Sunday, April 21, 2019 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 21 Dec 2017 03.12 PM

നവജാത ശിശുപരിചരണം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആശുപത്രിയില്‍ വച്ച് നടക്കുന്ന പ്രസവങ്ങളുടെ എണ്ണത്തിലും പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.
uploads/news/2017/12/176674/birthbabycaring211217a.jpg

ഒരു ജനതയുടെ ആരോഗ്യരംഗത്തെ മുന്നേറ്റത്തെക്കുറിച്ചറിയാനുള്ള ഏറ്റവും നല്ല സൂചികയായി പറയുന്നത് ഒരു വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് അഥവാ ഇന്‍ഫന്റ് മോര്‍ട്ടാലിറ്റി റേറ്റ് (ഐ.എം.ആര്‍) ആണ്. അതായത് ഓരോ ആയിരം ജനങ്ങള്‍ക്കും എത്ര കുട്ടികള്‍ മരിക്കുന്ന എന്ന കണക്ക്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 37 ഉം കേരളത്തില്‍ 6 ഉം ആണത്. കേരളത്തിലെ ഐഎംആര്‍ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. ആശുപത്രിയില്‍ വച്ച് നടക്കുന്ന പ്രസവങ്ങളുടെ എണ്ണത്തിലും പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.

ചുരുങ്ങിയ സൗകര്യങ്ങള്‍ വച്ച് ഇത്രയും വലിയ നേട്ടമുണ്ടാക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ചിരിക്കുന്നത് ജനങ്ങളുടെ സാക്ഷരതയാണ്.

എങ്കിലും പണ്ട് മുതലേ ശീലിച്ച് പോരുന്ന ചില അബദ്ധ ധാരണകളും ആചാരങ്ങളും മാറ്റുവാന്‍ ഇപ്പോഴും പലര്‍ക്കും മടിയാണ്. നവജാതശിശുക്കളുടെ (ജനിച്ച ശേഷമുള്ള ആദ്യത്തെ 28 ദിവസങ്ങള്‍ വരെയാണ് നവജാതശിശു എന്നു പറയുന്നത്) പരിചരണത്തില്‍ ഇത്തരത്തിലുള്ളവ അല്‍പം കൂടുതലാണെന്ന് കാണാം.

ജനിച്ചയുടനെ മധുരം (പഞ്ചസാര വെള്ളം, തേന്‍ മുതലായവ) നല്‍കുക, പൊക്കിളില്‍ വെള്ളം തൊടിയിക്കാതിരിക്കുക, ശോധനയ്ക്കായി ഉരമരുന്ന് നല്‍കുക തുടങ്ങിയവ അവയില്‍ ചിലതാണ്. അവ മാറ്റിയെടുക്കേണ്ടത് ആവശ്യമാണ്.

മുതിര്‍ന്നവരില്‍ കാണുന്ന ചില രോഗലക്ഷണങ്ങള്‍ കുട്ടികളില്‍ സാധാരണവും മുതിര്‍ന്നവരില്‍ കാണുന്ന ചില സാധാരണ കാര്യങ്ങള്‍ കുട്ടികളില്‍ രോഗലക്ഷണവുമാകാം. ഇവ തിരിച്ചറിയേണ്ടതും വളരെ അത്യാവശ്യമാണ്.

പ്രശ്‌നമില്ലാത്തവ


1. ശരീരത്തില്‍ അങ്ങിങ്ങായി കൊതുക് കടിച്ച പോലുള്ള ചുവന്ന് തടിച്ച പാടുകള്‍.
2. കണ്ണിന് മഞ്ഞനിറം
3. മൂക്കിന് തുമ്പിലെ വെളുത്ത കുത്തുകള്‍
4. വായയുടെ ഉള്ളിലായി മുകള്‍ ഭാഗത്ത് കാണുന്ന വെള്ള കുത്തുകള്‍
5. എക്കിള്‍
6. തുമ്മല്‍
7. ഞെളിപിരി
8. കുറുകുന്ന ശബ്ദം (പ്രത്യേകിച്ച് രാത്രിയിലും വെളുപ്പിനും കേള്‍ക്കുന്നവ)
9. പൊക്കിളില്‍ നിന്നും രക്തം പൊടിയല്‍
10. പാല്‍ തികട്ടല്‍
11. പകലുറക്കം, രാത്രി കരച്ചില്‍
12. പെണ്‍കുട്ടികളില്‍ ചെറിയ രക്തസ്രാവം
13. ആണ്‍കുട്ടികളില്‍ മൂത്രത്തില്‍ പിങ്ക് നിറം
14. മുലഞെട്ടില്‍ കല്ലിപ്പ്
15. മലമൂത്ര വിസര്‍ജനത്തിന് മുന്‍പും ശേഷവുമുള്ള കരച്ചില്‍
16. രണ്ടാമത്തെ ആഴ്ചയോടു കൂടി ആരംഭിച്ച് രണ്ടോ മൂന്നോ ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന വയറിളക്കം
17. മൂന്നോ നാലോ ആഴ്ചകള്‍ പ്രായമായ ശേഷം 2- 3 ദിവസം മലം പോകാതിരിക്കല്‍
18. ബിസിജി എടുത്ത ഭാഗത്ത് കാണുന്ന തടിപ്പ് (ഏകദേശം 4 ആഴ്ചകള്‍)

പ്രശ്‌നമുള്ളവ


1. ചൂട് 36.5 ഡിഗ്രി സെല്‍ഷ്യസ് (97.5 ഫാരെന്‍ഹീറ്റ്) കുറവ് അല്ലെങ്കില്‍ 37.5 ഡിഗ്രി സെല്‍ഷ്യസില്‍ (99.5 ഫാരെന്‍ഹീറ്റ്) കൂടുതല്‍
2. അരയ്ക്ക് താഴേക്ക് കാണുന്ന മഞ്ഞനിറം
3. പഴുപ്പ് നിറഞ്ഞ പോലുള്ള കുരുക്കള്‍
4. അപസ്മാരം
5. സാധാരണയില്‍ കൂടുതലുള്ള ഉറക്കം/ കരച്ചില്‍
6. പാല്‍ കുടിക്കാനുള്ള മടി
7. ചുമ
8. വേഗത്തിലുള്ള ശ്വാസതാളം
9. ആയാസകരമായ ശ്വാസമെടുപ്പ്
10. ദിവസത്തില്‍ 6-8 തവണയില്‍ കുറവു മൂത്രം
11. കണ്ണില്‍ പീള കെട്ടല്‍
12. പൊക്കിളില്‍ പഴുപ്പ്
ഇവയില്‍ ഏതെങ്കിലും കണ്ടാലുടനെ ഡോക്ടറെ കാണിക്കേണ്ടതാണ്.

പൊതുകാര്യങ്ങള്‍


1. കുഞ്ഞിന് ചൂട് നല്‍കുക (പൊതിഞ്ഞ് കിടത്തുക, നേരിട്ട് കാറ്റടിക്കരുത്. മുറിയുടെ താപനില 26 ഡിഗ്രി സെല്‍ഷ്യസില്‍ താഴരുത്.
2. കോട്ടണ്‍ തുണികൊണ്ടുള്ള കുപ്പായം ഉപയോഗിക്കുക.
3. ഡയപ്പറുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക
4. മലവിസര്‍ജനത്തിന് ശേഷം വെള്ളത്തില്‍ കഴുകി, തുണികൊണ്ട് ഒപ്പിയുണക്കുക
5. പൊക്കിള്‍ വീണതിനു ശേഷം കുളിപ്പിക്കുക (തൂക്കം 2-2.5 കിലോ ഗ്രാം എങ്കിലും ആയതിനു ശേഷം)
6. എണ്ണ (വെളിച്ചെണ്ണ) തേച്ച് കുളിപ്പിക്കാം
7. സിന്‍ഡന്റ്‌സ്/ ഷാംപൂ എന്നിവ ഉപയോഗിച്ച് കുളിപ്പിക്കുക
8. പൊക്കിള്‍ നല്ലവണ്ണം കഴുകി ഒപ്പിയുണക്കുക
9. കണ്ണുകള്‍ ഉള്ളില്‍ നിന്നും പുറത്തേക്ക് പഞ്ഞി നനച്ച് തുടച്ച് വൃത്തിയാക്കുക
10. കഴുത്തിനു മുകളില്‍ പൗഡര്‍ ഒഴിവാക്കുക
11. കുഞ്ഞുങ്ങളെ മലര്‍ത്തിക്കിടത്തി ഉറക്കുക
12. ഭാരക്കുറവുള്ള കുട്ടികള്‍ക്ക് നേരിട്ടും പിഴിഞ്ഞും പാല്‍ കൊടുക്കുക
13. നവജാതശിശു പരിചരണത്തില്‍ ഏറ്റവും പ്രധാനമായത് മുലയൂട്ടലാണ്.
Thursday 21 Dec 2017 03.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW