Wednesday, September 19, 2018 Last Updated 26 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 28 Dec 2017 01.44 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
എം.ജി. ബഡ്‌ജറ്റ്‌ ഇന്ന്‌

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ 2018-2019 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്‌ ഇന്ന്‌ (ഡിസംബര്‍ 28) രാവിലെ 10.30ന്‌ ചേരുന്ന സിന്‍ഡിക്കേറ്റ്‌ യോഗത്തില്‍ അവതരിപ്പിക്കുന്നതാണ്‌.

കൗണ്‍സിലിംഗ്‌ അഡ്വാന്‍സ്‌ഡ് സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്

സ്‌കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ റിസര്‍ച്ച്‌ ഇന്‍ ലേണിംങ്‌ ഡിസെബിലിറ്റീസിന്റെ ആഭിമുഖ്യത്തില്‍ 10 ദിവസത്തെ അഡ്വാന്‍സ്‌ഡ് സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ് ഇന്‍ കൗണ്‍സിലിംഗ്‌ ജനുവരി 1 മുതല്‍ ആരംഭിക്കും. താല്‍പര്യമുളള, കൗണ്‍സിലിംഗ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന അപേക്ഷകര്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്യേണ്ടതാണ്‌.
ഫോണ്‍: 9946226638.

പ്രാക്‌ടിക്കല്‍

2017 ഒക്‌ടോബറില്‍ നടത്തിയ അഞ്ചാം സെമസ്‌റ്റര്‍ ബാച്ചിലര്‍ ഓഫ്‌ ടൂറിസം സ്‌റ്റഡീസ്‌ (റഗുലര്‍/റീ അപ്പിയറന്‍സ്‌/ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജനുവരി 8, 9, 10 എന്നീ തീയതികളില്‍ വിവിധ കോളേജുകളില്‍വച്ച്‌ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

വൈവാവോസി

2017 നവംബറില്‍ നടത്തിയ പത്താം സെമസ്‌റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി., ആറാം സെമസ്‌റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. (കോമണ്‍) ഡിഗ്രി പരീക്ഷകളുടെ, ജനുവരി 9ന്‌ എറണാകുളം ലോ കോളേജില്‍ വച്ച്‌ നടത്തുന്ന വൈവാവോസിക്ക്‌ പങ്കെടുക്കുന്ന സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റുമായി ഹാജരാകേണ്ടതാണ്‌.

പരീക്ഷാഫലം

2017 ഏപ്രില്‍ മാസത്തില്‍ അഫിലിയേറ്റഡ്‌ കോളേജുകളിലും സെന്റര്‍ ഫോര്‍ പ്ര?ഫഷണല്‍ ആന്റ്‌ അഡ്വാന്‍സ്‌ഡ് സ്‌റ്റഡീസിനു കീഴിലുള്ള സ്‌ഥാപനങ്ങളിലും നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.സി.എ. (റഗുലര്‍ ലാറ്ററല്‍ എന്‍ട്രി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജനുവരി 10 വരെ അപേക്ഷിക്കാം.

2016 നവംബറില്‍ നടന്ന ഒന്നാം സെമസ്‌റ്റര്‍ ബി.വോക്‌ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജനുവരി 10 വരെ അപേക്ഷിക്കാം.

കേരള

എം.എസ്‌സി ഫലം

കേരള സര്‍വകലാശാല ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌സി കൗണ്‍സിലിംഗ്‌ സൈക്കോളജി, എം.എസ്‌സി ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ ഹാജരാകണം

കേരള സര്‍വകലാശാല 2016 ഡിസംബറില്‍ നടത്തിയ ബി.ടെക്‌ അഞ്ചാം സെമസ്‌റ്റര്‍ (2013 സ്‌കീം), നവംബറില്‍ നടത്തിയ എട്ടാം സെമസ്‌റ്റര്‍ (2008 സ്‌കീം) എന്നീപരീക്ഷകളുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ അപേക്ഷിച്ചവര്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും, ഹാള്‍ടിക്കറ്റുമായി ബി.ടെക്‌ റീവാല്യുവേഷന്‍ സെക്ഷനില്‍ ജനുവരി മൂന്ന്‌ മുതല്‍ പത്ത്‌ വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ ഹാജരാകേണ്ടതാണ്‌.
യോഗ പരിശീലന പരിപാടി ;
രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കേരള സര്‍വകലാശാല കായിക പഠന വിഭാഗം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം ജി.വി രാജ പവിലിയനില്‍ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ചു വരുന്ന പ്രതിമാസ യോഗ പരിശീലന പരിപാടിയുടെ ജനുവരി മാസത്തെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ക്ലാസുകള്‍ ജനുവരി ഒന്ന്‌ മുതല്‍ ആരംഭിക്കും. രാവിലേയും വൈകുന്നേരവും ഓരോ ബാച്ചുകള്‍ ഉണ്ടാകും.
കൂടാതെ വൈകിട്ട്‌ അഞ്ചു മുതല്‍ ആറു വരെ അമിത വണ്ണമുള്ളവര്‍ക്ക്‌ വേണ്ടി ഒരു സ്‌പെഷ്യല്‍ ബാച്ചും ഉണ്ടാകും.
പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷാഫോം ജി.വി. രാജ പവലിയനില്‍ പ്രവര്‍ത്തിക്കുന്ന കായിക പഠന വിഭാഗം ഓഫീസില്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക്‌ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ : 0471-2306485/ 8921507832.

ബി.ടെക്‌ ഫലം

കേരള സര്‍വകലാശാല 2016 സെപ്‌റ്റംബറില്‍ നടത്തിയ അഞ്ചാം സെമസ്‌റ്റര്‍ ബി.ടെക്‌ (പാര്‍ട്ട്‌ -ടൈം റീസ്‌ട്രക്‌ച്ചേര്‍ഡ്‌ - 2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെയും, 2017 ജനുവരിയില്‍ നടത്തിയ ആറാം സെമസ്‌റ്റര്‍ ബി.ടെക്‌ (പാര്‍ട്ട്‌ -ടൈം റീസ്‌ട്രക്‌ച്ചേര്‍ഡ്‌) 2008 സ്‌കീം ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി പരീക്ഷയുടെയും ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

Ads by Google
Thursday 28 Dec 2017 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW