Sunday, January 20, 2019 Last Updated 17 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 15 Dec 2017 01.41 PM

ഇന്ത്യന്‍ ജയിലുകളില്‍ നിറയെ പാമ്പും, പാറ്റയും, എലിയും: തന്റെ ജീവന് ഭീഷണിയുണ്ടാകും, പരാതിയുമായി മല്യ കോടതിയില്‍

Indian Jail, Poor Hygiene, Vijay Mallya

ലണ്ടന്‍: ഇന്ത്യന്‍ ജയിലുകളില്‍ തനിക്കു സുരക്ഷയുണ്ടാവില്ലന്ന പരാതിയുമായി മദ്യവ്യവസായി മല്യ പരാതിയുമായി കോടതിയില്‍. ഇന്ത്യന്‍ ജയിലുകളില്‍ നിറയെ പാമ്പും, പാറ്റയും, എലിയുമാണെന്നും, ആള്‍ത്തിരക്കേറിയതാണെന്നുമാണ് മല്യ ബ്രിട്ടനിലെ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയില്‍ പല ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് ബ്രിട്ടനിലേയ്ക്ക് കടക്കുകയായിരുന്നു മല്യ. കേസില്‍ മല്യയെ വിട്ടു നല്‍കാന്‍ ഇന്ത്യ നല്‍കിയ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് ഇന്ത്യന്‍ ജയിലുകളിലെ ശോചന്യാവസ്ഥ ചൂണ്ടിക്കാട്ടി മല്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

ആര്‍തര്‍ റോഡ് ജയില്‍, ആലിപുര്‍ ജയില്‍, പുഴാല്‍ ജയില്‍ എന്നിവിടങ്ങളിലെ മോശം അവസ്ഥയാണ് ഹര്‍ജിയില്‍ മല്യ വിവരിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടി ബ്രിട്ടനിലെ ജയില്‍ വിദഗ്ധന്‍ ഡോ.അലന്‍ മിച്ചലിനെ ഹാജരാക്കി മല്യ വിശദീകരിച്ചത്. താന്‍ കടുത്ത പ്രമേഹവും, ഉറക്കമില്ലായ്മയും അനുഭവിക്കുന്ന ആളാണെന്നും, മുബൈയിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെ 300 ഓളം തുടവുകാര്‍ക്ക് ഒന്നോ, രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ജനുവരി 10 ന് കോടതി അന്തിമ വാദം കേള്‍ക്കും.

Ads by Google
Ads by Google
Loading...
TRENDING NOW