Wednesday, April 11, 2018 Last Updated 12 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 21 Dec 2017 04.13 PM

ഇറ്റലിയിലെ സലേര്‍ണയില്‍ പിഎംഎഫ് യൂണിറ്റിന് വര്‍ണ്ണാഭമായ തുടക്കം

uploads/news/2017/12/176689/eurp211217a.jpg

സലേര്‍ണ: ഇറ്റലിയിലെ സലേര്‍ണയില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) യൂറോപ്യന്‍ റീജിയന്റെ കീഴില്‍ പുതിയ യൂണിറ്റ് ആരംഭിച്ചു. ഡിസംബര്‍ 17 ന് ഞായറാഴ്ച കൂടിയ യോഗത്തില്‍ യൂറോപ്യന്‍ കോര്‍ഡിനേറ്റര്‍ ജോളി തുരുത്തുമ്മല്‍ ഭദ്രദീപം കൊളുത്തി യൂണിറ്റിന്റെ ഉദ്ഘാടനം ഔപചാരികമായി നിര്‍വഹിച്ചു.

സലേര്‍ണയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികളുടെ ഹൃദയത്തുടിപ്പറിഞ്ഞ് പ്രവര്‍ത്തിച്ച് പി.എം.എഫി ന്റെ ഏറ്റവും നല്ല യുണിറ്റായി സലേര്‍ണ യൂണിറ്റ് മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. നിയുക്ത പ്രസിഡന്റ് ആന്റണി ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. ഇറ്റലിയുടെ കോര്‍ഡിനേറ്റര്‍ ജോസഫ് പോള്‍ സ്വാഗതം ആശംസിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്റെ ആവശ്യകതയും നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെയും മുന്‍ഗ്‌ളോബല്‍ പ്രസിഡന്റും നിലവിലെ അഡൈ്വസറി ബോര്‍ഡ് മെമ്പറുമായ ജോര്‍ജ് പടിക്കകുടി വിശദീകരിച്ചു.

പിഎംഎഫ് നടത്തിവരുന്ന ഉദാരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഗ്‌ളോബല്‍ വൈസ് പ്രസിഡന്റ് കുര്യന്‍ ജേക്കബ് മനയാനിപ്പുറത്ത് പ്രസംഗിച്ചു. ഗ്‌ളോബല്‍ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ അനിത പുല്ലയിലില്‍ ആശംസകള്‍ നേര്‍ന്നു.

പെണ്ണമ്മ പടിക്കകുടിയുടെ കാവ്യചൊല്‍ക്കാഴ്ച ഏറെ മനോഹരമായി. യോഗത്തില്‍ ജിജോ നന്ദി പറഞ്ഞു. പുതിയ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട് ഗ്‌ളോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്‌ളോബല്‍ പ്രസിഡന്റ് റാഫി പാങ്ങോട്, സെക്രട്ടറി ജോണ്‍ ഫിലിപ്പ്, ഗ്‌ളോബല്‍ ട്രഷറര്‍ നൗഫല്‍ മടത്തറ തുടങ്ങിയര്‍ ആശംസകള്‍ നേര്‍ന്നു.

സലേര്‍ണ മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാന്‍ യത്‌നിച്ച യൂണിറ്റ് പ്രസിഡന്റ് ആന്റണി ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങളെ യോഗം മുക്തകണ്ഠം പ്രശംസിച്ചു.

ജോസ് കുമ്പിളുവേലില്‍

Ads by Google
Thursday 21 Dec 2017 04.13 PM
YOU MAY BE INTERESTED
TRENDING NOW