Tuesday, April 23, 2019 Last Updated 45 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 25 Dec 2017 08.40 AM

ഏ.കെ.ജി. മൂന്നുതവണ വിവാഹാഭ്യര്‍ത്ഥന നടത്തി; ടി.വി. തോമസിനു മറ്റൊരു പെണ്‍കുട്ടി അയച്ച പ്രണയലേഖനം ബാത്ത്‌റൂമില്‍ കയറി അരയില്‍ കെട്ടിവച്ചു കൊണ്ടുപോയി പാര്‍ട്ടിയോഫീസില്‍ കൊടുത്തു, അഴിമതിക്കാരിയായി ചിത്രീകരിച്ചത് ഇഎംഎസ്: വിവാദ കെട്ടഴിച്ച് ഗൗരിയമ്മ

uploads/news/2017/12/177695/gowri-amma.jpg

ആലപ്പുഴ: തന്നെ പാര്‍ട്ടിക്കുള്ളില്‍ അഴിമതിക്കാരിയായി ചിത്രീകരിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാടാണെന്ന് ഗൗരിയമ്മ. ഇ.എം.എസ്, ടി.വി. തോമസ്, എ.കെ.ജി. തുടങ്ങിയ സമുന്നത കമ്യൂണിസ്റ്റ് നേതാക്കളെ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇ.എം.എസ്. മരിച്ചപ്പോള്‍ താന്‍ റീത്ത് വച്ചിട്ടില്ല. ഇ.എം.എസിനെക്കുറിച്ച് അത്രയേയുള്ളൂ അഭിപ്രായം. നമ്പൂതിരിപ്പാടെന്നു പറഞ്ഞ് വലിയ കേമനായായിരുന്നു നടപ്പ്. സ്വന്തം കാര്യം മാത്രമേ ഇ.എം.എസ്. നോക്കിയിട്ടുള്ളൂ. കള്ളനെന്ന് ഒരാളെക്കുറിച്ച് അഭിപ്രായമുണ്ടെങ്കില്‍ എങ്ങനെയാണ് അയാള്‍ മരിച്ചാല്‍ നമ്മള്‍ റീത്ത് വയ്ക്കുന്നതെന്നും ഗൗരിയമ്മ ചോദിച്ചു.

ഭരിക്കേണ്ടത് മേല്‍ജാതിക്കാരാണെന്ന നിര്‍ബന്ധം ഇ.എം.എസ്. നമ്പൂതിരിപ്പാടിന് ഉണ്ടായിരുന്നെന്നു ഗൗരിയമ്മ. 1987ല്‍ തനിക്കു മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഇ.എം.എസാണ്. താണ ജാതിക്കാരി മുഖ്യമന്ത്രിയാകുന്നതില്‍ നമ്പൂതിരിയായ ഇ.എം.എസിന് എതിര്‍പ്പുണ്ടായിരുന്നു. ഇ.എം.എസിനു തന്നോട് വിരോധമുണ്ടായിരുന്നെന്നല്ല, പക്ഷേ ഭരണം നടത്തേണ്ടത് മേല്‍ജാതിക്കാരാകണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഭരണമികവൊന്നും ഇല്ലാതിരുന്നിട്ടുകൂടി ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കാന്‍ കൊണ്ടുവന്നത്. നായനാര്‍ ചിരിച്ച് നടക്കും. െ്രെപവറ്റ് സെക്രട്ടറി മുരളി ഫയല്‍ നോക്കും. മുരളി എഴുതിക്കൊടുക്കുന്നതിനടിയില്‍ ഒപ്പിടുകമാത്രമേ നായനാര്‍ ചെയ്തിട്ടുള്ളൂ എന്നും അദ്ദേഹം ഒരു തീരുമാനവും എടുക്കാറുണ്ടായിരുന്നില്ലെന്നും ഗൗരിയമ്മ പറഞ്ഞു.

തന്റെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങളെല്ലാം പാര്‍ട്ടിയാണ് എടുത്തതെന്നും തനിക്ക് അതിനു സ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്നനും ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഗൗരിയമ്മ പറഞ്ഞു. 57ല്‍ പൊതുപ്രവര്‍ത്തക അഴിമതി നിരോധന നിയമം കൊണ്ടു വന്നയാളാണു താന്‍. കശുവണ്ടി ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന് പാര്‍ട്ടിക്കുള്ളില്‍ ആരോപണമുണ്ടായപ്പോഴാണ് രാജിവച്ചത്. അഴിമതി അന്വേഷിക്കണമെന്ന് ഉത്തരവിട്ടതിനു ശേഷമായിരുന്നു രാജി. ഇ.എം.എസിന്റെ ബന്ധുവായിരുന്നു അന്ന് കശുവണ്ടി കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍. തന്നെ പുറത്താക്കാനായിരുന്നു വി.എസ്. അച്യുതാനന്ദനു താല്‍പര്യം. എങ്കില്‍ മാത്രമേ ആളാകാന്‍ പറ്റുമായിരുന്നുള്ളൂ എന്നും ഗൗരിയമ്മ പറഞ്ഞു.

വയലാര്‍ വെടിവയ്പ്പില്‍ കാണാതായ സഹോദരനെ അന്വേഷിച്ചാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടത്. അങ്ങനെയാണ് പാര്‍ട്ടിയിലേക്കെത്തിയത്. എ.കെ. ഗോപാലന്‍ തന്നെ വിവാഹം ചെയ്യാനായി രണ്ടുമൂന്നു തവണ വന്ന് ചോദിച്ചിരുന്നു. എന്നാല്‍ തനിക്ക് ഇഷ്ടമല്ലാത്തയാളെ വിവാഹം ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നു. എ.കെ. ഗോപാലന്‍ ഒരു പാര്‍ട്ടിമാനാണ്. പാര്‍ട്ടിക്ക് സഹായമായിട്ടുള്ളയാളെയാണ് അയാള്‍ക്കു വേണ്ടിയിരുന്നത്. ഞാനാണ് കൂടൂതല്‍ സഹായി എന്ന് അദ്ദേഹം ധരിച്ചിട്ടുണ്ടാകുമെന്നും ഗൗരിയമ്മ പറഞ്ഞു.

തെരഞ്ഞെടുപ്പിനു മുമ്പ് വിവാഹം ചെയ്യണമെന്ന് പാര്‍ട്ടി തീരുമാനിച്ചെങ്കിലും നടന്നില്ല. പിന്നീട് 57ല്‍ മന്ത്രിയായ ശേഷമാണ് ടി.വി. തോമസ് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും ഒന്നിച്ചാണു നടപ്പെന്നും അറിഞ്ഞത്. ഒരിക്കല്‍ ടി.വി. തോമസിന്റെ പെട്ടിയില്‍ ഒരു എഴുത്ത് കണ്ടെത്തി. വായിക്കുന്നതിനിടെ ടി.വി. തോമസ് കയറിപ്പിടിച്ചു. തമ്മില്‍ പിടിവലിയായപ്പോള്‍ താന്‍ ബാത്ത്‌റൂമില്‍ കയറി ആ എഴുത്ത് അരയില്‍ കെട്ടിവയ്ക്കുകയായിരുന്നു. പിന്നീടത് പാര്‍ട്ടിയോഫീസില്‍ കൊടുത്തു. യോജിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിച്ചെങ്കിലും താന്‍ എഴുന്നേറ്റുപോയി. ടി.വിയുമായുള്ള വിവാഹജീവിതം തുടരേണ്ടെന്നും തീരുമാനിച്ചു ഗൗരിയമ്മ പറഞ്ഞു.

രോഹിണിക്കാര്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ സൂക്ഷിക്കണം, വിദേശത്ത് ജോലി ചെയ്യുന്ന മകയിരക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍... തിരുവാതിരക്കാര്‍ക്ക് താരകയോഗം
2018 നിങ്ങള്‍ക്കെങ്ങിനെ ?

Ads by Google
Monday 25 Dec 2017 08.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW