Sunday, November 18, 2018 Last Updated 20 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Dec 2017 09.05 PM

ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താമെന്ന് അരുണ്‍ ജയ്റ്റലി

Arun Jaitley

ന്യൂഡല്‍ഹി: പെട്രോള്‍,ഡീസല്‍, പാചക വാതക ഗ്യാസ് എന്നിവയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി. സംസ്ഥാനങ്ങള്‍ അനുവദിച്ചാല്‍ ഇന്ധനവിലയും ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ ബി.ജെ.പിയും എന്‍.ഡി.എയുമാണ് ഭരിക്കുന്നതെന്നും കേന്ദ്ര ഭരണവും ബി.ജെ.പിയുടെ നിയന്ത്രണത്തിലിരിക്കെ ഇന്ധനവില ജി.എസ്.ടി പരിധിക്കുള്ളില്‍ കൊണ്ടുവരാന്‍ മോദി സര്‍ക്കാരിനെ തടയുന്നതെന്താണെന്നും കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ചോദ്യമുന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Ads by Google
Ads by Google
Loading...
TRENDING NOW