Sunday, June 23, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Thursday 21 Dec 2017 08.18 PM

മാസ്റ്റര്‍.. പ്ലീസ്.....

പുലിമുരുകന്‍ ഉദയ്കൃഷ്ണയുടെ തിരക്കഥയും രാജാധിരാജ അജയ് വാസുദേവിന്റെ സംവിധാനവും വെളിപാടിന്റെ പുസ്‌കത്തിന്റെ പ്രമേയത്തിന്റെ അനുകരണവുമാണ് ഈ പീസിന്റെ മാസ്റ്റര്‍ ഘടകങ്ങള്‍. പരാമറില്‍നിന്ന് പായസം വയ്ക്കാന്‍ സാധിച്ചാല്‍ ഈ കോമ്പിനേഷനില്‍ മര്യാദയ്‌ക്കൊരു സിനിമ സാധ്യമാണെന്നു സാരം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യമാണ് സിനിമയുടെ ആകര്‍ഷണം. എന്നാല്‍ സമീപകാല മമ്മൂട്ടി സിനിമകളുടെ പൊതുസ്വഭാവം വച്ചുനോക്കിയാല്‍ ഈ പാഷാണത്തില്‍ അദ്ദേഹം എന്തിന് തലയിട്ടു എന്നു തരിമ്പും കൗതുകം തോന്നേണ്ട കാര്യവുമില്ല.
Masterpiece review, mammooty

മാസ്, മരണമാസ്, മാസ് കൂള്‍, ഒടുവില്‍ ദേണ്ട് മാസ്റ്റര്‍പീസും. എല്ലാത്തിലും മാസുണ്ട്. ആ മാസെന്താണെന്നു ചോദിച്ചാല്‍...ചറപറാ സ്ലോ മോഷന്‍, അറഞ്ചംപുറഞ്ചം അടി, പഞ്ച് ഡയലോഗ്, തിയറ്റര്‍ പ്രകമ്പനം കൊള്ളിക്കുന്ന ഇന്‍ട്രോ, സീറ്റില്‍നിന്ന് എണീറ്റുപോകുന്ന ഇന്റര്‍വെല്‍ പഞ്ച്, ക്‌െൈളമാക്‌സില്‍ എല്ലാം കൂടി കരണംമറിയുന്ന തകര്‍പ്പന്‍ ട്വിസ്റ്റ്. ഇതൊക്കെയാണെന്നാണ് ഒരിത്. അങ്ങനെയെങ്കില്‍ ഈ മാസ്റ്റര്‍പീസ്, മെഗാമാസ്റ്റര്‍പീസാണ്. ഇതിലെ മാസൊരു മാസ്റ്ററാണ്. കോളജ് അധ്യാപകന്‍. ആളു ഇടിവെട്ടു ലുക്കാണ്, കൊടുംമാസാണ്, ഒറ്റച്ചവിട്ടിന് ഒരു ട്യൂബ്‌ലൈറ്റൊക്കെ പൊട്ടിക്കും, അത്രയ്ക്കു ടെററാണ്. എന്താ പോരെ, പോരെങ്കില്‍ ഒരു 100 ഗുണ്ടകളെ ഒറ്റയ്ക്കിടിച്ചുവീഴ്ത്തും.

പുലിമുരുകന്‍ ഉദയ്കൃഷ്ണയുടെ തിരക്കഥയും രാജാധിരാജ അജയ് വാസുദേവിന്റെ സംവിധാനവും വെളിപാടിന്റെ പുസ്‌കത്തിന്റെ പ്രമേയത്തിന്റെ അനുകരണവുമാണ് ഈ പീസിന്റെ മാസ്റ്റര്‍ ഘടകങ്ങള്‍. പരാമറില്‍നിന്ന് പായസം വയ്ക്കാന്‍ സാധിച്ചാല്‍ ഈ കോമ്പിനേഷനില്‍ മര്യാദയ്‌ക്കൊരു സിനിമ സാധ്യമാണെന്നു സാരം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യമാണ് സിനിമയുടെ ആകര്‍ഷണം. എന്നാല്‍ സമീപകാല മമ്മൂട്ടി സിനിമകളുടെ പൊതുസ്വഭാവം വച്ചുനോക്കിയാല്‍ ഈ പാഷാണത്തില്‍ അദ്ദേഹം എന്തിന് തലയിട്ടു എന്നു തരിമ്പും കൗതുകം തോന്നേണ്ട കാര്യവുമില്ല.

Masterpiece review, mammooty

ഒരു സിനിമയില്‍ ഇത്രയും മണ്ടത്തരങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന ഒരു തിരക്കഥാകൃത്ത് ലോകസിനിമയില്‍ ജീവിച്ചിരിപ്പുണ്ടോ എന്നു സംശയമാണ്. ഉദയ്കൃഷ്ണയുടെ ഈ കാമ്പസ് സ്‌ക്രിപ്റ്റും അതാണ്. അതും ഓണത്തിനിറങ്ങിയ മോഹന്‍ലാല്‍ സിനിമ വെളിപാടിന്റെ പുസ്തകത്തെ അനുസ്മരിപ്പിക്കുന്നത്. ആ വെളിവുകേടുകളെ അതിലും വലിയ മാസ്മാരണമായി ഒരു ഡസനിലധികം നൂലേല്‍കെട്ടി അടികളുടെ സാന്നിധ്യത്തോടെ തെലുങ്കു സംവിധായകരെ വെല്ലുവിളിക്കുന്നുണ്ട് അജയ് വാസുദേവ്. തുടക്കം മുതല്‍ അടിയാണ് സിനിമയില്‍, ആദ്യം കോളജിലെ പിളേളരുടെ സംഘങ്ങള്‍ തമ്മില്‍, പിന്നെ അവരും പോലീസുമായി, പിന്നെ പിള്ളേരും അധ്യാപകരും പോലീസും. സിനിമ തുടങ്ങി ഒരു മണിക്കൂറിലേറെ കഴിയുമ്പോഴാണു നായകനായ എഡ്വേഡ് ലിവിങ്‌സ്റ്റണ്‍( മമ്മൂട്ടി) ഗുണ്ടാഅധ്യാപകനായി (അങ്ങനെയും ഒരു പോസ്റ്റ് കോളജിലുണ്ടെന്നു വച്ചോ) കോളജിലെത്തുന്നത്. അതിനോടകം വെളിപാടിന്റെ പുസ്തകത്തിലെപ്പോലെ പിള്ളേരുടെ തമ്മില്‍ തല്ലും ഒരു ദുരൂഹമരണവും മറ്റൊരാത്മഹത്യയും കോളജില്‍ നടന്നുകഴിയും. എഡ്വേഡ് വന്നുകഴിയുമ്പോള്‍ അടി മുഴുവന്‍ അങ്ങേരുടെ വകയും. പിള്ളേരെ ചില്ലറ ഉപദേശമൊക്കെ കൊടുത്ത്, ഒരുവഴിക്ക് നേര്‍വഴിക്കാക്കുമ്പോള്‍ ഇടവളയാകും. ടെറര്‍ എന്നാണു ഇടവേളയ്ക്ക് എഴുതിക്കാണിക്കുന്നത്. ശരിയാണ് ടെറര്‍ മാത്രമല്ല, ഹൊററും. പിന്നങ്ങോടും അധ്യാപകന്‍ മാരക സി.ബി.ഐയാണ്. ദുരൂഹമരണം കണ്ടുപിടിക്കാനുള്ള അന്വേഷണമാണ്. അതിനിടയില്‍ ട്വിസ്റ്റ്, സസ്‌പെന്‍സ്-ഒടുവില്‍ അതിഭീകര ട്വസ്റ്റുമിട്ട്, കാതടിപ്പിക്കുന്ന പശ്ചാത്തലസംഗീതത്തോടെ മാസ്റ്ററു പീസ് പീസാകും.

Masterpiece review, mammooty

ആറ് സ്റ്റണ്ട്മാസ്റ്റര്‍മാര്‍ ഈ മാസ്റ്റര്‍പീസിനെ മാസാക്കാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അവകാശവാദം. തെലുങ്കുസിനിമയില്‍ പോലും കാലഹരണപ്പെട്ട ആക്ഷനാണെങ്കിലും കൊടുത്തകാശിന് അവരെക്കൊണ്ടു പണിയെടുപ്പിച്ചിട്ടുണ്ടെന്നു വ്യക്തം. അറഞ്ചംപുറഞ്ചമാണ് സിനിമയില്‍ ഇടി. മമ്മൂട്ടി നിലത്തുനിന്നിട്ടില്ല. മെട്രിക്‌സിലെ കിയാനു റീവ്‌സിനെപ്പോലെ അന്തരീക്ഷത്തില്‍ യോഗാസനം നടത്തി മമ്മൂട്ടിയെ നൂലേല്‍കെട്ടി പറപ്പിക്കുന്നുണ്ട്. ഇതൊക്കെ കൊടുംമാസല്ലെങ്കില്‍ പിന്നെന്താണ് മാസ്.

മമ്മൂട്ടിക്കു പുറമേ മുകേഷ്, ജോണ്‍ കൈപ്പിള്ളില്‍, ഉണ്ണി മുകുന്ദന്‍, മക്ബൂല്‍ സല്‍മാന്‍ എന്നിവരാണു പ്രധാനവേഷങ്ങളില്‍. ഉണ്ണി മുകുന്ദന്‍ ജോണ്‍ എന്ന എ.സി.പിയെയാണ് അവതരിക്കുന്നുണ്ട്. സിനിമയിലെ ബാഡ്‌ബോയിയെ അവതരിപ്പിക്കാന്‍ അശ്രാന്തപരിശ്രമമാണ് ഉണ്ണിയുടേത്. നടുറോഡില്‍ എക്‌സ് പോലെ വളയുന്ന ആക്ഷനാണ് സദാസമയംം ഉണ്ണി മുകുന്ദന്റേത്.(ഇതാണോ ഈ എക്‌സ്‌മെന്‍ എന്നുപറയുന്ന സാധനം) ആള്‍ക്കൂട്ടം തല്ലിക്കൊല്ലാന്‍ വരുമ്പോഴും സ്‌റ്റൈല്‍ വിട്ടൊരു കളിയില്ല ഉണ്ണിക്കുട്ടന്. ഫുള്‍ബാസിലാണ് ഡയലോഗ്. പജീറോയില്‍ പറന്നുനടക്കുന്ന എ.സി.പി. ജോണിന് കൂട്ടായി ടാറ്റാ സഫാരിയില്‍ പറന്നുവരുന്ന വനിതാ എ.സി.പി. ഭവാനിദുര്‍ഗയായി വരലക്ഷ്മി ശരത്കുമാറും കൂടിയെത്തുന്നതോടെ സംഭവം കളറാകും. പിന്നങ്ങോടു തലങ്ങുവിലങ്ങും വണ്ടികള്‍ പോകുന്നതും ടയറുകള്‍ റോഡില്‍ ഉരസുന്നതും കണ്ട് മാസ് മാസായി കുളിരുവരും.
ഏതാനും തമിഴ്‌സിനിമകളിലടക്കം വേഷമിട്ടിട്ടുളള മഹിമ നമ്പ്യാര്‍, പൂനം ബജ്‌വ, മുകേഷ്, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്, കലാഭവന്‍ ഷാജോണ്‍, സാജു നവോദയ, കൈലാഷ്, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, ബിജുക്കുട്ടന്‍ എന്നിവര്‍ക്കൊപ്പം സ്വന്തം സിനിമകളിലൂടെ ശ്രദ്ധേയനായ സന്തോഷ് പണ്ഡിറ്റും സിനിമയിലുണ്ട്. കിട്ടിയത് സുന്ദരിയായ ഇംഗഌഷ് പ്രഫസറെ പ്രണയിക്കുന്ന കോമാളിയായ പ്യൂണിന്റെ വേഷമാണെങ്കിലും സന്തോഷ് അയാളുടെ അമച്വര്‍ സിനിമകളില്‍ കാണുന്നതുപോലെ മോശമാക്കിയിട്ടില്ല. ചങ്ക്‌സിലെപ്പോലെ ആണകുട്ടികളെ മുഴുവന്‍ തന്റെ ക്ലാസില്‍കൊണ്ടുവരുന്ന മദാലസയായ ടീച്ചറിനെയാണ് പൂനം ബജ്‌വ അവതരിപ്പിക്കുന്നത്. പുറം നിറയെ ടാറ്റുവും വയര്‍ മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്ന സാരിയുമുടുക്കുന്ന വനിതാലക്ചര്‍മാരായിരിക്കണം ഉദയ്കൃഷ്ണയുടെയും അജയ് വാസുദേവന്റെയും കോളജ് കാല സ്വപ്നങ്ങള്‍. അവരതിങ്ങനെ തീര്‍ത്തു എന്നു
കരുതാം.

വിചിത്രമെന്നു തന്നെ പറയണം, നാഴികയ്ക്കു നാല്‍പതുവട്ടം, ഒരാവശ്യവുമില്ലാതെ എഡ്‌ഡ്വേഡ് ലിവിങ്‌സ്റ്റണ്‍ എന്ന മമ്മൂട്ടി സ്ത്രീകളെ ഞാന്‍ ബഹുമാനിക്കുന്നു, ഐ റെസ്‌പെക്ട് വുമണ്‍ എന്നു പറയുന്നുണ്ട്. മുന്‍കാലസ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കു പ്രായശ്ചിത്തമാണെങ്കിലും സമീപകാലവിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആ ബഹുമാനത്തെ ഉള്‍ക്കൊള്ളാന്‍ മാസ്റ്റര്‍പീസുകാരു കാട്ടിയ ക്രാന്തദര്‍ശിത്വമുണ്ടല്ലോ, ആ ദീര്‍ഘദൃഷ്ടി, അതു കാണാതിരുന്നുകൂടാ, അല്ലെങ്കിലും കൊന്നാല്‍ പാപം തിന്നാല്‍തീരുമെന്നു പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലോ. സ്ത്രീകളെ ബഹുമാനമാണെന്നു പറഞ്ഞസ്ഥിതിക്ക് എല്ലാവരും എല്ലാം പറഞ്ഞു കോംപ്ലിമെന്റ്‌സാക്കുകമായിരിക്കും. മുഖത്തുനോക്കി റാസ്‌കല്‍ എന്നുവിളിച്ച വനിതാ ഐ.പി.എസുകാരിയോട് ചെറുപുഞ്ചിരിയോടെ നോക്കി നടന്നുപോകുന്ന എഡി എന്ന മമ്മൂട്ടികഥാപാത്രം അപൂര്‍വകാഴ്ചതന്നെയാണ്.

ദീപക് ദേവാണ് സംഗീതം. പാട്ടുകള്‍ സാധാരണമെങ്കിലും പശ്ചാത്തലസംഗീതം ചെവി തകര്‍ക്കുംവിധം അസഹ്യമാണ്. വിനോദ് ഇല്ലംപള്ളിയുടെ ഛായാഗ്രഹണം നിലവാരമുളളതാണ്. ഏറെയും തല്ലിത്തകര്‍ക്കുന്ന രംഗങ്ങളായതിനാല്‍ കലാസംവിധായകന് ഏറെപ്പണിപ്പെടേണ്ടിവന്നിരിക്കണം. ജോണ്‍കുട്ടിയുടെ എഡിറ്റിങ്ങിനും സിനിമയ്ക്കു കുറച്ചൊക്കെ വേഗം നല്‍കാനുണ്ട്. അവസാന അരമണിക്കൂറിലാണ് സിനിമ സസ്‌പെന്‍സോടു സസ്‌പെന്‍സ് സൃഷ്ടിക്കുന്നത്. ആ സസ്‌പെന്‍സ് വരെ ക്ഷമയോടെ കാത്തിരിക്കുന്ന ഫാന്‍സിസ് ആര്‍പ്പുവിളിക്കാനുള്ള വിഭവങ്ങളൊക്കെയായിട്ടാണ് സിനിമ അവസാനിക്കുന്നത്. അല്ലാത്തവര്‍ നിരാശപ്പെടേണ്ടിവരും. ബാഷ, രാജാധിരാജയാക്കിയ അജയ് വാസുദേവ് വെളിപാടിന്റെ പുസ്തകം, മാസ്റ്റര്‍പീസാക്കിയതാണ്. മാസ്റ്റര്‍ പീസായതാണോ, നിങ്ങളുടെ രണ്ടരമണിക്കൂര്‍ പീസ്(സമാധാനം) ഈ മാസ്റ്റര്‍മാരൊക്കെ ചേര്‍ന്നു കളഞ്ഞോ എന്നു കണ്ടുതീരുമാനിക്കുക.

evshibu1@gmail.com

അശ്വതി, ഭരണി, കാര്‍ത്തിക നാളുകാരെ 2018 ല്‍ കാത്തിരിക്കുന്നത്‌

Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Thursday 21 Dec 2017 08.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW