Wednesday, April 11, 2018 Last Updated 10 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Dec 2017 03.51 PM

മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശത്തിനു മുന്‍പ് ഫെമെന്റെ നഗ്ന പ്രതിഷേധം

uploads/news/2017/12/178112/eup271217b.jpg

വത്തിക്കാന്‍സിറ്റി: വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശനത്തിനു മുന്‍പ് ഫെമെന്‍ പ്രവര്‍ത്തക മാറുമറയ്ക്കാതെ പ്രതിഷേധ പ്രകടനം നടത്തി. പുല്‍ക്കൂട്ടില്‍ നിന്ന് അവര്‍ ഉണ്ണിയേശുവിന്റെ രൂപം എടുത്തുമാറ്റി.

ദൈവം സ്ത്രീയാണ് എന്നുറക്കെ വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു പ്രകടനം. പെട്ടെന്നു തന്നെ പോലീസുകാര്‍ ഓടിയെത്തി യുവതിയെ വീഴ്ത്തി കറുത്ത തുണി പുതപ്പിക്കുകയും യേശുവിന്റെ രൂപം തിരികെ വാങ്ങി പുല്‍ക്കൂട്ടില്‍ വയ്ക്കുകയും ചെയ്തു.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ അര ലക്ഷത്തോളം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടും ഈ പ്രകടനം നടന്നത് സുരക്ഷാ വീഴ്ചയാണെന്നും ആരോപണമുയരുന്നു.

ജോസ് കുമ്പിളുവേലില്‍

Ads by Google
Wednesday 27 Dec 2017 03.51 PM
YOU MAY BE INTERESTED
TRENDING NOW