Thursday, January 11, 2018 Last Updated 21 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Dec 2017 01.47 PM

ഇന്‍ഫിനിക്‌സ് ഹോട്ട് 4 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ വിലക്കിഴിവില്‍; 6,999 രൂപയ്ക്ക് സ്വന്തമാക്കാം

Infinix Hot 4

ഹോട്ട് 4 പ്രോ സ്മാര്‍ട്ട്‌ഫോണിനെ ഹോങ്കോങ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഇന്‍ഫിനിക്‌സ് ഈ വര്‍ഷമാണ് ഇന്ത്യയിലെത്തിച്ചത്. ഇപ്പോഴിതാ ഹോട്ട് 4 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ വില കുറച്ചിരിക്കുകയാണ് കമ്പനി. 7,499 രൂപ പ്രൈസ് ടാഗില്‍ അവതരിച്ചിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിന് 500 രൂപയുടെ വില കിഴിവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 6,999 രൂപയ്ക്ക് ഹോട്ട് 4 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം.

ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില്പന ഫ്‌ലിപ്പ്കാര്‍ട്ടിലാണ് നടക്കുന്നത്. കമ്പനി ഉപഭോക്താക്കള്‍ക്കായി 340 രൂപയുടെ ഇഎംഐ ഓപ്ഷനും 6,500 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഇതോടൊപ്പം നല്‍കുന്നുണ്ട്. ഇതിനുപുറമെ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 5 ശതമാനം ഇളവും ലഭ്യമാക്കിയിട്ടുണ്ടന്നാണ് റിപ്പോര്‍ട്ട്.

5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റേത്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മാലോ, 1.3GHz ക്വാഡ്-കോര്‍ മീഡിയടെക് പ്രോസസര്‍, 3GB റാം, 16GB സ്റ്റോറേജ്, 13MP റിയര്‍ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ, 4000mAh ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Tuesday 26 Dec 2017 01.47 PM
YOU MAY BE INTERESTED
TRENDING NOW