Wednesday, April 11, 2018 Last Updated 8 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Dec 2017 03.58 PM

സെബാസ്റ്റിയന്‍ കുര്‍സ് സ്ഥാനമേറ്റു

uploads/news/2017/12/178116/eup271217d.jpg

ബര്‍ലിന്‍: ഓസ്ട്രിയന്‍ ചാന്‍സലറായി സെബാസ്റ്റിയന്‍ കുര്‍സ് അധികാരമേറ്റു. യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രത്തലവനും, ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രത്തലവന്‍മാരിലൊരാളാണ് ഈ മുപ്പത്തൊന്നുകാരന്‍.

പീപ്പിള്‍സ് പാര്‍ട്ടിയെ പുതുജീവന്‍ നല്‍കി അധികാരത്തിലെത്തിച്ച കര്‍സിനെ വിസ് കിഡ് എന്നാണിപ്പോള്‍ അനുയായികള്‍ വിളിക്കുന്നത്. എന്നാല്‍, ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരിനെ കാലാവധി പൂര്‍ണതയില്‍ എത്തിക്കുക ഭഗീരഥ പ്രയത്‌നം തന്നെയാകും. പ്രത്യേകിച്ച്, തീവ്ര വലതുപക്ഷവാദികളാണ് സര്‍ക്കാരിനെ നിര്‍ണായക പിന്തുണ നല്‍കി താങ്ങി നിര്‍ത്തുന്നത് എന്നതിനാല്‍.

ജനങ്ങള്‍ക്കു മേലുള്ള നികുതി ഭാരം കുറയ്ക്ക്ക, സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുക, അതുവഴി സാമൂഹിക സംവിധാനം ബലപ്പെടുത്തുക എന്നിവയാണ് തന്റെ ലക്ഷ്യങ്ങളെന്ന് കുര്‍സ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ജോസ് കുമ്പിളുവേലില്‍

Ads by Google
Wednesday 27 Dec 2017 03.58 PM
YOU MAY BE INTERESTED
TRENDING NOW