Monday, September 10, 2018 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 28 Dec 2017 03.01 PM

ലഡാക്കില്‍ നിയന്ത്രണരേഖയില്‍ പട്രോളിംഗിന് ഇനി ഒട്ടകസേന

Army ,  Ladakh

ന്യൂഡല്‍ഹി: രാജ്യാന്തര അതിര്‍ത്തിയായ ലഡാക്കില്‍ നിയന്ത്രണ രേഖയില്‍ പട്രോളിംഗിനായി ഒട്ടകസേനയെ വിന്യസിക്കാന്‍ സൈന്യം തയ്യാറെടുക്കുന്നു. ചൈനയുമായുണ്ടായ ദോക് ലാം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം നിരീക്ഷിക്കുന്നതിനും വെടിക്കോപ്പുകള്‍ ഉള്‍പ്പെടെ വഹിക്കുന്നതിനും ഒട്ടകങ്ങള്‍ക്ക് പരിശീലനം നല്‍കും. ഒട്ടകങ്ങള്‍ക്ക് 180-220 കിലോഗ്രാം വെടിക്കോപ്പുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്.

പുതിയ പട്രോളിംഗ് സേനയിലേക്ക് ബിക്കാനീറിലെ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ കാമലില്‍ നിന്ന് നാല് ഒട്ടകങ്ങളെ കരസേന വാങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആശയം വിജയകരമാണെങ്കിലും തുടര്‍ന്ന് നടപ്പിലാക്കും. സമുദ്രനിരപ്പില്‍ നിന്ന് 12,000-15,500 അടി നിരപ്പിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ മേഖലകളില്‍ ഭാരം വഹിക്കാനുള്ള ഒട്ടകങ്ങളുടെ ശേഷിയെക്കുറിച്ച് ലേയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ ആള്‍ട്ടിറ്റിയൂഡ് റിസര്‍ച്ച് പഠനം തുടങ്ങി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW