പ്ലാന്റ്, മഴവെള്ള സംഭരണം തുടങ്ങി നിരവധി സൗകര്യങ്ങള് പെറ്റല്‌സില് ഒരുക്കിയിട്ടുണ്ട്. 24ത7 സെക്യൂരിറ്റിയും എടുത്തു പറയേണ്ട സംവിധാനമാണ്. റിസോര്ട്ടുകളില് താമസിച്ചിട്ടുള്ളപ്പോള് നാം ആസ്വദിച്ച ബഗ്ഗി റൈഡ് ദ പെറ്റല്‌സിലുമുണ്ട്. വില്ലകളില് നിന്നും വില്ലാമെന്റുകളില് നിന്നും ക്ലബ്ഹൗസിലേക്കും മറ്റും ബഗ്ഗിവാനുകളില് പോകാം.

പഴമയും പുതുമയും പുണരുന്ന, രാജകീയ പ്രൗഢിയും വികസനത്തിന്റെ അനന്തസാധ്യതകളും കൈകോര്ക്കുന്ന തലസ്ഥാന നഗരിയില് ഒരു വീട് ആഗ്രഹിക്കുന്നവര്ക്ക് ഏറ്റവും നല്ലൊരു ചോയ്‌സാണ് ദ പെറ്റല്‌സ് വില്ലകള്. പോത്തന്‌കോടുള്ള ദ പെറ്റല്‌സില് നിന്നും ടെക്‌നോപാര്ക്ക്, ടെക്‌നോസിറ്റി, നാഷണല് ഹൈവേ തുടങ്ങിയ ഇടങ്ങളിലേക്കെല്ലാം ഏതാനും മിനിറ്റുകള്ക്കുള്ളില് വാഹനത്തില് എത്താവുന്ന ദൂരമേയുള്ളു. തലസ്ഥാന നഗരിയിലെ വീടിനെ നിക്ഷേപമായി കരുതുന്നവര്ക്കും അവിടെ താമസിക്കാനായി വീട് അന്വേഷിക്കുന്നവര്ക്കും തീര്ച്ചയായും ദ പെറ്റല്‌സ് ഇഷ്ടപ്പെടും. കാരണം അവിടെ കിട്ടുന്ന സൗകര്യങ്ങളും ആംബിയന്‌സും, അത് മറ്റെങ്ങും കിട്ടാത്തതാണ്.

uploads/news/2017/12/178496/Hari-3.jpg

2001ല് സ്ഥാപിതമായ ഫേവറിറ്റ് ഹോംസ് കഴിഞ്ഞ 17 വര്ഷത്തിനുള്ളില് 14 പ്രോജക്ടുകള് പൂര്ത്തിയാക്കി. ഇപ്പോള് പണി പൂര്ത്തിയായിക്കൊണ്ടിരിക്കുന്ന നാല് പ്രോജക്ടുകളും ചേരുമ്പോള് ആകെ 18 റെസിഡന്ഷ്യല് പ്രോജക്ടുകള്. അനുപമമായ രൂപകല്പനയും ലോകോത്തര നിലവാരത്തിലുള്ള അമിനറ്റീസും ഇതില് ഏതു പ്രോജക്ടിന്റെയും സവിശേഷതകളാണ്. ഐഎസ്ഒ സര്ട്ടിഫിക്കേഷനും ക്രെഡായ് ആക്രഡിറ്റേഷനുമുള്ള ഫേവറിറ്റ് ഹോംസിന്റെ, ദ പെറ്റല്‌സ് അടക്കം എല്ലാ പ്രോജക്ടുകളും തിരുവനന്തപുരത്തെ പ്രധാന ലൊക്കേഷനുകളിലുമാണ്. അവയെല്ലാം ലാന്ഡ്മാര്ക്ക് പ്രോജക്ടുകളുമാണ്.

ഫേവറിറ്റ് ഹോംസ് ഇതിനോടകം നിര്മിച്ചു നല്കിയ പത്ത് ലക്ഷം സ്‌ക്വയര് ഫീറ്റിലധികം വരുന്ന ലക്ഷ്വറി റസിഡന്ഷ്യല് ഏരിയയില് തികഞ്ഞ സംതൃപ്തിയോടെയാണ് ഉപഭോക്താക്കള് താമസിക്കുന്നത്. ഈ ബ്രാന്ഡ് നല്കുന്ന എല്ലാ സേവനങ്ങളും നിര്മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രോസസുകളും ഐഎസ്ഒ നിലവാരത്തിലുള്ളവയാണ്. അതുകൊണ്ടുതന്നെ ഏറ്റവും ഉയര്ന്ന ഗുണമേന്മയും വിശ്വാസ്യതയുമുള്ള ഭവനങ്ങളാണ് ഉപഭോക്താക്കള്ക്ക് കൈമാറുന്നത്.
ഫേവറിറ്റ് ഹോംസ് ഭവനങ്ങള് നിര്മിച്ചു നല്കുമ്പോള് അവയ്‌ക്കൊപ്പം ഹൃദ്യമായ ബന്ധങ്ങള് കൂടി സ്ഥാപിക്കപ്പെടുന്നുണ്ട്. താക്കോലുകള്‌ക്കൊപ്പം സ്‌നേഹസൗഹൃദങ്ങള് കൂടി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. അതിന്റെ കാരണം ഫേവറിറ്റ് ഹോംസിന്റെ ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ മാര്ട്ടിന് തോമസ് പറയുന്നു, ഞങ്ങള് വെറും സ്ട്രക്ചര് മാത്രമല്ല, ബന്ധങ്ങള് കൂടിയാണ് പണിതുയര്ത്തുന്നത്. നിര്മാണത്തിന്റെ ഓരോ ഘട്ടത്തിലും ഉപഭോക്താവിന്റെ സംതൃപ്തി ഞങ്ങള് ഉറപ്പുവരുത്താറുണ്ട്. കെട്ടിടം കൈമാറ്റം ചെയ്തതിനു ശേഷവും ആ സംതൃപ്തി നിലനിര്ത്തുന്നതില് ഞങ്ങള് പ്രത്യേക ശ്രദ്ധ പുലര്ത്തുന്നുണ്ട്. ഗുണമേന്മയുള്ള ഉല്പ്പന്നങ്ങള് കൈമാറിയാല് മാത്രമേ വിജയത്തിലേക്കുള്ള വഴി തുറക്കുകയുള്ളുവെന്ന് കമ്പനി വിശ്വസിക്കുന്നു.

uploads/news/2017/12/178496/Hari-4.jpg

ഗുണമേന്മയോടൊപ്പം ഏറ്റവും ഉയര്ന്ന നിലവാരമുള്ള സാങ്കേതിക വിദ്യകള്, സുതാര്യമായ ബിസിനസ് രീതികള്, ഉപഭോക്തൃകേന്ദ്രീകൃതമായ പ്രവര്ത്തനങ്ങള് എന്നീ സവിശേഷതകള് ഫേവിറിറ്റ് ഹോംസിനെ ഉപഭോക്താക്കളുടെ ഫേവറിറ്റ് ആക്കുന്നു. ആകര്ഷകമായ വില, പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായുള്ള അടുത്ത ബന്ധം, കൃത്യമായി പാലിക്കപ്പെടുന്ന സമയക്രമം എന്നിവയെല്ലാം ഫേവറിറ്റ് ഹോംസിന്റെ മുഖമുദ്രയാണ്.

ദുബായിലും തിരുവനന്തപുരത്തും ഓഫീസുകളുള്ള ഫേവറിറ്റ് ഹോംസിന് പരിസ്ഥിതിസംരക്ഷണം സാമൂഹികപ്രതിബദ്ധതയുടെ പ്രതിഫലമാണ്. അതുകൊണ്ടാണ് പ്രകൃതിയുടെ നന്മയും തനിമയും ചാരുതയും ദ പെറ്റല്‌സിന്റെയും അഭിഭാജ്യഘടകമായി മാറുന്നത്. അനന്തപുരിയിലെ വൃന്ദാവനം തന്നെയാണ് ഈ പ്രോജക്ട്. പ്രകൃതിഭംഗിയും അത്യാധുനിക സൗകര്യങ്ങളും അത്യാഡംബരത്തോടെ കൈകോര്ക്കുന്ന ദ പെറ്റല്‌സിന് ഒരു പൂവിന്റെ മനോഹാരിതയുണ്ട്. പെറ്റല്‌സ് വില്ലയിലെ ജീവിതവും സന്തോഷത്തിന്റെയും സംതൃപ്തിയുടെയും സുഗന്ധം പരത്തും, ഉറപ്പാണ്.

ദ പെറ്റല്‌സ് എന്ന പ്രോജക്ടിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള്‍ക്ക്:

http://www.favouritehomes.com

Email: marketing@favouritehomes.com
Mobile:91-

Ads by Google

Disclaimer: This is a promoted article and the content was created in partnership with M- Mang team and not the editorial team.

Thursday 28 Dec 2017 07.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW