Wednesday, October 17, 2018 Last Updated 12 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Dec 2017 06.07 PM

കെട്ടിത്തുക്കിയിട്ടു വടിയൊടിയും വരെ തല്ലി, കാലുകള്‍ രണ്ടും ഒടിഞ്ഞ് അരയ്ക്കു താഴോട്ട് അനങ്ങാന്‍ വയ്യാതെ നിലത്തു കിടന്നപ്പോള്‍ വീണ്ടും വീണ്ടും മര്‍ദ്ദിച്ചു: ക്രൂരതുടെ അവസാനവാക്ക്, ഒരു സിംഹവാലന്‍ കുരങ്ങനു നേരിടേണ്ടി വന്നത്

uploads/news/2017/12/176059/simha-valan.jpg

മനുഷ്യന്‍ പെരുമാറ്റത്തിലൂടെ മൃഗമായി മാറുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. ഒരു സിംഹവാലന്‍ കുരങ്ങിനെ കെട്ടിത്തൂക്കിയിട്ട് അടിക്കുന്നതാണ് പ്രചരിക്കുന്ന ഒരു വീഡിയോയിലുള്ളത്. തലകീഴായി തൂക്കി ബെല്‍റ്റിനാണ് അടി. ഓരോ അടിക്കും കുരങ്ങ് പിടയുന്നു. അടിക്കുന്ന ആളും വീഡിയോ ചിത്രീകരിക്കുന്ന ആളും കൂടാതെ മറ്റൊരാള്‍ കൂടി ഇവിടെയുണ്ട്.

വന്യ മൃഗങ്ങളോടുള്ള ക്രൂരത ഗുരുതരമായ കുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ വീഡിയോ പരമാവധി പ്രചരിപ്പിച്ച് അക്രമിയെ പിടികൂടാന്‍ സഹായിക്കുക എന്നതാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ ചെയ്യുന്നത്. മറ്റൊരു വീഡിയോയും ഇതോടൊപ്പം ഉണ്ട്. ഇതേ കുരങ്ങിനെ നിലത്ത് കിടത്തി അടിക്കുന്നതാണ് രണ്ടാമത്തെ വീഡിയോ. വടികൊണ്ടാണ് അടി. വീഡിയോയുടെ അവസാന ഭാഗത്ത് ഇയാളുടെ വടി ഒടിഞ്ഞുപോകുന്നത് കാണാം. രണ്ട് കാലുകളും ഒടിഞ്ഞുപോയതിനാല്‍ കുരങ്ങിന് ഓടിപ്പോകാന്‍ സാധിക്കുന്നില്ല. നിരങ്ങി നീങ്ങാന്‍ കുരങ്ങ് ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നു. ഓരോ തവണ അടിക്കുമ്പോഴും ഈ കുരങ്ങന്‍ കരയുന്നതും വീഡിയോയില്‍ വ്യക്തമാണ്.


Ads by Google
Tuesday 19 Dec 2017 06.07 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW