Monday, November 05, 2018 Last Updated 4 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 16 Dec 2017 04.22 PM

സീലിങില്‍ വിടരുന്ന കവിത

uploads/news/2017/12/175177/interiorceling161517a.jpg

വീടിന്റെ അകത്തളങ്ങള്‍ക്ക് പ്രൗഢിയും ശോഭയുമേകാന്‍ മച്ചിലെ ഡിസൈനുകള്‍ക്ക് സാധിക്കും. ഓരോ വീടിന്റേയും ആത്മാവിനെ തൊട്ടറിഞ്ഞ് മികവുള്ള ഡിസൈനുകള്‍ സമ്മാനിക്കാന്‍ സീലിങിന് കഴിയും.

പഴയ വീടാണ്, പുറമേ നിന്ന് നോക്കിയാല്‍ തരക്കേടില്ല. എന്നാല്‍ വീടിനുള്ളിലേക്ക് കയറുമ്പോഴല്ലേ പ്രശ്‌നം. മുറികളുടെ മുകള്‍ഭിത്തിക്ക് വളരെ പഴഞ്ചന്‍ ലുക്ക്. ഇതൊന്ന് മാറ്റണമെന്ന് വിചാരിച്ചിട്ട് സാധിക്കുന്നതേയില്ല.

വീട് പൊളിച്ചുപണിയണമെങ്കില്‍ രൂപയെത്രയാകും.?? അനിത ഭര്‍ത്താവിനോട് പറഞ്ഞു. നീ വിഷമിക്കാതെ, ഇപ്പോള്‍ നല്ല രീതിയില്‍ സീലിങ് ചെയ്താല്‍ വീടിന്റെ മോടി കൂട്ടാമെന്നാണ് പൊതുവേയുള്ള അഭിപ്രായം. നമുക്കതൊന്ന് പരീക്ഷിച്ചാലോാ ഭര്‍ത്താവിന്റെ അഭിപ്രായം കൊള്ളാമെന്ന് അനിതയ്ക്ക് തോന്നി.

uploads/news/2017/12/175177/interiorceling161517a1.jpg

വീടിനൊരല്പം പഴമ വരുമ്പോള്‍ വീട് പൊളിച്ചുപണിയണോയെന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ അങ്ങനെ ചിന്തിക്കാന്‍ വരട്ടെ. സീലിങിന് മോടി കൂട്ടിയാല്‍ ഈ പ്രശ്‌നം തീരാവുന്നതേയുള്ളൂ. ഓരോ വീടിനും അനുയോജ്യമായ സീലിങുകള്‍ ഇന്നുണ്ട്. അവയെക്കുറിച്ചറിയാം...

മിറര്‍ ഇഫക്ട് സ്‌കൈ സീലിങ്


സീലിങുകളിലെ ഏറ്റവും പുതിയ ഡിസൈനാണിവ. മുതിര്‍ന്നവരേക്കാളുപരി കുട്ടികള്‍ക്ക് വളരെ പ്രിയങ്കരമാണിത്. കുട്ടികളുടെ മുറികള്‍ക്കും ബാത്ത്റൂമിനുമാണ് ഇവ കൂടുതല്‍ അനുയോജ്യം. വ്യത്യസ്ത നിറങ്ങളിലുള്ള സീലിങുകളാണിവ. 2000 മുതലാണ് ഇതിന്റെ വില.
uploads/news/2017/12/175177/interiorceling161517a2.jpg

കണ്ടംപററി സ്‌റ്റൈല്‍


സീലിങ് ഡിസൈനുകളില്‍ കൊത്തുപണികള്‍ ചെയ്യുന്ന രീതിയായിരുന്നു മുന്‍ കാലങ്ങളില്‍ തരംഗം. എന്നാല്‍ കണ്ടംപററി സ്‌റ്റൈലാണ് ഇപ്പോഴത്തെ രീതി. കോണ്‍ക്രീറ്റിലും പ്ലാസ്റ്റര്‍ ഓഫ് പാരീസിലും വ്യത്യസ്തമായ ഡിസൈനുകള്‍ തയാറാക്കി സീലിങില്‍ വയ്ക്കുന്നതാണ് പുതിയ രീതി. കണ്ടംപററി സ്‌റ്റൈലിനോടാണ് ഇന്ന് പലര്‍ക്കും താല്പര്യം.

ത്രീഡി ഡിസൈന്‍


ത്രീഡി സ്‌റ്റൈല്‍ ഇന്ന് പലര്‍ക്കും ഇഷ്ടമാണ്. മറ്റു സീലിങുകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ത്രീഡി ദൃശ്യങ്ങളാണ്. 3000 രൂപ മുതലാണ് ഇതിന്റെ വില.

പേപ്പറിംഗ് സീലിങ്


സാധാരണയായി കട്ടിയുള്ള സീലിംഗാണ് ഉപയോഗിക്കാറെങ്കില്‍ പേപ്പറിംഗ് സീലിങ് അങ്ങനെയല്ല. ഇത് കട്ടി കുറഞ്ഞ മെറ്റീരിയലാണ്. വ്യത്യസ്ത ഡിസൈനുകളില്‍ വെട്ടിയെടുത്ത് ആവശ്യാനുസരണം മച്ചില്‍ ഒട്ടിക്കുന്നതാണ് ഇതിന്റെ രീതി. 3500 രൂപ മുതലാണ് വില.
uploads/news/2017/12/175177/interiorceling161517a3.jpg

വുഡ് സീലിങ്


പൂര്‍ണ്ണമായും തടിയില്‍ നിര്‍മ്മിതമായ സീലിങാണിവ. വ്യത്യസ്തമായ ഡിസൈനുകള്‍ ഇത്തരം സീലിങുകളില്‍ തയാറാക്കാനാവും. മറ്റുള്ളവയെ അപേക്ഷിച്ച് ഇതിന്റെ ഭംഗിയും ഒന്നു വേറെ തന്നെ. 3500 രൂപ മുതല്‍ ലഭ്യമാണ്.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Saturday 16 Dec 2017 04.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW