Friday, February 22, 2019 Last Updated 10 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 18 Dec 2017 11.37 AM

എട്ടു വയസ്സുകാരിയെ പീഡനത്തിനിരയാക്കി ഉപേക്ഷിച്ചു; ഒളിവില്‍ പോയ യുവാവിനെ ഗ്രാമീണര്‍ പിടികൂടി കൈകാര്യം ചെയ്തു

uploads/news/2017/12/175701/rape.jpg

സഹാരണ്‍പൂര്‍: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചയാളെ ഗ്രാമീണര്‍ സംഘം ചേര്‍ന്ന് മര്‍ദ്ധിച്ചു. കൂട്ട മര്‍ദ്ധനത്തിന് ശേഷം ചെരുപ്പ് മാല അണിയിച്ച് ഇയാളെ ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. എന്നാല്‍ പ്രതിയെ കയ്യേറ്റം ചെയ്ത നാലു പേരെ അറസ്റ്റ് ചെയ്തു.

ബന്ധുവിന്റെ കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ ഹാസിപുര സ്വദേശിയായ രവിയെന്നയാള്‍ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ ഇയാള്‍ ബസ്സില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. വീട്ടിലെത്തിയ ശേഷമാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില മോശമാണ്. പോലീസ് അന്വേഷിക്കുന്നതിനിടെ ഞായറാഴ്ച രവിയെ ഗ്രാമീണരുടെ കയ്യില്‍ കിട്ടുകയായിരുന്നു. മര്‍ദ്ധിച്ച് അവശനാക്കിയ ശേഷം ചെരുപ്പുമാല അണിയിച്ചു നടത്തി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Ads by Google
Ads by Google
Loading...
TRENDING NOW