Thursday, September 13, 2018 Last Updated 25 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 23 Dec 2017 05.45 PM

അന്ന് വിവാഹ വാര്‍ഷികം, ഇന്നലെ ജന്മദിനം; പെങ്ങളു എന്നും കളികാണാന്‍ പോരാന്‍ സോഷ്യല്‍ മീഡിയ

rohith sharmma

ശ്രീലങ്കക്കെതിരെ ഇന്‍ഡോറില്‍ നടക്കുന്ന ടി-20 മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ സംഹാര താണ്ഡവമായിരുന്നു കഴിഞ്ഞ ദിവസം. 35 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും 8 സിക്‌സറുകളുമടക്കമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ ആദ്യ അന്താരാഷ്ര്ട ടി-20 സെഞ്ച്വറി കരസ്ഥമാക്കിയത്.

വിവാഹ വാര്‍ഷിക സമ്മാനം നല്‍കി അന്ന് രോഹിത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇരുവരും വിവാഹിതരായതിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ദിനത്തിലായിരുന്നു ഭാര്യ റിതികിന് സമ്മാനം നല്‍കിയിരുന്നത്. ഡബിള്‍ സെഞ്ചുറി നേടിയതിന്റെ ആഹ്‌ളാപ്രകടനം നടത്തുന്നതിനിടയില്‍ തന്റെ മോതിരവിരല്‍ ചുംബിച്ചുകൊണ്ടാണ് റിതികയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നേടിയ ട്വിന്റി20ലെ വേഗതയേറിയ സെഞ്ചുറിയുടെ ക്രഡിറ്റും ഭാര്യയ്ക്ക് നല്‍കുകയാണ് രോഹിത്ത്. ്അത് ഋതികയ്ക്കുള്ള ജന്മദിന സമ്മാനം കൂടിയാണ്. ഡിസംബര്‍ 21നായിരുന്നു ഋതികയുടെ ജന്മദിനം. ഇന്‍സ്റ്റഗ്രാമിലാണ് താരം ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ചത്. അന്താരാഷ്ര്ട ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ടി-20 സെഞ്ച്വറി നേടിയ താരമെന്ന നേട്ടത്തില്‍ ഡേവിഡ്മില്ലററിനൊപ്പമെത്താനും രോഹിതിന് കഴിഞ്ഞു.

Ads by Google
Saturday 23 Dec 2017 05.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW