Thursday, September 13, 2018 Last Updated 22 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 28 Dec 2017 09.31 AM

കറുത്ത പശപോലെയുള്ള വസ്തു ഉരുകി പുറത്തു വന്ന് മൃതശരീരങ്ങള്‍ സ്വയം ഇല്ലാതാകുന്നു: ചിലെയില്‍ സൂക്ഷിച്ചുവച്ചിരുന്ന മൃതശരീരങ്ങളില്‍ നടക്കുന്നതു ഞെട്ടിക്കുന്ന പ്രതിഭാസം

uploads/news/2017/12/178392/dd-2.jpg

മമ്മികള്‍ സ്വയം ഇരുകി ഇല്ലാതാകുന്നു. ഞെട്ടിക്കുന്ന പ്രതിഭാസത്തിനു പിന്നിലെ ശാസ്ത്രീയ വിശദീകരണം തേടി ചിലെ രംഗത്ത്. വടക്കന്‍ ചിലെയില്‍ നിന്നു കണ്ടെത്തിയ നൂറുകണക്കിനു മമ്മികളാണു കറുത്തൊലിച്ചു പശപോലെയുള്ള പദാര്‍ത്ഥമായി ഇല്ലാതാകുന്നത്. അന്തരീക്ഷ ഈര്‍പ്പത്തിലും താപനിലയിലുമുണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണമെന്നാണു പ്രഥാമിക നിഗമനം. എന്നാല്‍ ലോകത്ത് ഒരിടത്തും ഇത്തരത്തതിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

7000 അധികം വര്‍ഷം പഴക്കുമുള്ള മമ്മികളില്‍ ഈ പ്രതിഭാസം കണ്ടു തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. അലസി പോയ ഭ്രൂണങ്ങള്‍, കൊച്ചു കുഞ്ഞുങ്ങള്‍, മുതൃന്നവര്‍ തുടങ്ങി എല്ലാവരുടേയും മൃതശരീരങ്ങളും ഇവിടെ വ്യാപകമായ രീതിയില്‍ മമ്മിയാക്കി സൂക്ഷിച്ചു വച്ചിരിക്കുന്നു. വേട്ടക്കാരായ ചിന്‍ചോര്‍റോ വിഭാഗക്കാരാണ് ഇത്തരത്തതില്‍ മൃതശരീരങ്ങള്‍ വ്യാപകമായ രീതിയില്‍ മമ്മിയാക്കി സൂക്ഷിച്ചിരിക്കുന്നത്. ഈജീപ്തില്‍ ഫറവോമാരുടെ മൃതശരീരങ്ങള്‍ മാത്രം മമ്മികളാക്കി സൂക്ഷിക്കുമ്പോഴാണ് ചിലെയില്‍ എല്ലാ വിഭാഗക്കാരുടെയും മൃതശരീരങ്ങള്‍ മമ്മികാളക്കി സൂക്ഷിച്ചിരിക്കുന്നത്.

uploads/news/2017/12/178392/dd.jpg

ചിലെയിലെ മമ്മികളുടെ ശരീരകലകളില്‍ നിന്ന് ആര്‍സനിക് സാന്നിത്യം കണ്ടെത്തിരുന്നു. മേഖലയിലെ അഗ്നിപര്‍വതങ്ങള്‍ കാരണം വിഷലിപ്തമാക്കപ്പെട്ട വെള്ളമാണ് ഇതിനു കാരണം എന്നു കരുതുന്നു. ആര്‍സനിക് കലര്‍ന്ന വെള്ളം കുടിച്ചാല്‍ ഗര്‍ഭം ആലസിപ്പോകാന്‍ കാരണമാകും. മാത്രമല്ല വിഷലിപ്തമായ ഈ വെള്ളം കുടിച്ചതു മൂലം കുഞ്ഞുങ്ങള്‍ക്കു കൂട്ടമരണം സംഭവിച്ചേക്കാം എന്നും കുഞ്ഞുങ്ങളുടെ മരണം ഏല്‍പ്പിച്ച ദു:ഖത്തില്‍ നിന്ന് രക്ഷപെടാനാകാം കുട്ടികളുടെ പോലും മൃതദേഹങ്ങള്‍ മമ്മിയാക്കി സൂക്ഷിച്ചിരിക്കുന്നത് എന്നും ഗവേഷകര്‍ കരുതുന്നു.

മമ്മികളുടെ ശരീരത്തില്‍ നിന്നു പുറത്തുവരുന്ന കറുത്ത പശിമയുള്ള ദ്രാവകം പരിശോധിച്ചതില്‍ നിന്ന് ഇവ പഴയ കാലത്തെയല്ല ഇപ്പോള്‍ ഭുമിയില്‍ ജീവിച്ചിരിക്കുന്നതാണ് എന്നു കണ്ടെത്തി. 2015 ല്‍ ഈ പ്രശ്‌നം ആരംഭിച്ചപ്പോള്‍ മുതല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ സഹായം തേടിരുന്നു. കൃത്യമായ താപനിലയിലും ഈര്‍പ്പത്തിലും സൂക്ഷിച്ചാല്‍ മാത്രമേ ഈ മമ്മികള്‍ സംരക്ഷിക്കാനാകു എന്നും കരുതുന്നു. തങ്ങള്‍ സൂക്ഷിച്ചു വച്ച മൃതദേഹങ്ങള്‍ ആരെങ്കിലും പുറത്തെടുത്താല്‍ ഇല്ലാതായിപ്പോകാനുള്ള ചിന്‍ചോറുകളുടെ തന്ത്രമാണോ ഇത് എന്ന കാര്യത്തിലും ഗവേഷണം നടത്തേണ്ടിരിക്കുന്നു.

Ads by Google
Thursday 28 Dec 2017 09.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW