Monday, November 19, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 28 Dec 2017 12.41 PM

നിയമം തെറ്റിച്ചു: ലംബോര്‍ഗിനിയെ സൈക്കിളില്‍ പിന്തുടര്‍ന്ന് പിടിച്ച് പിഴയടപ്പിച്ച് പോലീസുകാരന്‍ (വിഡിയോ)

Bicycle Chases, Lamborghini

ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഓടിക്കുവാന്‍ ആഡംബരക്കാറുകളിലൊന്നാണ് ലംബോര്‍ഗിനി എന്ന് എല്ലാവര്‍ക്കും അറിയാം. ഒരു സ്‌പോര്‍ട്‌സ് കാറിന്റെ ലുക്കാണ് അതുമാത്രമല്ല കാറ്റിന്റെ വേഗത്തില്‍ കുതിച്ചു പായാനും സാധിക്കുന്ന കാറാണിത്. ഇത് കാണിച്ച് തന്നെയായിരിക്കും അത് കോടികള്‍ മുടക്കി വാങ്ങുന്നവരുടെ ഉദ്ദേശവും.

എന്നാല്‍, ജപ്പാനിലെ ഒരു സംഭവം ഞെട്ടലോടെയാണ് കാര്‍ ആരാധകര്‍ കാണുന്നത്. നിയമം ലംഘിച്ച് പാഞ്ഞ ലംബോര്‍ഗിനിയെ സൈക്കിളിലെത്തി പിന്തുടര്‍ന്ന് പിടിച്ചു ഒരു പോലീസുകാരന്‍.

വാര്‍ത്ത അറിഞ്ഞ എല്ലാവരും ആലോചിക്കുന്നുണ്ടാകും ലംബോര്‍ഗിനിയെ പിന്തുടരാന്‍ ഒരു സൈക്കിളിന് പറ്റുമോയെന്ന്. എന്നാല്‍, സംഗതി സത്യമാണ്. ട്രാഫിക് നിയമം തെറ്റിച്ച് റോഡ് മറികടന്ന ലംബോര്‍ഗിനി കാറിനെ സൈക്കിളില്‍ വന്ന് പിന്തുടരുകയാണ് പൊലീസ്‌കാരന്‍ ചെയ്തത്. പിന്നീട് വണ്ടി നിര്‍ത്തിച്ച ശേഷം പൊലീസ്‌കാരന്‍ സമീപം ചെന്ന് പിഴ ഈടാക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്.

വളരെ സ്‌റ്റൈലായി കാറിനെ ചെയ്‌സ് ചെയ്യുന്ന പോലീസുകാരന്‍ ദൃശ്യം ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW