Tuesday, April 23, 2019 Last Updated 12 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 21 Dec 2017 02.50 PM

26 വയസുള്ള അമ്മയ്ക്ക് 24 വയസ് പ്രായമുള്ള ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് പിറന്നു: 24 വര്‍ഷത്തിനുശേഷം അവള്‍ 'എമ്മ'യായി കണ്ണുതുറന്നു

 Baby, Embryo frozen, IVF

ടെന്നിസി: ഇരുപത്തിനാലു വര്‍ഷത്തോളം ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് പെണ്‍കുഞ്ഞു പിറന്നു. അമേരിക്കയിലെ കിഴക്കന്‍ ടെന്നിസിയിലാണ് സംഭവം. ഐവിഎഫ് ചികിത്സ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയും വര്‍ഷം പഴക്കമുള്ള ഭ്രൂണത്തില്‍ നിന്ന് കുഞ്ഞു പിറന്നത്.

യുഎസിലെ ടെന്നിസണ്‍ സ്വദേശിയായ ടീന ഗിബ്‌സനാണ് 24 വര്‍ഷം പഴക്കമുള്ള ഭ്രൂണത്തില്‍ നിന്ന് പെണ്‍കുഞ്ഞു പിറന്നത്. 2010 ആയിരുന്നു ടീനയുടെ വിവാഹം. ഭര്‍ത്താവിന്റെ രോഗാവസ്ഥ മൂലം സാധാരണ രീതിയിലുള്ള ഗര്‍ഭ ധാരണം ഇവര്‍ക്കു സാധ്യമാകാതെ വന്നതോടയാണ് ചികിത്സയ്ക്കായി ടെന്നിസിയിലെ നോകസ് വില്ലിലെ നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സെന്ററിനെ സമീപിച്ചത്. എന്നാല്‍ 26 കാരിയായ യുവതി ഭ്രൂണത്തിന് 24 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് അവിടെ എത്തിയതിനു ശേഷം മാത്രമാണ് അറിയുന്നത്.

 Baby, Embryo frozen, IVF

തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ 24 വര്‍ഷം പഴക്കമുള്ള ഭ്രൂണം ടീനയലുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. നവംബര്‍ 25 ന്ടീന ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എമ്മ ഗിബ്‌സണ്‍ എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. 1992 ഒക്‌ടോബര്‍ 14 മുതല്‍ സൂക്ഷിച്ച ഭ്രൂണം ആരുടേതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതിനനു മുമ്പ് 20 വര്‍ഷം പഴക്കമുള്ള ഭ്രൂണത്തില്‍ നിന്നും പിറന്ന കുഞ്ഞാണ് റെക്കോര്‍ഡിന് ഉടമ. ആ റെക്കോര്‍ഡ് എമ്മ തിരുത്തിക്കുറിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW