Saturday, January 19, 2019 Last Updated 55 Min 50 Sec ago English Edition
Todays E paper
Ads by Google
എം.ആര്‍ കൃഷ്ണന്‍
Thursday 21 Dec 2017 12.11 PM

മുന്നണിമാറ്റത്തിന്റെ കാര്യത്തില്‍ വീരേന്ദ്രകുമാറിന്റെ തീരുമാനം പാര്‍ട്ടി അംഗീകരിക്കും; ഒപ്പം വന്നാല്‍ രാജ്യസഭാസീറ്റ് ഇടതുമുന്നണിയും നല്‍കും

ഇടതുമുന്നണിയുമായി സംഖ്യമുണ്ടാക്കാന്‍ വീരേന്ദ്രകുമാര്‍ തീരുമാനമെടുത്താല്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഒഴികെയുള്ള ബാക്കി എല്ലാ ജില്ലാകമ്മിറ്റികളും ഒപ്പമുണ്ടാകും. ഇക്കാര്യത്തില്‍ ഒരു തര്‍ക്കമില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ വീരേന്ദ്രകുമാറിനോടൊപ്പം നില്‍ക്കുമെന്നാണ് അവര്‍ നല്‍കുന്ന സൂചന.
uploads/news/2017/12/176640/virendrakumar.jpg

തിരുവനന്തപുരം: മുന്നണി മാറ്റം സംബന്ധിച്ച് എം.പി. വീരേന്ദ്രകുമാര്‍ കൈക്കൊള്ളുന്ന തീരുമാനമായിരിക്കും പാര്‍ട്ടിയുടെ അന്തിമനിലപാട്. ഇടതുമുന്നണിയുമായി സംഖ്യമുണ്ടാക്കാന്‍ വീരേന്ദ്രകുമാര്‍ തീരുമാനമെടുത്താല്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഒഴികെയുള്ള ബാക്കി എല്ലാ ജില്ലാകമ്മിറ്റികളും ഒപ്പമുണ്ടാകും. ഇക്കാര്യത്തില്‍ ഒരു തര്‍ക്കമില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ വീരേന്ദ്രകുമാറിനോടൊപ്പം നില്‍ക്കുമെന്നാണ് അവര്‍ നല്‍കുന്ന സൂചന.

കഴിഞ്ഞദിവസം എം.പി സ്ഥാനം രാജിവച്ചതോടെ സ്വതന്ത്രമായ നിലപാട് എടുക്കാന്‍ ഇനി വീരേന്ദ്രകുമാറിന് മുന്നില്‍ മറ്റ് തടസമൊന്നുമില്ല. ക്രിസ്മസ് കഴിഞ്ഞാലുടന്‍ തന്നെ സംസ്ഥാനകമ്മിറ്റി വിളിച്ചുചേര്‍ത്ത് രാഷ്ട്രീയനിലപാട് സ്വീകരിക്കാനാണ് അദ്ദേഹത്തിന്റെ നീക്കവും. വീരേന്ദ്രകുമാര്‍ വിളിച്ചുചേര്‍ക്കുന്ന സംസ്ഥാനകമ്മിറ്റിയുടെ അജണ്ടയില്‍ മുന്നണിമാറ്റം ഉള്‍പ്പെടുത്തിയാല്‍ അതിനെ മറ്റു നേതാക്കള്‍ എതിര്‍ക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. ആ യോഗത്തില്‍ പാര്‍ട്ടി എന്ത് തീരുമാനം കൈക്കൊണ്ടാലും ഒപ്പമുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന. എല്ലാ തീരുമാനങ്ങള്‍ക്കും ഒപ്പമുണ്ടാകുമെങ്കിലും ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ഇതൊക്കെ പരസ്യചര്‍ച്ചയ്ക്ക് വിധേയമാക്കി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതാണ് പ്രശ്‌നമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയനിലപാട് സ്വീകരിക്കേണ്ടത് ഏറ്റവുഗ അനിവാര്യമായ ഘട്ടമാണെന്ന് തന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു. ഇന്നത്തെ നിലയില്‍ മുന്നോട്ടുപോയാല്‍ കേരളത്തില്‍ ഒരു സ്ഥാനവും പാര്‍ട്ടിക്കുണ്ടാവില്ല. അതുകൊണ്ട് കൃത്യമായ നിലപാട് സ്വീകരിക്കും. എന്നാല്‍ അത്തരത്തില്‍ നിലപാട് സ്വീകരിക്കുന്നതിന് മുമ്പ് അത് ചര്‍ച്ചാവിഷയമാക്കി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാടിനോടാണ് യോജിപ്പില്ലാത്തതെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ജെ.ഡി.യു ഒന്നായി വരണമെന്ന ആഗ്രഹം അവര്‍ക്കില്ല. എം.പി. വീരേന്ദ്രകുമാര്‍ മാത്രം വന്നാലും സ്വീകരിക്കാന്‍ ഇടതുമുന്നണി തയാറാണ്. വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയില്‍ എത്തിയാല്‍ അദ്ദേഹം രാജിവച്ചൊഴിഞ്ഞ രാജ്യസഭാസീറ്റ് അദ്ദേഹത്തിന് തന്നെ നല്‍കാനും സി.പി.എം തയാറാണ്. ഈ സീറ്റില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിക്കാണ് ഇനി വിജയസാദ്ധ്യതയുള്ളത്. അതുകൊണ്ടുതന്നെ വീരേന്ദ്രകുമാറിനെ ആ സീറ്റില്‍ നിര്‍ത്തി വിജയിപ്പിക്കാനും ഇടതുമുന്നണി തയാറാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW