Wednesday, March 21, 2018 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Dec 2017 03.52 PM

മക്കളെ തനിച്ചാക്കരുതേ....

കുഞ്ഞുങ്ങളുടെ കുട്ടിക്കുറുമ്പുകള്‍ക്കപ്പുറം മാതാപിതാക്കളുടെ അശ്രദ്ധയും ചിലപ്പോള്‍ കുഞ്ഞുങ്ങളെ വലിയ അപകടങ്ങളിലേക്കെത്തിച്ചേക്കാം. അതിനാല്‍ അവരെ വളരെയധികം ശ്രദ്ധിക്കണം...
uploads/news/2017/12/176038/parenting191217a.jpg

കുഞ്ഞിനെ ഒറ്റയ്ക്കിരുത്തി എവിടേയും പോകരുതെന്ന് ഞാന്‍ നിന്നോട് പലതവണ പറഞ്ഞതല്ലേ. എന്നിട്ടും നീ കുഞ്ഞിനെ ഒറ്റയ്ക്കിരുത്തി പോയി.

അതുകൊണ്ടല്ലേ കുഞ്ഞ് ബക്കറ്റില്‍ വച്ചിരുന്ന വെള്ളത്തിലേക്ക് കാലു തെറ്റി വീണത്. ഞാന്‍ കണ്ടില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. വെള്ളത്തിലേക്ക് വീഴുന്നത് അപകടമാണെന്ന് കുഞ്ഞിനറിയാമോ? നിന്റെ അശ്രദ്ധയാണ് എല്ലാത്തിനും കാരണം..അരവിന്ദ് ഭാര്യയെ കുറ്റപ്പെടുത്തി.

അറിഞ്ഞുകൊണ്ട് ഒരമ്മയും സ്വന്തം കുഞ്ഞിന് ഒരപകടം ഉണ്ടാവണമെന്ന് ആഗ്രഹിക്കാറില്ല. ജോലിത്തിരക്കിനിടയിലെ ചെറിയ അശ്രദ്ധയാവും കുഞ്ഞിനെ വലിയൊരു അപകടത്തിലേക്കെത്തിക്കുന്നത്. അല്പം കൂടി ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ.

മുന്‍കരുതലെടുക്കാം...


കുഞ്ഞുങ്ങള്‍ക്ക് അപകടങ്ങളെ തിരിച്ചറിയാനും തരണം ചെയ്യാനുമുള്ള കഴിവില്ല. അതിനാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് കുടുംബാംഗങ്ങള്‍ തന്നെയാണ്.

വെള്ളത്തില്‍ കളിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് കുഞ്ഞുങ്ങള്‍. അതിനാല്‍ ഒറ്റയ്ക്ക് കുളിക്കാനോ വെള്ളമുള്ളിടത്ത് കളിക്കാ നോ അവരെ അനുവദിക്കാതിരിക്കുക.

വീഴ്ചയും ആരോഗ്യപ്രശ്‌നങ്ങളും


കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ മൃദുലമായതിനാല്‍ ചെറിയ മുറിവുകള്‍ പോലും അവരുടെ ചര്‍മ്മത്തെ കാര്യമായി ബാധിച്ചേക്കാം.

വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കുഞ്ഞ് സ്വയം എഴുന്നേല്‍ക്കാനും നടക്കാനുമുള്ള ശ്രമം നടത്തും. ഈ കാലയളവില്‍ വീഴ്ചയുമുണ്ടാകാറുണ്ട്. എന്നാല്‍ വീഴ്ചയുടെ ആഘാതം വലുതാണെങ്കില്‍ അതിനെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

പലപ്പോഴും ഉറക്കത്തില്‍ കട്ടിലില്‍ നി ന്നു കുഞ്ഞ് വീഴാറുണ്ട്. സ്വയം എഴുന്നേല്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാവും പലപ്പോഴും വീഴുന്നത്. ഉയരത്തില്‍ നിന്നുള്ള വീഴ്ചയാണെങ്കില്‍ കുഞ്ഞിന്റെ മസ്തിഷ്‌കത്തെ പോലും ബാധിച്ചേക്കാം. കുഞ്ഞ് മുട്ടില്‍ ഇഴഞ്ഞുനടക്കുന്ന പ്രായം മുതല്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണ്.

കുഞ്ഞ് വീണാല്‍


കുഞ്ഞ് വീണാല്‍ ഏറ്റവുമധികം പേടി അമ്മമാര്‍ക്കായിരിക്കും. കാര്യമായ പ്രശ്‌നങ്ങളില്ലാത്ത വീഴ്ചയാണെങ്കില്‍ പേടിക്കേണ്ടതില്ല. കുഞ്ഞ് വീണതിന് ശേഷം വേദന സഹിക്കാനാവാതെ നിര്‍ത്താതെ കരയുന്നുണ്ടെങ്കില്‍ വീഴ്ച വലുതാണെന്നാണ് മനസ്സിലാക്കേണ്ടത്.

പക്ഷേ കുഞ്ഞ് കരഞ്ഞില്ലെങ്കില്‍ നിസ്സാരമായി കാണരുത്. വീണതിന് ശേഷം കുഞ്ഞ് കരയാതിരുന്നാല്‍ അത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. തലയ്ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍ മൂലം അപസ്മാരമോ ഛര്‍ദ്ദി ലോ ഉണ്ടായാല്‍ കുഞ്ഞിനെ ഒരിക്കലും മലര്‍ത്തി കിടത്തരുത്.

പകരം ചെരിച്ച് കിടത്തണം. ആന്തരികക്ഷതങ്ങളാണെങ്കില്‍ വീണതിന് കുറച്ച് സമയം കഴിഞ്ഞാവും വേദന അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കുഞ്ഞിനെ എത്രയും പെട്ടെന്ന് ഒരു ശിശുരോഗവിദഗ്ധനെ സമീപിക്കുന്നതാണ് അനുയോജ്യം.

വിഷാംശം ഉള്ളില്‍ ചെന്നാല്‍


ചെറിയ കുട്ടികള്‍ക്ക് വിഷവസ്തുക്കളും മറ്റും തിരിച്ചറിയാനുള്ള പക്വതയുണ്ടാവില്ല. വെള്ളമെന്ന് ചിന്തിച്ച് മണ്ണെണ്ണയും പെട്രോളും കുടിക്കുക, ഉറക്കഗുളികകള്‍ വായിലിടുക, കീടനാശിനികളും വിഷക്കായകളും കഴിക്കുക ഇവയെല്ലാം കുഞ്ഞുങ്ങള്‍ ചെയ്‌തേക്കാം.

കഴിവതും ഇത്തരം സാധനങ്ങള്‍ കുഞ്ഞിനേക്കാള്‍ ഉയരത്തില്‍ സൂക്ഷിക്കുക. കുഞ്ഞ് ഇതിലേതെങ്കിലും കഴിച്ചുവെന്നറിഞ്ഞാല്‍ സ്വയചികിത്സ ചെയ്യരുത്. അതപകടമാണ്. എത്രയും പെ
ട്ടെന്ന് ആശുപത്രിയിലെത്തിക്കുക.

പട്ടി കടിച്ചാല്‍


പട്ടിയേയും പൂച്ചയേയും ഏറെയിഷ്ടപ്പെടുന്നവരാണ് കുട്ടികള്‍. ഇവയ്‌ക്കൊപ്പമുള്ള കളിക്കിടയില്‍ ചിലപ്പോള്‍ ഓമനമൃഗങ്ങളുടെ കടിയേല്‍ക്കാനുള്ള സാധ്യതയുണ്ട്. കുഞ്ഞിന് കടിയേറ്റെന്നറിഞ്ഞാലുടന്‍ മുറിവ് വൃത്തിയായി കഴുകണം.

എത്രയും പെട്ടെന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ചികിത്സ നല്‍കണം. കടിച്ച മൃഗത്തെ അറിയാമെങ്കില്‍ പത്തുദിവസം അതിനെ നിരീക്ഷിക്കണം. പത്തുദിവസം കഴിഞ്ഞും മൃഗം ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അതിന് പേവിഷബാധയില്ലെന്നുറപ്പിക്കാം.

അമ്മമാര്‍ ശ്രദ്ധിക്കാന്‍...


1. കുഞ്ഞുങ്ങള്‍ക്ക് കൈയെത്താത്തിടത്താവണം ഗുളികകളും മരുന്നും സൂക്ഷിക്കേണ്ടത്.
2. മണ്ണെണ്ണ, പെട്രോള്‍ എന്നിവ കുഞ്ഞ് എടുക്കാനിടയില്ലാത്തിടത്ത് സൂക്ഷിക്കണം.
3. ചെറിയ മുത്തുകള്‍, ബട്ടണുകള്‍, കല്ലുകള്‍ എന്നിവ ഉപയോഗിച്ച് കുഞ്ഞുങ്ങള്‍ കളിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കളിയുടെ ഭാഗമായി പലപ്പോഴും ഇവയെല്ലാം കുഞ്ഞുങ്ങള്‍ മൂക്കിലും ചെവിയിലുമെല്ലാം തിരുകിക്കയറ്റാറുണ്ട്.
4. കുഞ്ഞിനെ സൈക്കിളിന്റെ പിന്നിലിരുത്തി പോകരുത്. ഇത് വളരെ വലിയ അപകടങ്ങള്‍ സൃഷ്ടിക്കും.
5. ഇലക്ട്രിക് പ്ലഗ്, ഇന്‍സുലേഷന്‍ ഇല്ലാത്ത വയറുകള്‍ ഇവയിലും കുഞ്ഞ് തൊടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
6. മൂര്‍ച്ചയുള്ള കത്തി, ബ്ലേഡ്, കത്രിക എന്നിവ കുട്ടികള്‍ എടുക്കാത്തിടത്ത് സൂക്ഷിക്കണം.
7. പ്ലാസ്റ്റിക് ചരട്, വള്ളി എന്നിവ കഴുത്തില്‍ ചുറ്റി കളിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കരുത്.
8. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കൈ, തല എന്നിവ പുറത്തിടാന്‍ സമ്മതിക്കരുത്. ചില കുട്ടികള്‍ക്ക് യാത്ര ചെയ്യുമ്പോള്‍ തല പുറത്തേക്കിട്ട് തുപ്പുന്ന ശീലമുണ്ട്. ഇത് അനുവദിക്കരുത.്

ശില്പ ശിവ വേണുഗോപാല്‍

Ads by Google
TRENDING NOW