Thursday, September 13, 2018 Last Updated 8 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Dec 2017 01.56 PM

വിഖ്യാത ഉര്‍ദ്ദു കവി മിര്‍സാ ഗാലിബിന്റെ 220ാം ജന്മവാര്‍ഷികം അനുസ്മരിച്ച് ഗൂഗിള്‍

Google Doodle

ന്യൂഡല്‍ഹി: വിഖ്യാത ഉര്‍ദ്ദു കവി മിര്‍സാ അസദുള്ള ബെയിഗ് ഖാന്റെ 220 ാം ജന്മവാര്‍ഷികം ആചരിച്ച് സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിള്‍. ഗൂഗിള്‍ ഡൂഡില്‍ വഴിയാണ് അനുസ്മരണം നടത്തിയത്.

മോസ്‌കിന്റെ പശ്ചാത്തലത്തില്‍ കൈയ്യില്‍ പേപ്പറും പേനയുമായി മിര്‍സാ ഗാലിബ് ബാല്‍ക്കണിയില്‍ നില്‍ക്കുന്നതാണ് ഗൂഗിളിന്റെ ഡൂഡില്‍.

മുഗള്‍ ഭരണാധികാരിയായ ബഹദൂര്‍ ഷായുടെ കാലത്ത് അദ്ദേഹത്തെ ഉര്‍ദ്ദു പേര്‍ഷ്യന്‍ ഭാഷയുടേയും മികച്ച സ്വാധീന ശക്തിയായാണ് കണക്കാക്കിയിരുന്നത്. 1797 ല്‍ ഈ ദിവസമായിരുന്നു അദ്ദേഹം ജനിച്ചത്.

ഇദ്ദേഹത്തിന്റെ ഗസലുകള്‍ ഇന്നും സ്വീകാര്യമാണ്. നിരവധി പ്രമുഖരാണ് ഇദ്ദേഹത്തിന്റെ ഗസ്സലുകള്‍ ആലപിക്കുകയുമുണ്ട്. തന്റെ 11ാം വയസ്സിലാണ് ഗാലിബ് കവിതകള്‍ രചിച്ച് തുടങ്ങിയത്. ഉര്‍ദ്ദുവിന് പുറമെ പേര്‍ഷ്യന്‍ ഭാഷയിലും തുര്‍ക്കിഷിലും കവിതകള്‍ എഴുതി. 1896 ഫെബ്രുവരി 15ന് അദ്ദേഹം ലോകത്തോട് വിടപറയുകയും ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW