Monday, November 19, 2018 Last Updated 28 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Dec 2017 03.50 PM

ആറരക്കോടി വര്‍ഷം മുമ്പ് ഭൂമിയില്‍ നിന്ന് മണ്‍മറഞ്ഞ ദിനോസറിന്റെ അഴുകാത്ത മൃതശരീരം ഇന്ത്യയില്‍: അമ്പരന്ന് ഗവേഷക സംഘം

 Dinosaur

35 വര്‍ഷമായി പൂട്ടിയിട്ടിരുന്ന ഒരു പഴയ വൈദ്യുതി സബ്‌സ്‌റ്റേഷന്‍ വൃത്തിയാക്കാനെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ കണ്ടത് ഒരു അദ്ഭുകാഴ്ചയാണ്. ഉത്തരാഖണ്ഡിലെ ജസ്പുരിലായിരുന്നു സംഭവം. കാടുപിടിച്ചു കിടക്കുന്ന പ്രദേശം വൃത്തിയാക്കുമ്പോള്‍ ഒരു കുഞ്ഞന്‍ 'ദിനോസറിന്റെ' മൃതശരീരമാണ് ജീവനക്കാരന്‍ കണ്ടത്. കാഴ്ചയില്‍ ദിനോസറിന്റെ ശരീരവുമായി അസാധാരണമായ സാമ്യം. ചത്തു പോയെങ്കിലും മാംസമൊക്കെ അഴുകി ഉണങ്ങിയൊട്ടിയ നിലയിലായിരുന്നു. എല്ലുകള്‍ പോലും ദ്രവിച്ചിട്ടില്ല.

ജീവനക്കാരന്‍ ഇതിനെ ഗവേഷകരെ കാണിച്ചു. എന്നാല്‍ ഇത് എന്താണെന്ന് അവര്‍ക്കും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി ഖുമയൂണ്‍ സര്‍വകലാശാലയിലേക്ക് 'ദിനോസര്‍ സാംപിള്‍' ഇപ്പോള്‍ അയച്ചിരിക്കുകയാണ്. ആറരക്കോടി വര്‍ഷം മുന്‍പ് വംശനാശം സംഭവിച്ച തെറോപോഡ് വിഭാഗത്തിലെ ദിനോസറുകളുമായാണ് പുതുതായി കണ്ടെത്തിയ 'ദിനോസറിന്റെ' മൃതദേഹത്തിനു സാമ്യം. രണ്ടു കാലുകളില്‍ നടക്കുന്ന മാംസഭുക്കുകളായിരുന്നു തെറോപോഡുകള്‍. മുന്നിലെ ചെറിയ രണ്ടു കാലുകള്‍ കൈകള്‍ക്കു പകരമായി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. തെറോപേഡ് വിഭാഗത്തില്‍പ്പെട്ട ഡെയ്‌നോനിക്കസ്, കോളോഫിസിസ്, ഡ്രോമാസോറസ് തുടങ്ങിയ ദിനോസറുകളുമായി അസാധാരണ സാമ്യമാണ് ഗവേഷകരെ കുഴക്കുന്നത്.

 Dinosaur

പറക്കാന്‍ സാധിക്കാത്ത ദിനോസറുകള്‍ക്ക് ആറരക്കോടി വര്‍ഷം മുന്‍പ് വംശനാശം സംഭവിച്ചതാണ്. അതിനാല്‍ത്തന്നെ അവയെ ഇപ്പോള്‍ കണ്ടെത്താന്‍ യാതൊരു സാധ്യതയുമില്ല. മാത്രവുമല്ല, ലഭിച്ച മൃതശരീരത്തിന് കാര്യമായ യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. പിന്നെയുള്ള സാധ്യത ഏതെങ്കിലും മ്യൂസിയത്തില്‍ സൂക്ഷിച്ച സാംപിളായിരിക്കാമെന്നതാണ്. അതേസമയം ഇതുസംബന്ധിച്ച മറ്റു സാധ്യതകളും ഗവേഷകര്‍ തള്ളിക്കളയുന്നില്ല. ജനിതകവൈകല്യം സംഭവിച്ച ഏതെങ്കിലും മൃഗത്തിന്റെ ഭ്രൂണം ഉപേക്ഷിച്ചതായിരിക്കും ഇതെന്ന നിഗമനവും അവര്‍ മുന്നോട്ടുവയ്ക്കുന്നു. 15 കോടി വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ ഫോസില്‍ അടുത്തിടെ ഗുജറാത്തിലെ കച്ചില്‍ നിന്നു കണ്ടെത്തിയിരുന്നു.

Ads by Google
Wednesday 27 Dec 2017 03.50 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW