Thursday, February 14, 2019 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 28 Dec 2017 01.39 PM

കല്ല്യാണം കഴിഞ്ഞ് വധുവരന്മാര്‍ നേരേ സൂപ്പര്‍ മാര്‍ക്കറ്റിലേയ്ക്ക് പാഞ്ഞു; കാരണം ഇതാണ്

uploads/news/2017/12/178438/photo.jpg

വിവാഹ ഫോട്ടോഷൂട്ട് എങ്ങനെ വ്യത്യസ്തമായി എടുക്കാം എന്നാണ് ഇപ്പോള്‍ എല്ലാവരും ചിന്തിക്കുന്നത്. വ്യത്യസ്തവും പുതുമയുള്ളതുമായ കണ്‍സെപ്റ്റുകള്‍ കണ്ടുപിടിച്ച് ചെയ്യാന്‍ എല്ലാവരും മത്സരിക്കുന്നുണ്ട്. ഇപ്പോഴിതാ വിവാഹ ഫോട്ടോഷൂട്ട് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് നടത്തിയിരിക്കുകയാണ്. കാമുകനും കാമുകിയും വിവാഹിതരായ ശേഷം വെഡ്ഡിങ് ഫോട്ടോ ഷൂട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് നടത്തുകയായിരുന്നു. ഇതിന് കാരണവും ഉണ്ട്, അവര്‍ ആദ്യമായി കണ്ടത് ആ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചായിരുന്നു.

uploads/news/2017/12/178438/photo-1.jpg

ജെസ്സിക്കയും റോഡ്നിയുമാണ് ഈ നായികയും നായകനും. ജോലിക്കിടയില്‍ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചായിരുന്നു അവര്‍ കണ്ടതും പ്രണയത്തിലായതും. 2013ലായിരുന്നു ജെസിക്കയും റോഡ്നിയും കണ്ടു മുട്ടിയത്. റോഡ്നി അവിടെ സ്റ്റോര്‍ മാനേജറായിരുന്നു. ജസീക്ക ഗ്രോസറി മാനേജറും. ഇക്കഴിഞ്ഞ നവംബറിലാണ് റോഡ്നി ജസീക്കയെ പ്രൊപ്പോസ് ചെയ്തത്.

uploads/news/2017/12/178438/photo-2.jpg

സൂപ്പര്‍ മാര്‍ക്കറ്റിലെ പച്ചക്കറികള്‍ക്കും ഗ്രോസറി ഉള്‍പ്പന്നങ്ങള്‍ക്കും ഇടയിലൂടെയിലായിരുന്നു ഈ കിടിലന്‍ ഫോട്ടോഷൂട്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് എന്തിന് ഫോട്ടോഷൂട്ട് നടത്തിയെന്ന് ചോദിച്ചപ്പോള്‍ 31കാരിയായ ജസീക്ക പറഞ്ഞതിങ്ങനെ. ഈ സൂപ്പര്‍മാര്‍ക്കറ്റ് ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കണ്ടുമുട്ടുമായിരുന്നില്ല. എനിക്ക് റോഡ്നി ഇല്ലാത്ത ഒരു ജീവിതത്തെകുറിച്ച് ചിന്തിക്കാന്‍ പോലും വയ്യ. അതാണ് ഇങ്ങനൊരു തീരുമാനമെടുപ്പിച്ചത്, എന്നായിരുന്നു.

Ads by Google
Thursday 28 Dec 2017 01.39 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW