Wednesday, November 14, 2018 Last Updated 9 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 17 Dec 2017 08.43 AM

ചെങ്കൊടി പതാകകൊണ്ട് പരസ്യമായി പിന്‍ഭാഗം തുടച്ച സംഭവം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാപ്പ് പറഞ്ഞു പ്രശ്നങ്ങള്‍ കെട്ടടങ്ങുന്നു

uploads/news/2017/12/175419/chenkodi.jpg

പെരുമ്പാവൂര്‍: ഓടക്കാലിയില്‍ സി.പി.എം. പതാകയെ അവഹേളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സി.കെ. മൈതീന്‍ മാപ്പ് പറഞ്ഞതോടെ പ്രശ്നങ്ങള്‍ കെട്ടടങ്ങുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച ഓടക്കാലിയിലെ സി.പി.എം. ഓഫീസിലെത്തിയാണു മൈതീന്‍ നേതാക്കളോട് മാപ്പുപറഞ്ഞത്.

തമാശയായി ചെയ്ത കാര്യം ഇത്രയും പ്രശ്നമുണ്ടാക്കുമന്നു കരുതിയില്ലെന്നും ചെയ്ത തെറ്റിനു മാപ്പ് ചോദിക്കുന്നതായും മൈതിന്‍ പറഞ്ഞു. ഒരുമാസം മുന്‍പാണു സി.പി.എം. പതാകകൊണ്ട് മൈതീന്‍ പരസ്യമായി പിന്‍ഭാഗം തുടയ്ക്കുകയും ഇതിന്റെ ചിത്രം എടുത്ത് സമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തത്.

സി.പി.എം. പ്രവര്‍ത്തകര്‍ പതാകയെ അവഹേളിച്ചതിന്റെ പേരില്‍ കുറുപ്പംപടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൈതീനെതിരേ പോലീസ് കേസെടുത്തു.

ദിവസങ്ങള്‍ക്കുശേഷം ഓടക്കാലിയിലെ ഹോട്ടലില്‍വച്ച് സി.പി.എം. പ്രവര്‍ത്തരും മൈതീനും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പതാകയെ അവഹേളിച്ച സംഭവം വിവാദമായതോടെ മൈതീന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയ മൈതീന്‍ തനിക്കു മാപ്പുനല്‍കണമെന്ന് അപേക്ഷിച്ച് സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കു കത്തുനല്‍കി. തുടര്‍ന്നു നേതാക്കളുമായി ആലോചിച്ചശേം ഓടക്കാലിയിലെ ഓഫീസിലെത്താന്‍ കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ വ്യാഴാഴ്ച്ച പാര്‍ട്ടി ഓഫീസില്‍ വിളിച്ചുചേര്‍ത്ത നേതാക്കളുടെ യോഗത്തില്‍ മൈതീനെത്തി സംസാരിക്കുകയും മാപ്പുപറയുകയും ചെയ്തതോടെയാണു ഒരുമാസത്തോളം നീണ്ട പ്രശ്നങ്ങള്‍ അവസാനിക്കുന്നത്.

Ads by Google
Sunday 17 Dec 2017 08.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW