Saturday, November 17, 2018 Last Updated 8 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 15 Dec 2017 04.09 PM

ശസ്ത്രക്രിയ നടത്തിയ സ്ത്രീകളുടെ ആന്തരിക അവയവങ്ങളില്‍ ലോകപ്രശസ്തനായ ഡോക്ടര്‍ ചെയ്തത്, സംഭവം പുറംലോകം അറിഞ്ഞത് ഇങ്ങനെ: ഒരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

uploads/news/2017/12/174863/sr.jpg

ബെര്‍മിങ്ഹാമില്‍ നിന്നു വരുന്നത് അല്‍പ്പം ഞെട്ടിക്കുന്നു ഒരു റിപ്പോര്‍ട്ടാണ്. 53 കാരനായ സൈമണ്‍ ബ്രാംഹാള്‍ എന്ന ഡോക്ടര്‍ തന്റെ മുമ്പില്‍ ശസ്ത്രക്രിയ്ക്കു വരുന്ന രോഗികളോടു കാണിച്ച ക്രൂരതയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ചികിത്സയ്ക്കായി എത്തുന്ന രോഗികളുടെ ആന്തരീക അവയവങ്ങളില്‍ തന്റെ പേരിന്റെ രണ്ടക്ഷരങ്ങള്‍ ഇലക്ട്രിക് ബീം ഉപയോഗിച്ചു കോറിയിടുകയായിരുന്നു ഇയാള്‍. ആന്തരീക അവയവങ്ങളില്‍ ഇങ്ങനെ കോറിയിടുന്നതു രോഗിയെ ദോഷകരമായി ബാധിക്കില്ല എന്നാണു സൈമണ്‍ പറയുന്നത്.

എന്നാല്‍ ഇയാള്‍ കരള്‍ ശസ്ത്രക്രിയയ്ക്കു വിധയമാക്കിയ ഒരു സ്ത്രീയുടെ അസുഖം ഭേതമാകാതെ വരുകയും തുടര്‍ ചികിത്സക്കായി മറ്റൊരു ആശുപത്രിയില്‍ എത്തുകയും ചെയ്തപ്പോഴാണു സംഭവം പുറംലോകം അറിഞ്ഞത്. ബര്‍മിങ്ഹാമിലെ ക്യൂന്‍സ് ആശുപത്രിയില്‍ 12 വര്‍ഷത്തില്‍ ഏറെയായി പാന്‍ക്രിയാസ്, കരള്‍, പ്ലീഹ സംബന്ധമായ ശസ്ത്രക്രിയ വിദ്ഗ്ധനാണു സൈമണ്‍.

uploads/news/2017/12/174863/simao0n.jpg

നിരവധി മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം. വിമാന അപകടത്തില്‍ പെട്ടയാളുടെ കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്നു 2010ല്‍ ലോക ശ്രദ്ധ നേടിയ ഡോക്ടറാണ്. മെഡിക്കല്‍ എത്തിക്ക്‌സിനു വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ആശുപത്രി ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു എങ്കിലും ചികിത്സ പ്രാവിണ്യം പരിഗണിച്ചു സര്‍വീസില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.

Ads by Google
Friday 15 Dec 2017 04.09 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW