Wednesday, November 07, 2018 Last Updated 31 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 15 Dec 2017 05.18 PM

ബന്ധം ഒടുവില്‍ മറന്നു.., പെണ്‍ രാജവെമ്പാവലയെ വിഴുങ്ങാനൊരുങ്ങി ആണ്‍ രാജവെമ്പാല: വാവ സുരേഷ് എത്തിയപ്പോള്‍ രണ്ടും പത്തിമടക്കി, അതിസാഹസിക വീഡിയോ

 King cobra

പാമ്പുകള്‍ തമ്മിലുള്ള പോരാട്ടം പലപ്പോഴും സര്‍വസാധാരണമാണ്. മറ്റു ഇനത്തില്‍പ്പെട്ട പാമ്പുകളെ രാജവെമ്പാലയെപ്പോലുള്ള പാമ്പുകള്‍ ഭക്ഷണമാക്കുന്നതും സര്‍വസാധാരണം. എന്നാല്‍ അത്യപൂര്‍വമായ സംഭവമാണ് തെന്മലയിലെ ഉറുകുന്നില്‍ ചെവ്വാഴ്ച വൈകുന്നേരം അരങ്ങേറിയത്.

മൂന്നു വയസ് പ്രായമുള്ള പെണ്‍ രാജവെമ്പാലയും, എട്ടു വയസ് പ്രായമുള്ള ആണ്‍ രാജവെമ്പാലയുമാണ് പോരാടിയത്. പോരാട്ടത്തിനൊടുവില്‍ പെണ്‍ രാജവെമ്പാലയെ ആണ്‍ രാജവെമ്പാല വിഴുങ്ങാനുമൊരുങ്ങി. ഇതോടെ നാട്ടുകാരും വീട്ടുകാരും ഭയന്നു വിറച്ച് വാവ സുരേഷിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് വാവ സുരേഷ് സംഭവ സ്ഥലത്തെത്തി.

പോരാട്ടം രൂക്ഷമായതോടെ പെണ്‍ രാജവെമ്പാല വീടു നിര്‍മ്മാണത്തിനായി ഇറക്കിയിട്ടിരുന്ന പാറക്കൂട്ടത്തിനിടയിലേയ്ക്ക് കയറി. എന്നാല്‍ ആണ്‍ രാജവെമ്പാലയ്ക്ക് പെണ്ണിനെ വിടാന്‍ ഒരുക്കമല്ലായിരുന്നു. അതിനാല്‍ ആണ്‍ രാജവെമ്പാല പിറകേ പിന്തുടര്‍ന്നെത്തി വിഴുങ്ങാന്‍ ശ്രമിക്കുകയായിരുന്നു. പാമ്പിന്റെ ശീല്‍ക്കാര ശബ്ദം കേട്ട് വീട്ടുകാരെത്തിയപ്പോഴേയ്ക്കും പെണ്ണിനെ വിട്ട് ആണ്‍ രാജവെമ്പാല പാറയ്ക്കിടയിലേയ്ക്ക് കയറുകയായിരുന്നു. പെണ്‍ പാമ്പ് തടികള്‍ക്കിടയിലും അഭയം പ്രാപിച്ചു.

പിന്നാലെ വാവ സുരേഷ് എത്തി രണ്ടു പാമ്പുകളേയും പിടികൂടുകയായിരുന്നു. രണ്ടിനേയും പിടികൂടി ചാക്കിലാക്കി. ഇണ പാമ്പുകള്‍ അല്ലെന്ന് വാവ സുരേഷ് പറയുന്നു. പെണ്‍ പാമ്പ് പടം പൊഴിക്കാന്‍ എത്തിയപ്പോഴാകാം ആണ്‍ രാജവെമ്പാല എത്തി പോരാടിയതെന്ന് വാവ പറയുന്നു. പെണ്‍ പാമ്പിന്റെ ശരീരത്തില്‍ രണ്ടു മുറിവുകളുണ്ടെങ്കിലും ഗുരുതരമല്ല. പിടികൂടിയ രണ്ടു പാമ്പുകളേയും തെന്മലയിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW