Monday, April 22, 2019 Last Updated 3 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 15 Dec 2017 03.48 PM

കര്‍ഷകര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍

uploads/news/2017/12/174860/weeklyavirensTIPS151217.jpg

ബാങ്ക് ദേശസാല്‍ക്കരണം കാര്‍ഷികമേഖല ഉള്‍പ്പെടെ വിവിധ സാമ്പത്തികരംഗങ്ങളിലേക്ക് വായ്പകള്‍ വ്യാപിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കുള്ള ധനസഹായം 2004-2005 സാമ്പത്തികവര്‍ഷം മുതല്‍ ഇരട്ടിയാക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍േദ്ദശം നല്‍കിയിരുന്നു.

ഇതുപ്രകാരം 11-ാം പഞ്ചവത്സരപദ്ധതിയില്‍ കാര്‍ഷികമേഖലയ്ക്കായി ബജറ്റില്‍ പ്രത്യേക തുക വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ഇവ കര്‍ഷകര്‍ പ്രയോജനപ്പെടുത്തിയാല്‍ കാര്‍ഷികരംഗത്ത് മികച്ച നേട്ടം കൊയ്യാനാകുമെന്നതില്‍ സംശയമില്ല. ബാങ്കുകള്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധ വായ്പാപദ്ധതികള്‍ ചുവടെ ചേര്‍ക്കുന്നു.

അലഹബാദ് ബാങ്ക്


1. കിസാന്‍ ശക്തി യോജന പദ്ധതി

* കൃഷിക്കാര്‍ക്ക് വായ്പ അവരുടെ ഇഷ്ടാനുസരണം വിനിയോഗിക്കാം.
* കൃഷിക്കാരുടെ വിഹിതം (മാര്‍ജിന്‍) ആവശ്യമില്ല.
* വായ്പയുടെ 50% വ്യക്തിപരമോ കുടുംബപരമോ ആയ കാര്യത്തിന് ഉപയോഗിക്കാം.
* പലിശക്കാരില്‍നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാനും ഉപയോഗിക്കാം.

ബാങ്ക് ഓഫ് ബറോഡ

1. കരഭൂമികൃഷിക്കായി പഴയ ട്രാക്ടര്‍ (സെക്കന്‍ഡ്ഹാന്‍ഡ് ) വാങ്ങാന്‍ വ്യാപാരികള്‍, വിതരണക്കാര്‍, കാര്‍ഷിക ഉപകരണ വില്‍പനക്കാര്‍ എന്നിവര്‍ക്ക് പ്രവൃത്തി മൂലധനം.
2. കാര്‍ഷിക യന്ത്രങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍.
3. ഉദ്യാനകൃഷി വികസനത്തിന്.
4. പശുവളര്‍ത്തല്‍, പന്നിവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, പട്ടുനൂല്‍പുഴു വളര്‍ത്തല്‍ യൂണിറ്റുകള്‍ക്ക് പ്രവൃത്തിമൂലധനം.
5. പട്ടികജാതി /പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കാര്‍ഷികവസ്തുക്കള്‍, ഉപകരണങ്ങള്‍, ഒരു ജോഡി കാള, ജലസേചന സൗകര്യം എന്നിവയ്ക്കായി ധനസഹായം.

ബാങ്ക് ഓഫ് ഇന്ത്യ

1. സ്ത്രീ ശാക്തീകരണത്തിനുള്ള സ്വയംസഹായ സഹകരണ സംഘങ്ങള്‍ക്കുള്ള പ്രത്യേക പദ്ധതി.
2. വിള വായ്പ : ഏഴ് ശതമാനം വാര്‍ഷിക പലിശനിരക്കില്‍ മൂന്ന് ലക്ഷം രൂപവരെ.
3. പരസ്പര ജാമ്യം: 50,000 രൂപവരെ പരസ്പരജാമ്യം ആവശ്യമില്ല. പക്ഷേ 50,000 രൂപയ്ക്കു മേല്‍ റിസര്‍വ്ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നു.

ഇന്ത്യന്‍ ബാങ്ക്

1. കാര്‍ഷിക നിക്ഷേപ കടവായ്പ :ഭൂവികസനം, ചെറുകിട ജലസേചനം, സൂക്ഷ്മ ജലസേചനം, പാടം യന്ത്രവല്‍ക്കരണം, തോട്ടമുണ്ടാക്കല്‍, ഉദ്യാനത്തോട്ട നിര്‍മാണം.
2. കാര്‍ഷിക വികസനത്തിനുള്ള സംഘവായ്പ: പരസ്പരബാധ്യതയുള്ള സംഘങ്ങള്‍, സ്വയംസഹായ സഹകരണസംഘങ്ങള്‍ എന്നിവയ്ക്കുള്ള വായ്പ.
3. പുതിയ കാര്‍ഷികമാനങ്ങള്‍: സഹകരണകൃഷി, ജൈവകൃഷി, ഗ്രാമീണ , ഔഷധ-സുഗന്ധ സസ്യങ്ങള്‍, ജൈവ കൃഷി തുടങ്ങിയവയ്ക്ക്.

പഞ്ചാബ് നാഷണല്‍ ബാങ്ക്

1. സ്വയം രൂപീകരിച്ച കൂട്ടുവിളവെടുപ്പുകള്‍.
2. നഴ്‌സറി രൂപീകരിക്കാന്‍.
3. തരിശുഭൂമി വികസനത്തിന്.
4. കൂണ്‍/ചെമ്മീന്‍ വളര്‍ത്തലിനും മുട്ട വികസിപ്പിക്കാനും.
5. കറവപ്പശുക്കളെ വാങ്ങാനും പരിപാലിക്കാനും.
6. ഡെയറി വികാസ് കാര്‍ഡ് പദ്ധതി
7. മീന്‍വളര്‍ത്തല്‍, പന്നിവളര്‍ത്തല്‍, തേനീച്ചവളര്‍ത്തല്‍ തുടങ്ങിയവയ്ക്ക്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രാബാദ്

1. വിള വായ്പയും കാര്‍ഷിക സ്വര്‍ണ വായ്പയും.
2. ചെറുകിട ജലസേചനത്തിനും കിണര്‍ കുഴിക്കാനും പഴയ കിണര്‍ പുനരുദ്ധരിക്കാനും.
3. ഭൂവികസനത്തിന് ധനസഹായം.
4. ട്രാക്ടര്‍, പവര്‍ടില്ലര്‍, മറ്റു സമാനവസ്തുക്കള്‍ വാങ്ങാന്‍.
5. കൃഷിഭൂമി വാങ്ങാന്‍/ തരിശിടങ്ങളും വന്ധ്യസ്ഥലങ്ങളും വാങ്ങാന്‍
6. തുള്ളി ജലസേചനത്തിനും വെള്ളംതൂകലിനും.

പ്രധാന്‍ മന്ത്രി ഫസല്‍ ഭീമ യോജന

1. കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നതാണ് പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന എന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആകര്‍ഷണം. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 50 ശതമാനം കര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. ആദ്യവര്‍ഷം പ്രീമിയം ഇനത്തില്‍ സബ്‌സിഡി നല്‍കുന്നതിന് 5700 കോടിയും രണ്ടാംവര്‍ഷം 7200 കോടിയും മൂന്നാം വര്‍ഷം 8800 കോടിയും കേന്ദ്രസര്‍ക്കാര്‍ നീക്കിവെക്കും.

2. 25 ശതമാനംവരെ പ്രീമിയം കര്‍ഷകര്‍ നല്‍കണമെന്നാണ് നിലവിലെ പദ്ധതിയുടെ വ്യവസ്ഥ. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവരായിരിക്കും പദ്ധതി നടത്തിപ്പുകാര്‍.1999 മുതല്‍ നിലവിലുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതി പരിഷ്‌കരിച്ചാണ് പുതിയ പദ്ധതി. രാജ്യത്തെ ജില്ലകളെ ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും പദ്ധതി.

ബാങ്ക് ലോണ്‍ പലിശ 4% മാത്രം!


നാട്ടിലെ ബാങ്കുകളില്‍ നിന്ന് ചുരുങ്ങിയ പലിശ നിരക്കില്‍ കിട്ടുന്ന ലോണിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. കാര്‍ഷിക ലോണ്‍ ആയി ഒരു ലക്ഷം രൂപ വരെ എടുക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തേക്ക് 4 ശതമാനം പലിശ മാത്രമേ വരൂ. അതിന് വേണ്ടത്, സ്വന്തം ഭൂമിയുടെ കരം അടച്ച രസീതും സെക്യൂരിറ്റി ആയി ഇപ്പോഴത്തെ സ്വര്‍ണ്ണ വില അനുസരിച്ച് 50 ഗ്രാം (ആറേകാല്‍ പവന്‍) സ്വര്‍ണ്ണവും. ഒരു ലക്ഷത്തില്‍ കൂടുതല്‍ സംഖ്യ വേണമെങ്കില്‍ (പരമാവധി 3 ലക്ഷം രൂപ വരെ) ഭൂമിയുടെ ആധാരം കൊടുക്കേണ്ടി വരും. ചില ബാങ്കുകളില്‍ ആദ്യം 7% പലിശ കൊടുക്കണം.

സവിശേഷതകള്‍

1. ഇന്‍ഷുറന്‍സ് പ്രീമിയമായി സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിക്ക് പരിധിയുണ്ടാകില്ല.
2. കര്‍ഷകര്‍ അടയ്ക്കുന്ന പ്രീമിയത്തിനുശേഷം സര്‍ക്കാര്‍ അടയ്‌ക്കേണ്ട തുക 90 ശതമാനമാണെങ്കില്‍പ്പോലും അത് നല്‍കും
3. പ്രീമിയം നിരക്കിന് പരിധി നിശ്ചയിക്കുന്ന വ്യവസ്ഥ ഒഴിവാക്കും.
4. ഇന്‍ഷുറന്‍സ് പ്രകാരം ഉറപ്പുനല്‍കിയിരിക്കുന്ന മുഴുവന്‍ തുകയും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും.
5. വായ്പകള്‍ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും വിള ഇന്‍ഷുറന്‍സ് ലഭിക്കും.
6. മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ല.
7. കൃഷിനാശം അടിയന്തരമായി വിലയിരുത്തി എത്രയും വേഗം നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ആധുനിക സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിക്കും.

പ്രമോദ് ബി.
അസി.പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍

മീട്ടു റഹ്മത്ത് കലാം

Ads by Google
Friday 15 Dec 2017 03.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW