Wednesday, April 04, 2018 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 22 Dec 2017 05.59 PM

ഈ പാമ്പിന് കട്ടന്‍ചായ തന്നെ വേണം ! പാമ്പ് ചായ കുടിക്കുന്ന വീഡിയോ വൈറലാകുന്നു

snake drink tea

ചായ കുടിക്കുന്ന പാമ്പ്. സംശയമുന്നയിക്കാന്‍ വരട്ടെ, ചായ കുടിക്കുന്ന പാമ്പിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മേശപ്പുറത്തു വെച്ചിരിക്കുന്ന ഗ്ലാസില്‍ നിന്നു ചായ കുടിക്കുന്ന പാമ്പിന്റെ വിഡിയോ ദൃശ്യമാണ് പാമ്പിന്റെ ഉടമ പുറത്തു വിട്ടത്. സൗദി അറേബ്യയിലെ അല്‍ ഖസബ് ഗ്രാമത്തിലുള്ള ഒരു വ്യക്തിയാണ് തന്റെ വളര്‍ത്തു പാമ്പിനെ ചായ കുടിക്കാന്‍ പരിശീലിപ്പിച്ചത്.

ചായ മാത്രമല്ല വിവിധ ഇനം ജ്യൂസുകളും ഗ്ലാസില്‍ നിന്നു പാമ്പ് കുടിക്കാറുണ്ടെന്ന് ഇതിന്റെ ഉടമയായ താബത്ത് അല്‍ ഫാദി വ്യക്തമാക്കി. മധ്യേഷ്യയില്‍ കാണപ്പെടുന്ന വിഷമില്ലാത്തയിനം പാമ്പിനെയാണ് ദൃശ്യത്തില്‍ കാണാനാകുക. ഈ പാമ്പുള്‍പ്പടെ 9 പാമ്പുകളെയാണ് താബത്ത് അല്‍ ഫാദി വളര്‍ത്തുന്നത്. മറ്റു പാമ്പുകളേയും ഇതു പോലെ ഗ്ലാസില്‍ നിന്നു പാനീയങ്ങള്‍ കുടിക്കാന്‍ പരിശീലിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ സാമാന്യം വലിപ്പമുള്ള പാമ്പ് മേശപ്പുറത്തു നീണ്ടുനിവര്‍ന്ന് കിടന്ന് ഗ്ലാസില്‍ തലയിട്ടാണ് ചായ കുടിക്കുന്നത്.

മൈക്രോവേവ് ഓവന്‍ ഇല്ലാതെ വീട്ടില്‍ തന്നെ കേക്ക് ഉണ്ടാക്കാം, വെറും ഒരു മണിക്കൂര്‍കൊണ്ട്...

Ads by Google
Ads by Google
TRENDING NOW