Monday, July 23, 2018 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 28 Dec 2017 03.32 PM

ഫ്രീക്ക് ആന്‍ഡ് ഫിറ്റ്

''കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഫിറ്റ്‌നസിലും വര്‍ക്കൗട്ടുകളിലും ശ്രദ്ധ നല്‍കുന്ന താരമാണ് ആര്യ. വര്‍ക്കൗട്ടുകളില്‍ പുതിയ പരീക്ഷണങ്ങള്‍ക്കും താരം തയാറാണ്. തമിഴകത്തെ ഫിറ്റ്‌നസ് ഫ്രീക്ക് ആര്യയുടെ ഫിറ്റ്‌നസ് വിശേഷങ്ങള്‍. ''
uploads/news/2017/12/178455/StarHealth281217a.jpg

തെന്നിന്ത്യന്‍ താരങ്ങളില്‍ ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ് ആര്യ. തമിഴകത്തെ ഫിറ്റ്‌നസ് ഫ്രീക്ക്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ ആര്യ വിട്ടുവീഴ്ചകള്‍ക്ക് തയാറല്ല.

ദിവസേനയുള്ള വര്‍ക്കൗട്ടുകള്‍ക്ക് പുറമേ, കഥാപാത്രത്തിന് അനുയോജ്യമായ ശരീരഘടന നേടിയെടുക്കാന്‍ കഠിന പ്രയത്‌നങ്ങള്‍ക്കും ആര്യ റെഡി.

അടുത്തിടെ റിലീസായ 'കടമ്പന്‍' എന്ന ചിത്രത്തിനായി ആര്യ വര്‍ക്കൗട്ടുകള്‍ക്ക് കൂടുതല്‍ സമയം ചെലവഴിച്ചിരുന്നു. ''കഥാപാത്രത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ക്ക് ഞാനെപ്പോഴും ശ്രമിക്കാറുണ്ട്.

കഠിനപ്രയത്‌നങ്ങള്‍ വേണ്ടി വന്നാലും മടിയില്ല. കടമ്പനില്‍ ഗോത്രവിഭാഗക്കാരനായ യുവാവിന്റെ വേഷമാണ്. അതുകൊണ്ട് കഥാപാത്രത്തിന്റെ ശരീരഘടനയ്ക്കായി കൂടുതല്‍ സമയം വര്‍ക്കൗട്ടുകള്‍ക്ക് വേണ്ടി കണ്ടെത്തി. ഒരു ദിവസം നാല് - അഞ്ച് മണിക്കൂര്‍ വരെ തുടര്‍ച്ചയായി വര്‍ക്കൗട്ട് ചെയ്തു.

മൂന്ന് ഘട്ടങ്ങളായി തരംതിരിച്ചാണ് വര്‍ക്കൗട്ടിനായി സമയം നിശ്ചയിച്ചിരുന്നത്. വളരെ ബുദ്ധിമുട്ടുള്ള വര്‍ക്കൗട്ടുകളും വെയ്റ്റ് ട്രെയിനിങുമുണ്ടായിരുന്നു. പക്ഷേ, കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയാകുമ്പോള്‍ മറ്റെല്ലാ ബുദ്ധിമുട്ടുകളും മറക്കും.

ജീവിതത്തില്‍ ഡയറ്റ് കൃത്യമായി പിന്തുടരുന്ന വ്യക്തിയാണ് ഞാന്‍.''. ഫിറ്റ്‌നസിനായുള്ള ആര്യയുടെ കഠിന പ്രയത്‌നങ്ങള്‍ തമിഴ് ചലച്ചിത്ര രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ഫിറ്റ്‌നസിനെക്കുറിച്ച് ചിന്തിക്കട്ടെ


സമീപകാലത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആര്യയുടെ വര്‍ക്കൗട്ട് സെഷന്‍ ഫോട്ടോയും ശ്രദ്ധേയമായി. വര്‍ക്കൗട്ടുകള്‍ക്കിടയിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനെക്കുറിച്ച് ആര്യ നല്‍കുന്ന മറുപടി ഇങ്ങനെയാണ്. ''ഫിറ്റ്‌നസ് ആര്‍ക്കും സ്വന്തമാക്കാവുന്നതേയുള്ളൂ.

എല്ലാവരും ഫിറ്റ്‌നസിനെക്കുറിച്ച് ചിന്തിക്കണം. അതിനുവേണ്ടിയാണ് സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. ചെറുപ്പക്കാര്‍ക്ക് മാത്രമേ ഫിറ്റ്‌നസ് പിന്തുടരാന്‍ സാധിക്കൂ എന്നത് വെറും തെറ്റിധാരണയാണ്.

ഫിറ്റ്‌നസിനെക്കുറിച്ച് ചോദിക്കുന്നവരെയാക്കെ ഞാന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. ശരീരം നന്നായി സംരക്ഷിക്കുന്നത് ഒരു കലയാണ്. വര്‍ക്കൗട്ടുകള്‍ തന്നെ ചെയ്യണമെന്നില്ല. ദിവസവും വ്യായാമം ചെയ്യാന്‍ തയാറായാലും മതി. എന്ത് കാര്യം ചെയ്യുമ്പോഴും താല്‍പര്യത്തോടെ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.

സിനിമകളും ഫോട്ടോകളും കണ്ട് ഒരുപാട് ആളുകള്‍ ചോദിക്കാറുണ്ട്, എങ്ങനെയാണ് ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതെന്ന്.

എന്ത് ത്യാഗം സഹിക്കാനും തയാറായെങ്കില്‍ മാത്രമേ ശരീരഘടന നിലനിര്‍ത്താനാകൂ. അതിനുള്ള താല്‍പര്യം സ്വയം ഉണ്ടാകണം.''തമിഴ് സിനിമാ രംഗത്ത് ആര്യ പുതുമുഖ നടന്മാരുടെ ഫിറ്റ്‌നസ് ഗുരുകൂടിയാണ്.

uploads/news/2017/12/178455/StarHealth281217a2.jpg

ഡയറ്റിലും ശ്രദ്ധിക്കാറുണ്ട്


ഫിറ്റ്‌നസില്‍ മാത്രമല്ല, ഡയറ്റിലും ആര്യയ്ക്ക് വ്യക്തമായ പ്ലാനുകളുണ്ട്. ശരീരഭാരം വര്‍ധിപ്പിക്കേണ്ട സാഹചര്യത്തിലും ആര്യയുടെ ആത്മവിശ്വാസം ഒട്ടും കുറയാറില്ല. '

'എല്ലാവരേയും പോലെ ശരീരഭാരം നിയന്ത്രിക്കാന്‍ ഭക്ഷണക്രമീകരണങ്ങള്‍ ഞാനും ചെയ്യാറുണ്ട്. വര്‍ക്കൗട്ടുകള്‍ ചെയ്യുമ്പോള്‍ ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സാധാരണയായി ബ്രേക്ക് ഫാസ്റ്റിന് 40 മുട്ടയുടെ വെള്ള, 2 കിലോ ഗ്രാം ചിക്കന്‍, ഫ്രഷ് ഫ്രൂട്ട്‌സും ഉള്‍പ്പെടുത്താറുണ്ട്. വര്‍ക്കൗട്ടിനു ശേഷം പ്രോട്ടീന്‍ പൗഡര്‍ കഴിക്കാറുണ്ട്. പലപ്പോഴും ഹെവി വര്‍ക്കൗട്ടുകളായിരിക്കും. അതുകൊണ്ട് പ്രോട്ടീന്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം.

ഷൂട്ടുള്ളപ്പോഴും വര്‍ക്കൗട്ടുകള്‍ ഒഴിവാക്കില്ല. രാവിലെ 4 മണിക്ക് എഴുന്നേറ്റ് വര്‍ക്കൗട്ട് ചെയ്യും. അതിനു ശേഷം ഷൂട്ടിന് പോകും. വര്‍ക്കൗട്ടിനും ഡയറ്റിനും ഞാനേറെ പ്രാധാന്യം നല്‍കാറുണ്ട്.

ഫിറ്റ്‌നസിലും ഡയറ്റിലും എനിക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് ട്രെയിനേഴ്‌സായ രാജേഷും ജെയ്‌യുമാണ്''.
ഫിറ്റ്‌നസ് ട്രെയിനേഴ്‌സിന്റെ നിര്‍ദേശങ്ങള്‍ പിന്തുടരുന്ന വ്യക്തിയാണ് ആര്യ. യുവതാരത്തിന്റെ ശരീരഘടനയ്ക്ക് പിന്നിലെ രഹസ്യവും ഇതുതന്നെ.

ശരീരഭാരം വര്‍ധിപ്പിച്ചു


രാഘവന്‍ സംവിധാനം ചെയ്ത കടമ്പനുവേണ്ടി ആര്യ ശരീരഭാരം 88 കിലോയാണ് വര്‍ധിപ്പിച്ചത്. ''കഥാപാത്രത്തിനായി ശരീരഭാരം വര്‍ധിപ്പിക്കണമെന്ന് സംവിധായകനാണ് ആവശ്യപ്പെട്ടത്. അതിനായി ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. മുന്‍പ് 40 മുട്ടയുടെ വെള്ളയാണ് രാവിലെ കഴിച്ചിരുന്നത്.

പുതിയ ചിത്രത്തിനായി 42 മുട്ടയുടെ വെള്ള കഴിച്ചു തുടങ്ങി. ഷൂട്ട് കേരള - തമിഴ്‌നാട് ബോര്‍ഡറിലുള്ള വന പ്രദേശങ്ങളിലായിരുന്നു. ഷൂട്ടിന്റെ സമയത്ത് വര്‍ക്കൗട്ടുകള്‍ മുടങ്ങാതെ ചെയ്യേണ്ടതുണ്ടായിരുന്നു. അതിനുവേണ്ടി ജിം ഉപകരണങ്ങള്‍ തയാറാക്കിയ വാഹനം ഷൂട്ടിങ് ലൊക്കേഷനില്‍ ക്രമീകരിച്ചു.

ഷൂട്ടുള്ള വനപ്രദേശങ്ങളില്‍ വര്‍ക്കൗട്ട് മുടങ്ങാതിരിക്കാന്‍ വാഹനവും കൊണ്ടുപോയി. സമയം കിട്ടുമ്പോഴൊക്കെ വര്‍ക്കൗട്ടുകള്‍ ചെയ്തിരുന്നു. ശരീരഭാരം കൂട്ടുന്നതിനായി വര്‍ക്കൗട്ടിലും ഭക്ഷണത്തിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വനപ്രദേശമായതിനാല്‍ ഷൂട്ട് കഴിഞ്ഞ് നടക്കാന്‍ പോകുമായിരുന്നു.

വ്യായാമത്തിനായി രാവിലെയും വൈകുന്നേരവും നടക്കും. മരങ്ങളും കുന്നിന്‍പ്രദേശവുമായതുകൊണ്ട് നല്ല ശുദ്ധവായു കിട്ടുമല്ലോ. രാവിലെ ഷൂട്ടിന് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ മനസിന് സന്തോഷം ലഭിക്കും.

ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഷൂട്ട് പൂര്‍ത്തിയാക്കാനും സാധിക്കും. ഇടയ്ക്ക് കുറച്ച് ദിവസം നാട്ടിലേക്ക് തിരികെ വന്നപ്പോള്‍ ഇവിടുത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ അല്‍പം ബുദ്ധിമുട്ടായിരുന്നു.''

uploads/news/2017/12/178455/StarHealth281217a3.jpg

സൈക്കിള്‍ റെയ്‌സ് ഇഷ്ട വിനോദം


സൈക്കിളില്‍ ഏറെ ദൂരം സഞ്ചരിക്കുന്നത് ആര്യയുടെ ഇഷ്ട വിനോദങ്ങളിലൊന്നാണ്. കിലോ മീറ്ററുകളോളം സൈക്കില്‍ ചവിട്ടും. ''സൈക്കിളിങ് എന്റെ ഇഷ്ട വിനോദമാണ്.

സുഹൃത്തുക്കള്‍ക്കൊപ്പം കിലോ മീറ്ററുകളോളം സൈക്കിളില്‍ സഞ്ചരിക്കാറുണ്ട്. എന്നെ അടുത്തറിയാവുന്നവര്‍ക്ക് സൈക്കിള്‍ റെയ്‌സിനോടുള്ള താല്‍പര്യം നന്നായി അറിയാം. അടുത്തിടെ സൈക്കിള്‍ റെയ്‌സ് ഇഷ്ടപ്പെടുന്ന പ്രൊഫഷനല്‍സിന്റെ ഒരു ടീം സംഘടിപ്പിച്ചു.

സ്വീഡനില്‍ നടക്കുന്ന ആനുവല്‍ സൈക്കിളിങ് ഈവന്റില്‍ പങ്കെടുക്കാന്‍ വേണ്ടി. സ്വീഡനില്‍ എല്ലാ വര്‍ഷവും സൈക്കിള്‍ റെയ്‌സ് നടക്കാറുണ്ട്. പതിനഞ്ച് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാനുള്ള ടാസ്‌കാണ് നല്‍കുക.

ഏകദേശം 300 കിലോ മീറ്റര്‍ ദൂരം പൂര്‍ത്തിയാക്കേണ്ടതുണ്ട്. സ്വീഡനിലെ സൈക്കിള്‍ റെയ്‌സ് എപ്പോഴും എന്നെ വിസ്മയിപ്പിക്കാറുണ്ട്. അതുകൊണ്ടാണ് ടീം രൂപീകരിച്ച് സ്വീഡനിലെ സൈക്കിള്‍ റെയ്‌സില്‍ പങ്കെടുത്തത്. ജൂണില്‍ നടന്ന റെയ്‌സില്‍ ഞങ്ങളുടെ ടീമിന് മെഡലും ലഭിച്ചു.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇരുപതിനായിരം പേര്‍ പങ്കെടുത്തു. മെഡല്‍ ലഭിച്ചതിനേക്കാള്‍ റെയ്‌സില്‍ പങ്കെടുക്കാന്‍ സാധിച്ചതാണ് എനിക്ക് സന്തോഷം നല്‍കുന്നത്. സൈക്കിളിങ് എന്നെ സംബന്ധിച്ച് ടൈം പാസ് ആക്ടിവിറ്റിയല്ല. ടീനേജ് മുതല്‍ മനസിലുള്ള സ്വപ്നമാണ്. ഈ റെയ്‌സ് ഒരു തുടക്കം മാത്രമാണ്''.

സൈക്കിളിങിന്റെ തുടക്കം ഭാരം കുറയ്ക്കാന്‍


കൗമാരപ്രായം മുതല്‍ സൈക്കിളിങ് ആര്യയുടെ ഇഷ്ടവിനോദമാണെങ്കിലും ശരീരഭാരം കുറയ്ക്കാനാണ് സൈക്കിളിങ് ശീലമാക്കിയത്.

''സ്‌കൂള്‍- കോളജ് കാലത്ത് ഫുട്‌ബോളും സൈക്കിളിങും ഒരുപോലെ ഇഷ്ടമായിരുന്നു. കരിയറില്‍ സൈക്കിളിങാണ് ഏറെ സഹായിച്ചിട്ടുള്ളത്. രാജാ റാണി എന്ന ചിത്രത്തില്‍ ഫ്‌ളാഷ് ബാക്ക് സീനുകളില്‍ ശരീരഭാരം കുറയ്ക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ശരീരഭാരം കുറയ്ക്കുകയും വേണം. അങ്ങനെയാണ് സൈക്കിളിങ് പരീക്ഷിക്കുന്നത്. എട്ട് ആഴ്ചകള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ സാധിച്ചു.

സൈക്കിളിങിലൂടെ വളരെയധികം കലോറി ഇല്ലാതാകും. മറ്റ് കായിക വിനോദങ്ങള്‍ പോലെ സന്ധികള്‍ക്ക് വേദനയുമുണ്ടാകില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചിലപ്പോള്‍ ശരീരഭാരം നിയന്ത്രിക്കേണ്ടതായി വരും.

മറ്റ് ചിലപ്പോള്‍ ശരീരഭാരം വര്‍ധിപ്പിക്കേണ്ടതായി വന്നേക്കാം. ഏത് സാഹചര്യത്തിലും കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയാറാണ്. വിധിയെക്കാള്‍ ഞാന്‍ പ്രാധാന്യം നല്‍കുന്നത് ഹാര്‍ഡ് വര്‍ക്കിനാണ്. പരിശ്രമിക്കാനുള്ള മനസുണ്ടായാല്‍ മതി''.

Ads by Google
Ads by Google
Loading...
TRENDING NOW