Wednesday, April 04, 2018 Last Updated 20 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 22 Dec 2017 03.50 PM

ഗര്‍ഭിണികളും വ്രതങ്ങളും

uploads/news/2017/12/176957/joythi221217.jpg

ഗര്‍ഭിണികള്‍ ഭക്ഷണം ഉപേക്ഷിച്ചുള്ള വ്രതങ്ങള്‍ എടുക്കാതിരിക്കുന്നതാണ് ഉത്തമം. ഗര്‍ഭധാരണം മുതല്‍ ഓരോരോ വ്രതങ്ങളുടെ പേരും പറഞ്ഞ് സ്ത്രീകള്‍ വയറ് പട്ടിണിക്കിടരുതെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്.

ഒഴിച്ചുകൂടാനാവാത്തതാണെങ്കില്‍ അത് ഭര്‍ത്താവ് ചെയ്യട്ടെ. ഞാന്‍ പാതി നീ പാതി എന്നാണല്ലോ. 'ബെറ്റര്‍ ഹാഫ്' എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്.അമ്മയ്ക്കും വയറ്റില്‍ വളര്‍ന്നുവരുന്ന കുഞ്ഞിനും നേരം തെറ്റാതെ ഭക്ഷണം അത്യാവശ്യമാണ്.

ഉപവാസം എന്ന പേരില്‍ ആഴ്ച, മാസം എന്നിങ്ങനെ മിക്ക ദിവസങ്ങളിലും തുടര്‍ച്ചയായി ഭക്ഷണ ദൗര്‍ലഭ്യം അനുഭവപ്പെട്ടാല്‍ കുഞ്ഞിന് സംഭവിക്കാവുന്ന അസുഖങ്ങള്‍ പലതാണ്. പ്രമേഹം, ബ്ലഡ് പ്രഷര്‍, അപസ്മാരം, കൈകാല്‍ തളര്‍ച്ച എന്നിങ്ങനെയുള്ള ഒട്ടനവധി അസുഖങ്ങള്‍ കുട്ടികള്‍ക്ക് പിടിപെടാം.

ദൈവപ്രീതിക്ക് വേറെ എത്രയോ മാര്‍ഗ്ഗങ്ങളുണ്ട്. ഗര്‍ഭിണികള്‍ അതു സ്വീകരിക്കണം. ഭക്ഷണത്തോട് അപ്രിയം തോന്നുന്നവര്‍ക്ക് 'ജൂസ്' ആവാമെന്ന് വൈദ്യശാസ്ത്രം അടിവരയിട്ടു പറയുന്നു. അറിഞ്ഞുകൊണ്ട് പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്താതിരിക്കുക. അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ.

ടി.കെ. മേലാക്കം

Ads by Google
Friday 22 Dec 2017 03.50 PM
YOU MAY BE INTERESTED
TRENDING NOW