Friday, June 08, 2018 Last Updated 20 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Dec 2017 02.38 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷാഫലം

2017 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. കമ്പ്യൂട്ടര്‍ സയന്‍സ്‌ (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജനുവരി 6 വരെ അപേക്ഷിക്കാം.

എല്‍.എല്‍.ബി. വൈവാവോസി

2017 നവംബറില്‍ നടത്തിയ പത്താം സെമസ്‌റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി., ആറാം സെമസ്‌റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. (കോമണ്‍) ഡിഗ്രി പരീക്ഷകളുടെ വൈവാവോസി ജനുവരി 3 മുതല്‍ 9 വരെ എറണാകുളം ഗവ. ലോ കോളേജില്‍ വച്ച്‌ നടത്തുന്നതാണ്‌. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

കേരള

സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ ഹാജരാകണം

അഞ്ചാം സെമസ്‌റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി (ത്രിവത്സരം) പരീക്ഷയുടെ സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ അപേക്ഷിച്ചവര്‍ ഹാള്‍ടിക്കറ്റുമായി നാളെ മുതല്‍ ജനുവരി നാല്‌ വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ പുനഃപരിശോധനാ വിഭാഗത്തില്‍ വരേണ്ടതാണ്‌.

ബി.എച്ച്‌.എം ഫലം

മൂന്നാം സെമസ്‌റ്റര്‍ ബാച്ചിലര്‍ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ആന്റ്‌ കാറ്ററിംഗ്‌ ടെക്‌നോളജിയുടെ (ബി.എച്ച്‌.എം) (2014 സ്‌കീം - റഗുലര്‍ ആന്‍ഡ്‌ സപ്ലിമെന്ററി, 2011 2006 സ്‌കീം - സപ്ലിമെന്ററി) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അവസാന തീയതി ജനുവരി 22. വിശദവിവരം വെബ്‌സൈറ്റില്‍ ലഭിക്കും.

എം.എ ഫലം

എം.എ ഇക്കണോമിക്‌സ്‌ സപ്ലിമെന്ററി (വിദൂര വിദ്യാഭ്യാസ കേന്ദ്രം) / മേഴ്‌സി ചാന്‍സ്‌ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ .

എം.ഫില്‍ സ്‌കോളര്‍ഷിപ്പ്‌

2017-2018 വര്‍ഷത്തെ എം.ഫില്‍. വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷകള്‍ ക്ഷണിച്ചു. നിശ്‌ചിത ഫോമിലുള്ള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബി.എസ്‌.സി ഫലം

ബി.എസ്‌.സി (ആന്വല്‍ സ്‌കീം) മേഴ്‌സി ചാന്‍സ്‌ പാര്‍ട്ട്‌ മൂന്ന്‌-മെയിന്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും. സൂക്ഷ്‌മ പരിശോധനയ്‌ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ജനുവരി 29 വരെ അപേക്ഷിക്കാം.

കെമാറ്റ്‌ പ്രവേശന പരീക്ഷ 2018-19

എം.ബി.എ പ്രവേശന പരീക്ഷയായ കെമാറ്റ്‌ കേരള 2018-19 ലെ പ്രവേശന പരീക്ഷ ഫെബ്രുവരി നാലിനു കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 19. ഹെല്‍പ്പ്‌ ലൈന്‍ നമ്പര്‍: 0471-2335133, 8547255133.

Ads by Google
Wednesday 27 Dec 2017 02.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW