തൃശൂര്‍: കേരള ലളിതകലാ അക്കാഡമിയുടെ 2016-2017 വര്‍ഷത്തേക്കുള്ള കലാവിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.
എം.എഫ്.എ/എം.വി.എ. വിദ്യാര്‍ഥികളായ ആര്. രമേഷ്, എസ്.ബി. വെങ്കിടേശ്വരന്, എസ്. സജിത്, ആര്. സാജ് (നാല് പേരും ഗവണ്മെന്റ് കോളജ് ഓഫ് ഫൈന്‍ ആര്‍ട്സ് തിരുവനന്തപുരം), പി.ജി. അനൂപ്(ആര്.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ്, തൃപ്പൂണിത്തുറ), എം.കെ. ലെനിന്(രാജാരവിവര്‍മ്മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സ് മാവേലിക്കര) എന്നിവര്‍ക്കും ബി.എഫ്.എ/ബി.വി.എ. വിദ്യാര്‍ഥികളായ ടി.എസ്. അശ്വതി, എന്‍.വി. ബിബിന്‍, എം.എസ്. ശരത് ചന്ദ്രന്, യദുകൃഷ്ണന് എന്‍.ആര്.(നാല് പേരും ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി, കാലടി), കെ.പി. എബിന് ശ്രീധരന് (ഗവണ്മെന്റ് കോളജ് ഓഫ് ഫൈന്‍ ആര്‍ട്സ് തിരുവനന്തപുരം) എന്നിവര്‍ക്കും ലഭിച്ചു.
എം.എഫ്.എ/എം.വി.എ. വിദ്യാര്‍ഥികള്‍ക്ക് 6000 രൂപ വീതവും ബി.എഫ്.എ./ബി.വി.എ. വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതവുമാണ് സ്കോളര്‍ഷിപ്പ് തുക. കലാപഠനത്തില്‍ മികവുകാട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അക്കാഡമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് അറിയിച്ചു.