Tuesday, December 04, 2018 Last Updated 44 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 15 Dec 2017 03.30 PM

സ്വപ്‌നക്കൂട്

പതിനായിരങ്ങള്‍ക്ക് വീടുവച്ചു നല്‍കിയ വാസ്തുശില്‍പി പത്മശ്രീ ഡോ. ജി.ശങ്കര്‍, സ്വന്തം വീടിനായി ഇത്രയും നാള്‍ കാത്തിരുന്നത് എന്തിന്... ?
uploads/news/2017/12/174857/drgrshanker151217.jpg

മറ്റാരും കാണാത്ത കാഴ്ചകളാണ് ജി.ശങ്കര്‍ ഭൂമിയിലും ആകാശത്തും കാണുന്നത്. ഓരോരുത്തരുടെയും വീടെന്ന സ്വപ്നത്തില്‍ നിന്നു സാക്ഷാത്ക്കാരത്തിലേക്കുള്ള ദൂരമാണ് ജി.ശങ്കര്‍ എന്ന ആര്‍ക്കിടെക്ടിന്റെ ജീവിതം.

ലോകത്തെ ഏറ്റവും വലിയ മണ്‍പാര്‍പ്പിട സമുച്ചയം ബംഗ്ലാദേശില്‍ പണിതപ്പോഴും, പത്മശ്രീ ലഭിച്ചപ്പോഴും അദ്ദേഹത്തിന്റെ പുഞ്ചിരിയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല.

എന്നാല്‍ അന്തിയുറങ്ങാന്‍ കൂരയില്ലാത്ത പാവങ്ങള്‍ക്കു വേണ്ടി നിര്‍മ്മിച്ച ഓരോ വീടും കാണുമ്പോഴാണ് മനസ്സുനിറഞ്ഞ പുഞ്ചിരി ശങ്കറിന്റെ മുഖത്ത് വിടരുന്നത്.

ലോകമെമ്പാടും ലക്ഷക്കണക്കിന് വീടുകളാണ് ശങ്കര്‍ജി എന്നെല്ലാരും വിളിക്കുന്ന ജി.ശങ്കര്‍ നിര്‍മ്മിച്ചു നല്‍കിയത്. പക്ഷേ അപ്പോഴെല്ലാം അദ്ദേഹം വാടകവീട്ടിലെ ചുമരുകള്‍ക്കുള്ളിലായിരുന്നു.

ആയിരങ്ങള്‍ക്കു വീട് വച്ചു നല്‍കിയ തച്ചന് സ്വന്തമായൊരു വീട് സാധ്യമായത് ഇപ്പോള്‍. ജി.ശങ്കര്‍ സ്വന്തം വീടിനു വേണ്ടി ഇത്രയും കാത്തിരിക്കാനുള്ള കാരണവും പുതിയ വീടിന്റെ വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

സിദ്ധാര്‍ത്ഥത്ഥ

പൂജപ്പുര മുടവന്‍മുകളിലെ ആ വീടിന് മകന്റെ പേരാണ് സിദ്ധാര്‍ത്ഥ. ഇരുനൂറോളം മരങ്ങളുടെ തണലില്‍, കിളികളുടെയും കോഴികളുടെയും അണ്ണാറക്കണ്ണന്‍മാരുടെ കലപില ശബ്ദത്തിന്റെ അകമ്പടിയോടെ സിദ്ധാര്‍ത്ഥയുടെ മുന്നിലെത്തിയാല്‍, അതിന്റെ അഴകില്‍ ഒരായിരം തവണ നോക്കി നിന്നുപോകും.

നീല പട്ടുവിരിച്ച ആകാശത്തിനു താഴെ പ്രകൃതിയാല്‍ നിര്‍മ്മിച്ച ഒരു വീട്. ചിതല്‍പുറ്റു പോലെ, പറയാന്‍ ആകൃതിയില്ലാത്ത ഒരു വീട്. ഇഗ്‌ളൂ പോലെ ആര്‍ച്ചുകളുടെ ജ്യാമതികൊണ്ടുള്ള കാവ്യാത്മക നിര്‍മിതി.

ശങ്കറിനു ഇതുവരെയുള്ള ജീവിതത്തില്‍ പ്രകൃതിയെ മറന്നിട്ടൊരു കാര്യവുമില്ല. അത്യാഡംബര വീടുകള്‍ വ്യക്തിത്വം അളക്കുന്ന സമൂഹത്തിനു മുന്നിലാണ് പൂര്‍ണ്ണമായും മണ്ണുകൊണ്ട് അദ്ദേഹം വീട് വച്ചത്. അദ്ദേഹത്തിന്റെ കയ്യൊപ്പാണ് മണ്‍വീട് എന്ന സങ്കല്‍പത്തിന്.

ഹാബിറ്റാറ്റ് എന്ന പ്രസ്ഥാനത്തിന് മൂന്ന് പതിറ്റാണ്ട് ആസ്ഥാനമായത് മണ്ണു കൊണ്ടു കെട്ടിപ്പൊക്കിയ നാലുനിലമന്ദിരം. ബംഗ്ലാദേശിലും ശ്രീലങ്കയിലുമടക്കം മണ്‍വീടുകള്‍ എത്രയോ.

uploads/news/2017/12/174857/drgrshanker151217b.jpg

സിദ്ധാര്‍ത്ഥ ഇരിക്കുന്നിടം അസ്സല്‍ കാടായിരുന്നു. അതെ, തലസ്ഥാന നഗരിയില്‍ ഒരു മനുഷ്യനിര്‍മ്മിത കാട്. ശങ്കറും ഭാര്യ സുഗതയും കൂടി നട്ടു പരിപാലിച്ച് വളര്‍ത്തിയ കാട്. നൂറുക്കണക്കിന് മരങ്ങളില്‍ ഒന്നില്‍ പോലും പണം കായ്ക്കില്ല. എല്ലാം തണല്‍മരങ്ങള്‍.

വട്ട, ചമത, മഴമരം തുടങ്ങിയവ. പലരും ഉപദേശിച്ചതാണ് ഈ സ്ഥലം വേണ്ടെന്ന്. പക്ഷേ ശങ്കര്‍ കാണുന്ന കാഴ്ചകള്‍ മറ്റാര്‍ക്കും കാണാനാകില്ലന്നു ഒരിക്കല്‍ കൂടി മനസ്സിലാക്കാന്‍ ഇത്രയും കാലമെടുത്തു.

വീടെന്ന സ്വപ്നത്തേക്കാളുപരി തണലേകാന്‍ ഒരിടം എന്നതായിരുന്നു ഇവിടെ അദ്ദേഹം കണ്ടത്. താമസക്കാരെ ത്തും മുന്‍പേ പശുവും ആടും കോഴിയുമെല്ലാമാണ് ഇവിടെയെത്തിയത്.

കിനാവ് കണ്ട വീട്

മലയാളികളുടെ ഒരു പ്രത്യേകത, വാടക വീടാണെങ്കിലും സ്വന്തം വീടായി സ്നേഹിക്കും. അതു പോലെ, ആഡംബരത്തിലും മുന്നിലാണ്.

വലിയ വീട് എന്നതിലല്ല, അവിടെ എങ്ങനെ ജീവിക്കുന്നു എന്നതിലാണു കാര്യം. മണ്ണിനെയും മനുഷ്യനെയും വേര്‍തിരിവില്ലാതെ കാണാന്‍ പഠിക്കണം.

ശരിയാണ്, ഞാന്‍ ഒരുപാട് വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്, കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയിട്ടുണ്ട്. പക്ഷേ ആര്‍ഭാടത്തിനു വേണ്ടി ഒരു ഇഷ്ടിക പോലും ഞാന്‍ കെട്ടികൊടുക്കില്ല. എന്റെ മുന്നിലിരിക്കുന്നയാളിന് വീടിന്റെ ആവശ്യമുണ്ടെന്നു എനിക്കു ബോധ്യപെട്ടാലേ ഞാന്‍ വീട് വച്ചു നല്‍കൂ.അദ്ദേഹം പറയുന്നു.

അത് തന്നെയാണ് എനിക്കും സംഭവിച്ചത്. ശങ്കര്‍ എന്ന വ്യക്തിക്കിപ്പോഴാണ് സ്വന്തമായൊരു വീടിന്റെ ആവശ്യമുണ്ടായത്. മകന്‍ സിദ്ധര്‍ത്ഥ് പഠിച്ചതെല്ലാം കേരളത്തിനും ഇന്ത്യയ്ക്കും പുറത്താണ്. എനിക്കും സുഗതയ്ക്കും താമസിക്കാന്‍ ഒരു വീട് വേണമെന്നു തോന്നിയില്ല.

അതിന്റെ ആവശ്യമുണ്ടായില്ല എന്നതും വീടെന്ന സ്വപ്‌നം സഫലമാകാന്‍ വൈകി. ഞങ്ങള്‍ക്കൊരു മുറിയാണെങ്കിലും മതിയായിരുന്നു.

ഇപ്പോള്‍ സിദ്ധാര്‍ത്ഥ് ടെക്‌നോപാര്‍ക്കില്‍ ജോലി നോക്കുകയാണ്.. എന്റെ വായനയ്ക്കും പുസ്തങ്ങള്‍ക്കും സ്ഥലമില്ലാതായി... അങ്ങനെ എല്ലാംകൊണ്ടും ഒരു വീട് വേണമെന്നു തോന്നി. സ്വന്തം വീടു വയ്ക്കുമ്പോഴും എന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ അന്തരമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

Ads by Google
Loading...
TRENDING NOW