Wednesday, January 10, 2018 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Dec 2017 04.31 PM

റെക്കോഡ് ഭേദിക്കുന്ന കേബിള്‍ കാര്‍ സര്‍വീസിന് ജര്‍മനിയില്‍ തുടക്കം

uploads/news/2017/12/178121/eup271217e.jpg

ബര്‍ലിന്‍: ലോകത്ത് ഏറ്റവും കൂടിയ ഉയരത്തില്‍ സര്‍വീസ് നടത്തുന്ന കേബിള്‍ കാറിന് ജര്‍മനിയില്‍ തുടക്കമായി. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ സുഗ്‌സ്പിറ്റ്‌സെയുടെ 3000 അടി ഉയരം വരെയാണ് യാത്രക്കാരെ ഇതില്‍ എത്തിക്കുക.

ആറു വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് പദ്ധതി പൂര്‍ത്തിയായത്. ഏറ്റവും ഉയരത്തില്‍ സര്‍വീസ് നടത്തുന്നതു കൂടാതെ മറ്റു രണ്ടു ലോക റെക്കോഡ് കൂടി ഇതു പുതുക്കുന്നു. 127 മീറ്റര്‍ ഉയരമുള്ള സ്റ്റീല്‍ സേ്റ്റയാണ് ഒന്ന്. മണിക്കൂറില്‍ 600 യാത്രക്കാരെ കാരി ചെയ്യുന്നു എന്നതാണ് അടുത്തത്. ഒരാള്‍ക്ക് 40 യൂറോയാണ് യാത്രക്കൂലി.

താഴ്‌വരയിലെയും കൊടുമുടി മുകളിലെയും സേ്റ്റഷനുകള്‍ തമ്മില്‍ 1945 മീറ്റര്‍ ഉയര വ്യത്യാസമാണുള്ളത്.50 മില്യന്‍ യൂറോയാണ് ഇതിന്റെ നിര്‍മ്മാണച്ചെലവ്. ജര്‍മനിയുടെ സാങ്കേതിക മികവ് വിളിച്ചോതുന്നതാണ് ഈ നിര്‍മ്മാണം.

ഉദ്ഘാടന വേളയില്‍ മ്യൂണിക്ക് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ റൈന്‍ഹാര്‍ഡ് മാര്‍ക്‌സ് ബവേറിയ ഡെപ്യൂട്ടി മുഖ്യമന്ത്രി ഇല്‍സെ ഐഗ്‌നര്‍, ആഭ്യന്തരമന്ത്രി ഹെര്‍മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജോസ് കുമ്പിളുവേലില്‍

Ads by Google
Wednesday 27 Dec 2017 04.31 PM
YOU MAY BE INTERESTED
TRENDING NOW