Tuesday, September 11, 2018 Last Updated 29 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Dec 2017 03.11 PM

ഓണ്‍ലൈന്‍ തട്ടിപ്പ് സജീവം; ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറലിന് തുക നഷ്ടമായത് 50,000 രൂപ

cyber crime

ഹരിയാന: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പതിവ് കഥകളാകുന്നു. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ എടിഎമ്മില്‍ നിന്ന് 50,000 രൂപ നഷ്ടപ്പെട്ടതായി പരാതി. ഹരിയാനയിലെ ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറല്‍ ജാബിര്‍ ദോല്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. ബാങ്ക് അധികൃതര്‍ എന്ന വ്യാജേനെ അങ്കിത് വര്‍മ്മ എന്ന ഒരാളായിരുന്നു ദോലിനെ കഴിഞ്ഞ ദിവസം ഫോണിലൂടെ സമീപിച്ചത്.

എടിഎം കാര്‍ഡ് കാലാവധി കഴിഞ്ഞെന്നും അത് പുതുക്കി നല്‍കുന്നതിനായി കാര്‍ഡിനു പിന്നിലുള്ള 16 അക്ക നമ്പറും, ഒറ്റത്തവണ നല്‍കുന്ന മൂന്നക്ക പിന്‍ നമ്പറും നല്‍കണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന് രഹസ്യ നമ്പറായ ആറക്ക പാസ് വേഡും നല്‍കാന്‍ ആവശ്യപ്പെട്ടു.കുറച്ച് കഴിഞ്ഞപ്പോള്‍ അമ്പതിനായിരം രൂപ ബാങ്കില്‍ നിന്ന് പിന്‍വലിച്ചതിന്റെ സന്ദേശമായിരുന്നു ദോലിന് ലഭിച്ചത്.

അപ്പോഴാണ് താന്‍ ചതിക്കപ്പെട്ടതാണെന്ന് ദോലിന് മനസിലായത്. അതോടെ ബാങ്കില്‍ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും ശേഷം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW