Wednesday, April 11, 2018 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 28 Dec 2017 04.46 PM

അടുത്തവര്‍ഷം 2018 ല്‍ ജര്‍മനിയില്‍ സാധാരണക്കാര്‍ക്ക് ലഭിക്കുന്ന നികുതി ഇളവ്

uploads/news/2017/12/178472/eup281217b.jpg

ബെര്‍ലിന്‍: ജര്‍മനിയില്‍ അടുത്തവര്‍ഷം 2018 ജനുവരി 01 മുതല്‍ സാധാരണക്കാര്‍ക്ക് ലഭിക്കുന്ന നികുതി ഇളവുകള്‍

1.കുട്ടികള്‍ക്ക് ലഭിക്കുന്ന കിന്‍ഡര്‍ഗെല്‍ഡ് ആദ്യത്തെ മൂന്ന് കുട്ടികള്‍ക്ക് പ്രതിമാസം 194 യൂറോയില്‍ നിന്ന് 200 യൂറോ ആയി വര്‍ദ്ധിക്കും. നാലാമത്തെ കുട്ടിമുതല്‍ ഓരോ കുട്ടിക്കും 225 യൂറോ പ്രതിമാസ കിന്‍ഡര്‍ഗെല്‍ഡ് ലഭിക്കും.

2.കുട്ടികള്‍ക്ക് ലഭിക്കുന്ന പ്രതിവര്‍ഷ നികുതി ഇളവ് 3.714 യൂറോയില്‍ നിന്ന് 7.428 ആയി വര്‍ദ്ധിപ്പിക്കും. ഈ നികുതി ഇളവ് ഭാര്യയും, ഭര്‍ത്താവും ഒന്നിച്ച് ആദായ നികുതി അപേക്ഷ നല്‍കുന്നവര്‍ക്ക് മാത്രമാണ്.

3.വര്‍ഷത്തില്‍ നികതി ഇളവ് ആയി ടാക്‌സ് കാര്‍ഡില്‍ മുന്‍കൂട്ടി ചേര്‍ക്കാവുന്ന തുക 8.820 യൂറോയില്‍ നിന്നും 9.000 ആയി വര്‍ദ്ധിപ്പിച്ചു.

ജോര്‍ജ് ജോണ്‍

Ads by Google
Thursday 28 Dec 2017 04.46 PM
YOU MAY BE INTERESTED
TRENDING NOW