Wednesday, January 10, 2018 Last Updated 24 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Dec 2017 04.35 PM

ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡാമിയന്‍ ഗ്രീനിന്റെ കസേര തെറിച്ചു

uploads/news/2017/12/178122/eup271217f.jpg

ലണ്ടന്‍: കംപ്യൂട്ടറില്‍ പോര്‍ണോഗ്രഫി കണ്‌ടെത്തിയതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡാമിയന്‍ ഗ്രീനിനെ പ്രധാനമന്ത്രി തെരേസ മേയ് പുറത്താക്കി.

പ്രത്യേക പോലീസ് അനേ്വഷണത്തില്‍ അദ്ദേഹത്തിന്റെ കോമണ്‍സ് ഓഫിസിലെ കംപ്യൂട്ടറില്‍ പോര്‍ണോഗ്രഫിക് വിഡിയോകള്‍ കണ്‌ടെത്തിയിരുന്നു. ഇക്കാര്യം അദ്ദേഹം സമ്മതിച്ചെങ്കിലും, അതു താന്‍ കണ്ടിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്.

2008ല്‍ കംപ്യൂട്ടറില്‍ സേവ് ചെയ്തത ക്ലിപ്പുകളാണ് കണ്‌ടെടുത്തത്. മന്ത്രിസഭയില്‍ തെരേസയുടെ ഏറ്റവും മുതിര്‍ന്ന സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമായിരുന്നു ഗ്രീന്‍. മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ബോബ് ക്വിക്കായിരുന്നു അദ്ദേഹത്തിനെതിരായ അനേ്വണത്തിനു നേതൃത്വം നല്‍കിയിരുന്നു.

ആറാഴ്ചയ്ക്കുള്ളില്‍ തെരേസ മേയ് മന്ത്രിസഭയില്‍ നിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെ ക്യാബിനറ്റ് മന്ത്രിയാണ് ഡാമിയന്‍ ഗ്രീന്‍. മൈക്കല്‍ ഫാലനും പ്രീതി പട്ടേലും നേരത്തെ രാജിവച്ചിരുന്നു.

ജോസ് കുമ്പിളുവേലില്‍

Ads by Google
Wednesday 27 Dec 2017 04.35 PM
YOU MAY BE INTERESTED
TRENDING NOW