Tuesday, December 11, 2018 Last Updated 13 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 21 Dec 2017 02.32 PM

Tasty Delicious CAKES & WINE

uploads/news/2017/12/176669/madmchrimascokry211217.jpg

ക്രിസ്മസ് വന്നടുത്തു. കേക്കുകളും വൈനുകളും നിറഞ്ഞ ഉത്സവകാലമാണിനി. ഈ ഉത്സവ കാലത്തും മധുരത്തെ അകറ്റിനിര്‍ത്തേണ്ട. ആരോഗ്യപ്രദമായ കേക്കുകളും വൈനുകളും ഇത്തവണ ധൈര്യമായി തയാറാക്കി നോക്കൂ....

1. മിന്റ് വൈന്‍


ആവശ്യമുള്ള സാധനങ്ങള്‍
വെള്ളം - 3.7 ലിറ്റര്‍
പുതിനയില - 4 കപ്പ് (കൈ കൊണ്ട് ഞെരടി വയ്ക്കുക)
പഞ്ചസാര - 3 കപ്പ്
യീസ്റ്റ് - 1 ടീസ്പൂണ്‍
കുരുവില്ലാത്ത സ്വര്‍ണ്ണ നിറത്തിലുള്ള മുന്തിരിങ്ങ - 1 പിടി(ചെറുതായി അരിഞ്ഞത്)

തയാറാക്കുന്ന വിധം


3.7 ലിറ്റര്‍ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് 1 പിടി ഉണക്കമുന്തിരിയും 4 കപ്പ് പുതിനയിലയും ഇട്ട് 10 മുതല്‍ 15 മിനിറ്റ് മൂടി വയ്ക്കുക. ചെറുചൂടോടെ തന്നെ 3 കപ്പ് പഞ്ചസാര ചേര്‍ത്ത് അലിയുന്നതുവരെ ഇളക്കുക. തണുത്ത ശേഷം ഇല എടുത്തുമാറ്റി അതിലേക്ക് 1 ടീസ്പൂണ്‍ യീസ്റ്റ് ചേര്‍ത്ത് ഇളക്കി അടച്ച് ഒരുമാസം വയ്ക്കുക. ദിവസവും മൂടി തുറന്ന് ഇളക്കിക്കൊടുക്കണം. കുമിള വരുന്നത് നിന്ന്, വൈന്‍ തെളിയുമ്പോള്‍ അരിച്ചെടുത്ത് സൂക്ഷിക്കാം.

2. സ്‌പൈസി ചായ് വൈന്‍


ആവശ്യമുള്ള സാധനങ്ങള്‍
വെള്ളം - 3.7 ലിറ്റര്‍
പഞ്ചസാര - 3 കപ്പ്
യീസ്റ്റ് - 1 ടീസ്പൂണ്‍
ഇഞ്ചി ചതച്ചത് - 1 ചെറിയ കഷണം
കുരുമുളക് - 1 ടീസ്പൂണ്‍
ജാതിപത്രി - 1/2 ടീസ്പൂണ്‍
ടീ ബാഗ് - 2 എണ്ണം
കറുവാപ്പട്ട - 2 തണ്ട്
തക്കോലം - 2 എണ്ണം

തയാറാക്കുന്ന വിധം


3.7 ലിറ്റര്‍ വെള്ളം തിളപ്പിച്ചശേഷം 1 ചെറിയ കഷണം ഇഞ്ചി, 1 ടീസ്പൂണ്‍ കുരുമുളക്, 1/2 ടീസ്പൂണ്‍ ജാതിപത്രി, 2 തണ്ട് കറുവാപ്പട്ട, 2 തക്കോലം ഇവയിട്ട് 10 മിനിറ്റ് വയ്ക്കുക. ചൂട് മാറിയശേഷം ടീബാഗ് രണ്ടും ഇതിലേക്കിട്ട് 10 മിനിട്ട് വയ്ക്കാം. ഇനി 3 കപ്പ് പഞ്ചസാര ചേര്‍ത്ത് പഞ്ചസാര അലിയുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം. ശേഷം ടീ ബാഗ് മാറ്റി വൈന്‍ അരിച്ചെടുക്കാം. അരിച്ചെടുത്തതിലേക്ക് കറുവാപ്പട്ട മാത്രം തിരികെയിട്ട് 1 ടീസ്പൂണ്‍ യീസ്റ്റും ചേര്‍ത്തിളക്കാം. എല്ലാ ദിവസവും പാത്രം തുറന്ന് മരത്തവികൊണ്ട് ഇളക്കിക്കൊടുക്കണം. ഒരു മാസത്തിന് ശേഷം വൈന്‍ അരിച്ചെടുത്ത് കുപ്പികളിലാക്കി സൂക്ഷിക്കാവുന്നതാണ്.

3. ഉണക്കമുന്തിരി വൈന്‍


ആവശ്യമുള്ള സാധനങ്ങള്‍
കറുത്ത ഉണക്ക മുന്തിരിങ്ങ - 300 ഗ്രാം
സ്വര്‍ണ്ണ നിറമുള്ള ഉണക്ക മുന്തിരിങ്ങ - 300 ഗ്രാം
പഞ്ചസാര - 750 ഗ്രാം
കറുവാപ്പട്ട - 2 എണ്ണം
നാരങ്ങാനീര് - 1 നാരങ്ങയുടേത്
യീസ്റ്റ് - 3 ടീസ്പൂണ്‍
തിളപ്പിച്ചാറിയ വെള്ളം - 6 ലിറ്റര്‍
uploads/news/2017/12/176669/madmchrimascokry211217a_1.jpg

തയാറാക്കുന്ന വിധം


300 ഗ്രാം കറുത്ത ഉണക്ക മുന്തിരിയും 300 ഗ്രാം സ്വര്‍ണ്ണ നിറമുള്ള ഉണക്കമുന്തിരിയും കഴുകി വൃത്തിയാക്കി വെള്ളം വാലാന്‍ വയ്ക്കുക. വെള്ളം പോയശേഷം മുന്തിരി ചെറുതായി അരിഞ്ഞ് ഭരണിയിലിട്ട് 6 ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളവും 2 കറുവാപ്പട്ടയും, 750 ഗ്രാം പഞ്ചസാരയും, 1 നാരങ്ങയുെട നീരും, 3 ടീസ്പൂണ്‍ യീസ്റ്റും ചേര്‍ത്ത് മൂടിക്കെട്ടി വയ്ക്കുക. എല്ലാ ദിവസവും ഒരേ സമയത്ത് മരത്തവികൊണ്ട് ഇളക്കിക്കൊടുക്കണം. 22ാം ദിവസം അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം.

4. റൈസ് വൈന്‍


ആവശ്യമുള്ള സാധനങ്ങള്‍
ബസ്മതി അരി അല്ലെങ്കില്‍ കൈമ അരി - 1/2 കിലോ
പഞ്ചസാര - 1 1/4 കപ്പ്
നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
യീസ്്റ്റ് - 1 ടീസ്പൂണ്‍
ഉണക്കമുന്തിരി - 100 ഗ്രാം (പൊടിയായി അരിഞ്ഞത്)
വെള്ളം - 3 ലിറ്റര്‍

തയാറാക്കുന്ന വിധം


1/2 കിലോ അരി 1 1/4 കപ്പ് പഞ്ചസാരയും 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും 1 ടീസ്പൂണ്‍ യീസ്്റ്റും 100 ഗ്രാം അരിഞ്ഞ ഉണക്കമുന്തിരിയും 3 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് ഭരണിയിലാക്കി ഏഴ് ദിവസം വയ്ക്കണം. ഏഴ് ദിവസവും രാവിലെ മൂടി തുറന്ന് ഇളക്കിക്കൊടുക്കണം. പിന്നീട് അരിച്ച് കുപ്പികളിലാക്കാം. (ആദ്യം വൈന്‍ പാലുപോലെ ഇരിക്കുമെങ്കിലും രണ്ട് ദിവസം കഴിയുമ്പാള്‍ തെളിഞ്ഞുവരും.)
Thursday 21 Dec 2017 02.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW