Thursday, September 13, 2018 Last Updated 28 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Dec 2017 04.52 PM

ഇപ്പോള്‍ വന്നാല്‍ എത്ര ഉമ്മകള്‍ വേണമെങ്കിലും തരാം, അര്‍ദ്ധരാത്രിയില്‍ കാമുകിയുടെ വാട്സാപ്പ് സന്ദേശം, പിതാവിന്റെ കാറുമായി പോയ കാമുകന്‍ പോലീസിനെ പേടിച്ച് വീണത് 50അടി താഴ്ചയുള്ള കിണറ്റില്‍; എറണാകുളത്ത് നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം

uploads/news/2017/12/176352/kiss.jpg

അര്‍ദ്ധരാത്രി കാമുകിയുടെ സന്ദേശത്തില്‍ ഇറങ്ങിത്തിരിച്ച യുവാവിന് കിട്ടിയത് വമ്പന്‍ പണി. എറണാകുളം പുത്തന്‍കുരിശ്ശിലായിരുന്നു സംഭവം. വാട്ട്‌സ്ആപ്പില്‍ കാമുകി ഇപ്പോള്‍ വന്നാല്‍ എത്ര ഉമ്മകള്‍ വേണമെങ്കിലും തരാം എന്ന് കൗമരക്കാരന് സന്ദേശം അയച്ചു. രാത്രി ഒരുമണിയോട് അടുപ്പിച്ച് സന്ദേശം ലഭിച്ച കൗമരക്കാരന്‍ വീട്ടില്‍ നിന്ന് പിതാവിന്റെ കാറുമെടുത്ത് റോഡില്‍ ഇറങ്ങി. എന്നാല്‍ ചെന്നെത്തിയത് പോലീസ് ചെക്കിംഗിലായിരുന്നു. തുടര്‍ന്ന് ഇടറോഡില്‍ കൂടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ചെന്നത് മറ്റൊരു പോലീസ് സംഘത്തിന്റെ മുന്നിലായിരുന്നു.

ഇവരുടെ കണ്ണില്‍ പെടാതെ രക്ഷപ്പെടാന്‍ റിവേഴ്‌സ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു. പിന്നെയും റിവേഴ്‌സ് എടുക്കാന്‍ നോക്കിയപ്പോള്‍ കാര്‍ ഒരു വീടിന്റെ മതിലില്‍ ഇടിച്ചുനിന്നു. ഇതോടെ പയ്യന്‍ കാര്‍ ഉപേക്ഷിച്ച് ഇറങ്ങിയോടി.. എന്നാല്‍ തത്രപ്പെട്ട് മുന്നില്‍ കണ്ട രണ്ട് മതില്‍ ചാടികടന്ന് മൂന്നാമത്തെ മതില്‍ ചാടി വീണത് ഒരു ഉപേക്ഷിക്കപ്പെട്ട കിണറ്റിലായിരുന്നു. മുന്നില്‍ മതില്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് കിണറ്റില്‍ ചാടിയത്. ഈ സമയം കാര്‍ കണ്ട് പോലീസുകാര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കാണുവാന്‍ സാധിച്ചില്ല. കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വീട്ടിലെ ഉടമസ്ഥന്‍ സംഭവിച്ചത് ഒന്നും അറിഞ്ഞിരുന്നില്ല. പുലര്‍ച്ചെ പ്രഭാത വ്യായാമത്തിന് ഇറങ്ങിയ ഇയാള്‍ കിണറ്റില്‍ നിന്ന് രക്ഷിക്കാനുള്ള വിളി കേള്‍ക്കുന്നത്.

കിണര്‍ പരിശോധിച്ച ഉടമസ്ഥന്‍ പയ്യനെ കാണുകയും പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയുമായിരുന്നു. യുവാവ് 50 അടി താഴ്ചയുള്ള കിണറ്റിലാണ് വീണത്. തുടര്‍ന്ന് യുവാവിനെ ഫയര്‍ഫോഴ്‌സുകാര്‍ പുറത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. പെണ്‍കുട്ടിയും പയ്യനും ഒരേ സ്‌കൂളില്‍ പഠിച്ചതാണെന്ന് പോലീസ് പറയുന്നു. അനുവാദമില്ലാതെ മകനെ കാര്‍ എടുക്കാന്‍ അനുവദിച്ചു എന്നതിന്റെ പേരില്‍ മാതാപിതാക്കള്‍ക്ക് പോലീസ് പിഴചുമത്തിയിട്ടുണ്ട്. ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ത്തതിന് കെഎസ്ഇബിയും ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുന്‍പ് പയ്യനെ പെണ്‍കുട്ടിയുടെ വീട്ടിന് അടുത്തു നിന്ന് പെണ്‍കുട്ടിയുടെ പിതാവ് പിടികൂടിയിരുന്നു. ഇത് ഇരു കുടുംബങ്ങളും തമ്മിലുള്ള വഴക്കായിരുന്നു. അതിന് പിന്നാലെ പയ്യനെ മുത്തച്ഛന്റെ വീട്ടിലേക്ക് മാതാപിതാക്കള്‍ മാറ്റി. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടില്ല.

മഞ്ജു വാര്യര്‍ എന്തിനാണ് ദിലീപിനെ ഇട്ടിട്ടുപോയത്? മൂന്നു വര്‍ഷം മുമ്പു ദിലീപ് ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടാരുന്നെങ്കില്‍ വനത്തില്‍വച്ച് ചെയ്താല്‍ പോരായിരുന്നോ? ഇവിടെ വച്ച് കൊടുക്കണോ ഈ പണി- പിസി ജോര്‍ജ് ചോദിക്കുന്നു

വീഡിയോ കാണുക



പൂര്‍ണഅഭിമുഖ വീഡിയോ കാണാന്‍ കാത്തിരിക്കുക....

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW