Saturday, April 20, 2019 Last Updated 14 Min 16 Sec ago English Edition
Todays E paper
Tuesday 19 Dec 2017 04.43 PM

ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ സൗകര്യങ്ങള്‍ ഉള്ള സീറ്റ്, പണക്കാരുടെ ഇടി: ഈ വിമാനത്തില്‍ സംഭവിക്കുന്നത് എന്ത്?

uploads/news/2017/12/176050/sut-room.jpg

എമിറേറ്റ്‌സിന്റെ ഫസ്റ്റ്ക്ലാസ് സ്യൂട്ടിനെ വെല്ലുന്ന സ്യൂട്ട് എത്തിയിരിക്കുന്നു. ലണ്ടനിലെ ഏവിയേഷന്‍ വിദഗ്ധനായ അലെക്സ് മാച്ചറിന്റെ അഭിപ്രായ പ്രകാരം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ എ 380 ആണ് ഏറ്റവും മികച്ച സ്യൂട്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ സൗകര്യങ്ങള്‍ ഉള്ള ഈ സീറ്റിന് പണക്കാരുടെ ഇടിയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതോടെ എമിറേറ്റ്സിനെ തോല്‍പ്പിച്ച സൗകര്യങ്ങളുമായി മറ്റൊരു ഏഷ്യന്‍ വിമാന കമ്പനി കൂടി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടല്‍മുറിക്ക് സമാനമായ വിമാന സ്യൂട്ടാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റേതെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്.

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ പുതിയ ഫൈവ്സ്റ്റാര്‍ സ്യൂട്ടുകള്‍ അതിന്റെ മുന്‍ വേര്‍ഷനുകളില്‍ നിന്നും വലിയ പരിഷ്‌കരണങ്ങളൊന്നും വരുത്തിയവല്ലെങ്കില്‍ പോലും ഏവിയേഷന്‍ ഇന്റസ്ട്രിയിലെ ഫസ്റ്റ്ക്ലാസ് യാത്രക്ക് പുതിയ സ്റ്റാന്‍ഡേര്‍ഡുകളേകുന്നുവെന്നാണ് അലെക്സ് മാച്ചറാസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ എ 380 താരതമ്യേന ശാന്തസുന്ദരമായ യാത്ര പ്രദാനം ചെയ്യുന്ന വിമാനവുമാണ്. ഇത്തരത്തിലുള്ള സ്യൂട്ടുകള്‍ മൊത്തത്തില്‍ നിയന്ത്രിക്കുന്ന ഒരു ടാബ്ലറ്റിനാലാണ്. ഇതിലെ ലൈറ്റുകള്‍, ടിവി പൊസിഷന്‍, മൂവീസ് , സീറ്റ് തുടങ്ങിയവയെല്ലാം ഈ ടാബ്ലറ്റിനാലാണ് നിയന്ത്രിക്കപ്പെടുന്നത്. ഫ്രാന്‍സിലെ ടൗലൗസില്‍ നിന്നും സിംഗപ്പൂരിലെ ചാന്‍ഗി എയര്‍പോര്‍ട്ടിലേക്ക് പറന്നതിലൂടെയാണ് ഈ സ്യൂട്ടിന്റെ മികവ് തനിക്ക് അനുഭവിച്ചറിയാനായതെന്നാണ് 20കാരനായ അലെക്സ് മാച്ചറാസ് വെളിപ്പെടുത്തുന്നത്.

അപ്പര്‍ഡെക്കിലാണ് ഇത്തരം ആറ് ഫൈവ്സ്റ്റാര്‍ സ്യൂട്ടുകള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതൊരു ഫൈവ്സ്റ്റാര്‍ ലക്ഷ്വറി ഹോട്ടലിന് സമാനവുമാണ്. എയര്‍ഫോഴ്സ് വണ്ണിന്റെ ബെഡ്റൂമുകള്‍ക്ക് സമാനമായ സൗകര്യങ്ങളാണ് ഇതിലുള്ളത്. ആകാശത്ത് ലഭ്യമായ ഏറ്റവും മികച്ച ഫസ്റ്റ്ക്ലാസ് സ്യൂട്ടാണിതെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. എമിറേറ്റ്സുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിംഗപ്പൂര്‍എയര്‍ലൈന്‍സിന്റെ ഫൈവ് സ്റ്റാര്‍ സ്യൂട്ടിന് മികവുകളേറെയുണ്ടെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്. ഇതൊരു മികച്ച സീറ്റെന്നതിന് പുറമെ യഥാര്‍ത്ഥ ബെഡുമാണ്. ഇതിലെ ടേബിള്‍ എക്സ്റ്റന്‍ഡ് ചെയ്ത് നിങ്ങള്‍ക്കൊരു വര്‍ക്കിങ് ഡെസ്‌കാക്കി ഉപയോഗിക്കാനാവും. കൂടാതെ ഈ സ്യൂട്ടില്‍ വൈഫൈയും മൊബൈല്‍ സെല്ലുലാര്‍ സിഗ്നലും യഥേഷ്ടം ലഭിക്കും. ഇതിലെ ബെഡ് കേവലം മൃദുവായൊരു പ്രതലം മാത്രമല്ല, മറിച്ച് ആഡംബരത്തിന്റെ അവസാനവാക്കാണെന്നും അദ്ദേഹം പറയുന്നു.

Tuesday 19 Dec 2017 04.43 PM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW