Thursday, November 15, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Dec 2017 02.55 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/12/176030/Weeklyjokes191217a.jpg

സതി വിമലയോട്:
അടുത്തമാസം എന്റെ അഞ്ചാമത്തെ വിവാഹവാര്‍ഷികമാണ്. ഞാന്‍ എന്തു സമ്മാനമാ ചേട്ടന് കൊടുക്കേണ്ടത്?
വിമല: പത്രത്തില്‍ നിങ്ങളുടെ ഒരു ഫോട്ടോ കൊടുക്ക്.
സതി: അതെന്തിനാ?
വിമല: നിന്റെ സ്വഭാവം വച്ച് നോക്കുമ്പോള്‍ അയാളിപ്പോഴും ജീവനോടെയുണ്ടെന്ന് നാട്ടുകാര്‍ ഒന്നറിയട്ടെ.
- ഷൈല, കോതമംഗലം

****

ഉപദേശിയോട് വിശ്വാസി:
കണ്‍വെന്‍ഷനു വന്ന സായിപ്പിന്റെ പ്രസംഗം ഉഗ്രനായിരുന്നു, അല്ലേ?
ഉപദേശി: ഞാന്‍ പരിഭാഷപ്പെടുത്തുകയായിരുന്നതുകൊണ്ട് ശ്രദ്ധിക്കാന്‍ പറ്റിയില്ല.
- ജോയ് മാത്യു, പത്തനംതിട്ട

****

മാതാപിതാക്കളുടെ വഴക്കിനിടയില്‍ മകന്‍:
നിങ്ങളിങ്ങനെ രണ്ടുപേരും കൂടി വഴക്കുണ്ടാക്കിയാല്‍ ഞാന്‍ വല്ലയിടത്തും ഇറങ്ങിപ്പോകും.
അമ്മ: ഞാനപ്പഴേ പറഞ്ഞില്ലേ ഇതൊന്നും വേണ്ടാന്ന്.
അച്ഛന്‍: ശരിയാടീ, ഇവന്‍ നമുക്ക് പറ്റിയ ഒരബദ്ധമാണെന്ന് ഇപ്പോഴെനിക്ക് ബോധ്യമായി.
- ദീപന്‍, പാലക്കാട്

***

uploads/news/2017/12/176030/Weeklyjokes191217a1.jpg

സംഗീതം പഠിക്കാനെത്തിയ ഗീതയോട് അധ്യാപകന്‍:
കുട്ടീ, സംഗീതം അനന്തസാഗരമാണ്.
ഗീത: എങ്കില്‍ എനിക്ക് സംഗീതം പഠിക്കേണ്ട.
അധ്യാപകന്‍: അതെന്താ?
ഗീത: എനിക്ക് നീന്താനറിയില്ല സാര്‍...
- ലിജു, പുന്നപ്ര

****

മിനി അയല്‍ക്കാരിയോട്:
എന്റെ ഭര്‍ത്താവ് ഗള്‍ഫില്‍നിന്ന് വീടിന്റെ പടിവാതില്‍ക്കല്‍ എത്തുമ്പോള്‍ തന്നെ ഞാനൊരു ഉമ്മ കൊടുക്കും.
അയല്‍ക്കാരി: നിങ്ങളുടെ സ്‌നേഹം കണ്ടിട്ട് എനിക്ക് അസൂയ തോന്നുന്നു.
മിനി: അതൊന്നുമല്ല, ആ കാലമാടന്‍ കുടിച്ചിട്ടുണ്ടോ എന്നറിയാനാ...
- ബ്രിജേഷ്, കാഞ്ഞിരപ്പള്ളി

****

ബാര്‍ബര്‍ ഷോപ്പില്‍ കയറിയ ആളോട് ബാര്‍ബര്‍:
ഏതു മോഡലാ വെട്ടേണ്ടത്?
ആള്‍: ഏയ്, അങ്ങനെയൊന്നുമില്ല. ഭാര്യയ്ക്ക് കുത്തിപ്പിടിക്കാന്‍ കിട്ടരുത്. അത്രതന്നെ.
- സജി, പാളയം

****

uploads/news/2017/12/176030/Weeklyjokes191217a2.jpg

രഘു സുഹൃത്തിനോട്:
ജീവപര്യന്തം തടവുശിക്ഷ കിട്ടിയ പീറ്ററെ വയറിനുള്ള അസുഖത്തിന് ഓപ്പറേഷന്‍ ചെയ്തല്ലോ. പിന്നെന്തായി?
സുഹൃത്ത്: ജീവപര്യന്തം വധശിക്ഷയായി മാറി.
- ജൂബി ജോണ്‍, കൊല്ലം

****

മദ്യലഹരിയില്‍ ഹോട്ടലില്‍ കയറിയ ആള്‍ സപ്ലേയറോട്:
ഈ എല്ലില്‍ എത്ര കടിച്ചിട്ടും മാംസമൊന്നും കിട്ടുന്നില്ലല്ലോ.
സപ്ലേയര്‍: സാര്‍, അത് വേസ്റ്റാണ്. സാര്‍ ഓര്‍ഡര്‍ ചെയ്തത് വരുന്നതേയുള്ളൂ.
- മുരളീധരന്‍, കരുമാല്ലൂര്‍

Ads by Google
Ads by Google
Loading...
TRENDING NOW