Wednesday, August 22, 2018 Last Updated 6 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Dec 2017 01.37 PM

അക്രമവും രക്തച്ചൊരിച്ചിലും 40 ദിവസം നിര്‍ത്തിവെയ്ക്കും ; വീടിനുള്ളില്‍ വെറുതേ പുതച്ചുമൂടി കിടന്നുറങ്ങും; 'ചില്ലായ് കാലനെ' ക്കുറിച്ച് കേട്ടിട്ടുണ്ടോ?

uploads/news/2017/12/178088/chillai-kalan.jpg

ന്യൂഡല്‍ഹി: മഞ്ഞുകാലം തുടങ്ങിയതോടെ ഉത്തരേന്ത്യ കനത്ത മഞ്ഞ് പുതപ്പിന് കീഴിലേക്ക് അമരുകയാണ്. കശ്മീരിലും ഹിമാചലിലുമെല്ലാം വ്യോമ-കര ഗതാഗത സംവിധാനങ്ങളെ മഞ്ഞുവീഴ്ച കാര്യമായി ബാധിച്ചപ്പോള്‍ ജനജീവിതം സ്തംഭനാവസ്ഥയിലേക്ക്. കശ്മീരില്‍ താപനില മൈനസിലേക്ക് പ്രവേശിച്ചപ്പോള്‍ മറ്റിടങ്ങളില്‍ പൂജ്യം ഡിഗ്രിയിലേക്ക് നീങ്ങുന്നു. താഴ്‌വരയിലെ ജനതയെ പൂര്‍ണ്ണമായും മടിയിലേക്കും പുതപ്പിന് കീഴിലേക്കും പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരെ അവരുടെ കലയും സംസ്‌ക്കാരവും സംഗമിക്കുന്ന പൈതൃകത്തിലേക്കും നയിക്കുന്ന 'ചില്ലായ് കാലന്‍' സീസണ്‍ കശ്മീരില്‍ തുടങ്ങിയിരിക്കുകയാണ്.

മഞ്ഞു കാലത്തെ കശ്മീരിയില്‍ 'വാന്തേ' എന്ന് വിളിക്കുന്ന ജനത 40 ദിവസം നീണ്ടു നില്‍ക്കുന്ന കൊടും ശൈത്യകാലത്തെയാണ് 'ചില്ലായ് കാലന്‍' എന്നു വിളിക്കുന്നത്. എല്ലായിടവും വെണ്മയുള്ള മഞ്ഞുപുതപ്പിനാല്‍ മൂടുന്ന കശ്മീരിന്റെ വര്‍ണ്ണ വിസ്മയത്തെ വെളുത്ത നിറം കാല്‍ക്കീഴിലാക്കുന്ന ഡിസംബര്‍ 21 ന് തുടങ്ങുന്ന ഈ സീസണ്‍ ജനുവരി 31 വരെ 40 ദിവസത്തോളം നീണ്ടു നില്‍ക്കും. താപനില മൈനസിലേക്ക് നീളുന്ന 40 ദിവസം നീളുന്ന ചില്ലായ് കാലന് പിന്നാലെ 20 ദിവസത്തെ ചില്ലായ് ഖുര്‍ദ് (ചെറുശൈത്യ) വരും. താപനില പതിയെ മെച്ചപ്പെടാന്‍ തുടങ്ങുന്ന കാലഘട്ടമാണ് ഇത്. ഇതിന് പിന്നാലെ താപനില അഞ്ച് ഡിഗ്രിയിലേക്ക് വരുന്ന 10 ദിവസത്തെ ചില്ലി ബാച്ചും( പിഞ്ചു ശൈത്യം) കൂടിയുണ്ടാകും.

uploads/news/2017/12/178088/chillai-kalan-1.jpg

കശ്മീര്‍ ജനത പൂര്‍ണ്ണമായും വീടിനുള്ളില്‍ ഒളിക്കുന്ന കനത്ത മഞ്ഞുകാലമാണ് 'ചില്ലായ് കാലന്‍'. അതേസമയം ജനുവരി 5 മുതല്‍ തന്നെ താഴ്‌വാരം മഞ്ഞുപൊഴിഞ്ഞ് വെള്ളപ്പുതപ്പിന് കീഴിലാകും. ഈ സമയത്ത് വ്യോമഗതാഗതം ഉള്‍പ്പെടെയുള്ളവര്‍ താറുമാറാകും. മഞ്ഞിനെ തുടര്‍ന്ന് ജമ്മു - ശ്രീനഗര്‍ ദേശീയപാത കൂടി അടയ്ക്കുന്നതോടെ കശ്മീര്‍ ഒറ്റപ്പെട്ട നിലയിലാകും. ഈ ഒറ്റപ്പെടലിന് പുറമേ പലതരം അനിശ്ചിതത്വങ്ങളും താഴ്‌വാരത്ത് ഉണ്ടാകും. വൈദ്യൂതി തകരാറുകളാണ് പ്രധാന പ്രശ്‌നം. അതുകൊണ്ടു തന്നെ വാന്തേയെ വരവേല്‍ക്കാന്‍ കശ്മീര്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഒരുക്കം തുടങ്ങാറുണ്ട്. ഈ ദുരിതകാലത്തെ അതിജീവിക്കാന്‍ ഉറുമ്പുകളുടെ മാതൃകയാണ് കശ്മീരികള്‍ സാധാരണ സ്വീകരിക്കാറ്. പുറത്തിറങ്ങാന്‍ കഴിയാത്ത ഈ 40 ദിവസത്തിലേക്ക് കരുതല്‍ വെയ്ക്കാന്‍ ആഹാരപദാര്‍ത്ഥങ്ങള്‍ നേരത്തേ തന്നെ സൂക്ഷിച്ചുവെയ്ക്കും.

മഞ്ഞുകാലം കശ്മീരികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത മടിയുടെ കാലം കൂടിയാണ്. ഹിമപാതം എത്തുന്നതോടെ ദിനങ്ങള്‍ വെറും മണിക്കൂറുകള്‍ മാത്രമായി ചുരുങ്ങും. ദിവസത്തില്‍ കൂടുതല്‍ സമയവും ആള്‍ക്കാര്‍ വീടിനുള്ളില്‍ തന്നെ ചുരുണ്ടുകൂടിയിരിക്കാന്‍ നിര്‍ബ്ബന്ധിതമാകും. ക്രൂരമായ തണുപ്പ് മൂലം പുറത്ത് പുറത്ത് അനേകം വസ്ത്രങ്ങള്‍ ധരിച്ച് വീടിനുള്ളില്‍ തയ്യാറാക്കിയ നെരിപ്പോടിന് സമീപത്ത് ചുരുണ്ടു കൂടിയിരിക്കാനായിരിക്കും കൂടുതല്‍ ഇഷ്ടപ്പെടുക. ശരീരത്ത ചൂട് നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങളിലായിരിക്കും ശ്രദ്ധ. ഈ സീസണില്‍ വീടിന് പുറത്ത് ആള്‍ക്കാരെ കാണാന്‍ പോലും കിട്ടുകയില്ല.

uploads/news/2017/12/178088/chillai-kalan-2.jpg

മഞ്ഞുകാലം കശ്മീരികള്‍ക്ക് വേരുകളിലേക്ക് മടങ്ങിപ്പോകാനുള്ള അവസരം കൂടിയാണ്. പുറത്ത് തണുപ്പ് കടുക്കുമ്പോള്‍ കശ്മീരികള്‍ക്ക് ആകെ ചെയ്യാനാകുക വീടിനുള്ളില്‍ ഇരുന്ന് ചെയ്യാനാകുന്ന തങ്ങളുടെ പരമ്പരാഗത തൊഴിലുകളാണ്. കൈത്തറി, നെയ്ത്, കരകൗശല വസ്തുക്കള്‍ എന്നിവയുടെ ഉല്‍പ്പാദനം ഈ കാലഘട്ടത്തില്‍ അവര്‍ നടത്തും. പ്രസിദ്ധമായ കശ്മീരി വസ്ത്രമായ ഫെറാനും കരകൗശല വസ്തുവായ കാംഗറും മനോഹരമായ നംഡാ കാര്‍പ്പെറ്റുകളും, ഗബ്ബയുമെല്ലാം ഈ കാലത്താണ് അവര്‍ നിര്‍മ്മിക്കുന്നത്.

കടുത്ത തണുപ്പില്‍ നിന്നും രക്ഷനേടാന്‍ വലിയ തയ്യാറെടുപ്പാണ് കശ്മീര്‍ ജനത നടത്തുന്നത്. ജനാലകള്‍ പ്‌ളാസ്റ്റിക്കുകള്‍ കൊണ്ടു കാറ്റ് അല്‍പ്പം പോലും കടക്കാത്ത വിധം മൂടും. അതിന് മുകളില്‍ കട്ടിപ്പുതപ്പുകള്‍ കൊണ്ടും മറയ്ക്കും. ചിലര്‍ ഇതിനായി ടിന്‍ഷീറ്റുകളും ഉപയോഗപ്പെടുത്തും. വീടിനുള്ളില്‍ നെരിപ്പോടുകള്‍ കത്തിക്കും. ഈ സമയത്ത് പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞാലും ആരും പള്ളിവിട്ടു പോകാറില്ല. കല്‍ക്കരിയും തടിയും ഉപയോഗിക്കുന്ന നെരിപ്പോടുകള്‍ പുറത്തുവിടുന്ന പുകപടലങ്ങള്‍ മൂല്യം കശ്മീരിലെ അന്തരീക്ഷവും ഏറ്റവും മലിനമാകുന്ന സമയം കൂടിയാണ് ശൈത്യകാലം. അതേസമയം മഞ്ഞുവീഴ്ച ഫലോദ്യാനങ്ങളെയും അരുവികളെയും നദികളെയും കൂടുതല്‍ സജീവമാക്കും.

രോഹിണിക്കാര്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ സൂക്ഷിക്കണം, വിദേശത്ത് ജോലി ചെയ്യുന്ന മകയിരക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍... തിരുവാതിരക്കാര്‍ക്ക് താരകയോഗം
2018 നിങ്ങള്‍ക്കെങ്ങിനെ ?

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW