Saturday, October 13, 2018 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 21 Dec 2017 02.46 PM

എനിക്ക് ഗോഡ്ഫാദര്‍ ഇല്ല - സീമാ ജി. നായര്‍

uploads/news/2017/12/176670/CiniINWSeemagNair211217.jpg

സീമാ ജി. നായര്‍ സിനിമാഭിനയം തുടങ്ങിയിട്ട് 30 വര്‍ഷം പിന്നിട്ടിരിക്കുന്നു. നാടകം പകര്‍ന്നു നല്‍കിയ കരുത്തുറ്റ ജീവിതാനുഭവങ്ങളാണ് സീമയെ സിനിമയിലേക്കെത്തിച്ചത്.

മലയാള നാടകവേദിയില്‍ സജീവസാന്നിധ്യമായിരുന്ന ചേര്‍ത്തല സുമതിയുടെ മകളായ സീമാ ജി. നായര്‍ അമ്മയുടെ അഭിനയം കണ്ടാണ് വളര്‍ന്നത്. പിന്നീട് നാടകത്തെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു. നാടകത്തിലും സീരിയലുകളിലും സിനിമകളിലുമായി നിരവധി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കാണ് സീമ ജീവന്‍ പകര്‍ന്നത്.

സിനിമയിലെത്തിയിട്ട് 30 വര്‍ഷം പിന്നിട്ടെങ്കിലും ശ്രദ്ധേയമായ റോളുകളിലേക്കൊന്നും പരിഗണിക്കപ്പെട്ടില്ല. ഇപ്പോള്‍ സീരിയലുകളിലൂടെയാണ് സീമ ജി. നായര്‍ കുടുംബസദസ്സുകളുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. പാലക്കാട് ചിത്രീകരണം നടന്ന കുതിരപവന്‍ എന്ന ചിത്രത്തിന്റെ സെറ്റിലാണ് സീമാ ജി. നായരെ കണ്ടത്.

? അഭിനയശാഖയില്‍ ഒരുപാട് ജീവിതാനുഭവങ്ങളുടെ തിരയിളക്കം തന്നെ മനസ്സിലുണ്ടാവുമല്ലോ...


ഠ ശരിയാണ്. അഭിനയരംഗത്ത് സന്തോഷത്തോടൊപ്പം വിഷയങ്ങളും ഉണ്ടായിട്ടുണ്ട്. ദൈവം എന്ന ശക്തി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഒന്നുമാവുമായിരുന്നില്ല. പല ഘട്ടങ്ങളിലും എന്റെ ജീവിതയാത്രയില്‍ ഈശ്വകടാക്ഷമാണ് മുന്നോട്ടുള്ള പ്രയാണത്തിന് എനിക്ക് പ്രചോദനമായത്. അതുകൊണ്ടുതന്നെ എന്റെ കടപ്പാട് ദൈവത്തോട് മാത്രമാണ്.

? അഭിനയവഴിയിലെ ആത്മവിശ്വാസത്തെക്കുറിച്ച്...


ഠ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍നിന്നും വയലിന്‍ പഠനം പൂര്‍ത്തിയാക്കിയാണ് അമ്മ നാടകാഭിനയത്തിലേക്ക് കടന്നുവന്നത്. അമ്മ അനുഭവിച്ച വിഷമങ്ങള്‍ മകള്‍ക്ക് വരരുതെന്ന ആഗ്രഹം കൊണ്ടാവാം ഞാന്‍ നാടകത്തിലേക്ക് വരുന്നതിനെ അമ്മ പ്രോത്സാഹിപ്പിച്ചില്ല. പഠിച്ച് നല്ല നിലയില്‍ എത്തണമെന്നായിരുന്നു ആഗ്രഹം. അമ്മ അഭിനയിച്ചിരുന്ന വൈക്കം മാളവികയുടെ കൊയ്ത്തുപാട്ടിലെ അഭിനയം ഇഷ്ടമായിരുന്നു. സത്യത്തില്‍ അമ്മയ്ക്ക് നാടകത്തോടുണ്ടായിരുന്ന ആത്മബന്ധമാണ് എന്നെയും നാടകത്തോട് അടുപ്പിച്ചത്.

? നാടകരംഗത്ത് വന്നതെങ്ങനെ...


ഠ കൊച്ചിന്‍ സംഗമിത്രയുടെ കന്യാകുമാരിയിലൊരു കടങ്കഥയെന്ന നാടകത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചു. അമ്മയാണ് എന്റെ കൂടെ റിഹേഴ്‌സലിനു വന്നത്. കന്യാകുമാരിയിലെ കടങ്കഥയില്‍ സുശിമോള്‍ എന്ന കഥാപാത്രമായി ഞാന്‍ അഭിനയിക്കുന്നതു കണ്ടപ്പോഴാണ് എനിക്ക് നാടകാഭിനയം വഴങ്ങുമെന്ന് അമ്മയ്ക്കു മനസിലായത്. പിന്നീട് ആയിരം സൂര്യഗായത്രിമാര്‍, പ്രണവമന്ത്രം, ഇനിയും ഒരു കഥപറയാം, ആശ്ചര്യചൂഢാമണി, ആയുധപന്തയം ഉള്‍പ്പെടെ ഒമ്പതു നാടകങ്ങളില്‍ ഞാന്‍ അഭിനയിച്ചു. ആശ്ചര്യചൂഢാമണി, ആയുധപന്തയം ഉള്‍പ്പെടെ ഒമ്പതു നാടകങ്ങളില്‍ ഞാന്‍ അഭിനയിച്ചു. ആശ്ചര്യ ചൂഢാമണിയില്‍ വൃന്ദയെന്ന കഥാപാത്രമായി അഭിനയിച്ചതിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

? സിനിമയിലേക്ക് വരാമെന്ന ആഗ്രഹം പച്ചപിടിച്ചിരുന്നോ....


ഠ ഒരിക്കലുമില്ല. കാരണം നാടകന്നെത് എന്നെ സംബന്ധിച്ച് വല്ലാത്തൊരു ലൈഫായിരുന്നു. സിനിമയിലെ അഭിനയം സുഖമുള്ളതാണ്. തെറ്റിയാല്‍ ഒരു സീന്‍തന്നെ ഇരുനൂറു തവണ വേണമെങ്കിലും എടുക്കാം. രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം മാസങ്ങളുടെ പ്രയത്‌നത്തിലൂടെയാണ് യാഥാര്‍ത്ഥ്യമാവുന്നത്. സ്‌റ്റേജില്‍ കാലും കണ്ണും ഒന്നു തെറ്റിയാല്‍ അഗാധഗര്‍ത്തത്തിലേക്ക് വീഴും. അതുകൊണ്ടുതന്നെ കണ്ണുകളും മനസ്സും ഒരുപോലെ ശ്രദ്ധിച്ച് ചെയ്യേണ്ട കലയാണ് നാടകാഭിനയം.

? ആദ്യം അഭിനയിച്ച സിനിമ.


ഠ പത്മരാജന്‍ സാറിന്റെ പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയത്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ അടുത്തടുത്ത് എന്ന ചിത്രത്തിലും അഭിനയിച്ചു. 1987-ല്‍ ചേറപ്പായി കഥകളില്‍ ചേറപ്പായിയുടെ ഭാര്യ കൊച്ചറോതയായാണ് അഭിനയിച്ചത്. ഇതോടെയാണ് ക്യാമറയുടെ മുന്നില്‍ സജീവമാകാന്‍ തുടങ്ങിയത്. 90-ല്‍ വിവാഹത്തോടെ അഭിനയം നിര്‍ത്തി. പിന്നീട് മാനസിയെന്ന മെഗാസീരിയലിലൂടെ അഭിനയരംഗത്ത് വീണ്ടും സജീവമായി.
Ads by Google
Loading...
TRENDING NOW