Wednesday, October 17, 2018 Last Updated 11 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 15 Dec 2017 12.49 PM

സൗദിയില്‍ 35 വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്റര്‍ തുറക്കുമ്പോള്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്നത് ഈ ചിത്രം

uploads/news/2017/12/174837/saudi-cinema.jpg

സൗദി : സൗദി അറേബ്യയില്‍ 35 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്റര്‍ തുറക്കുമ്പോള്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്നത് ഫൈസല്‍ രാജാവിന്റെ കഥ പറയുന്ന ചിത്രം 'ബോണ്‍ എ കിങ്'. ഹെന്റി ഫൈസര്‍ബെര്‍ട്ട് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് അഗസ്‌റ്റോ വില്ലറോങ്ങോയാണ്. ലോര്‍ഡ് കഴ്‌സണ്‍, വിന്റ്‌സ്റ്റന്‍ ചര്‍ച്ചില്‍ എന്നിവരുമായി നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 14 മത് വയസ്സില്‍ ഒറ്റയ്ക്ക് ഇംണ്ടിലേയ്ക്ക് പോയ സൗദി രാജാവ് ഫൈസലിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മാര്‍ച്ചിലാണ് ചിത്രത്തിന്റെ റിലീസ്.

സൗദി അറേബ്യയില്‍ 1980 കളിലാണ് സിനിമ നിരോധിക്കുന്നത്. സ്ത്രീയും പുരുഷനും ഒന്നിച്ച് അഭിനയിക്കുന്ന ഇത്തരം വിനോദോപാധികള്‍ മുസ്ലീം രാജ്യമായ സൗദിയ്ക്ക് ചേര്‍ന്നതല്ലെന്ന് വിശദീകരണത്തോടെയായിരുന്നു അന്ന് സിനിമ നിരോധിച്ചത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
2030 ഓടെ 2000 സ്‌ക്രീനുകളുള്ള 300 തിയറ്ററുകള്‍ തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സൗദി ഭരണകൂടം.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമത്തിലും അടുത്ത വര്‍ഷത്തോടെ ഇളവുകള്‍ ഉണ്ടാകും. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വളര്‍ച്ച ഉണ്ടാക്കാന്‍ സിനിമാ വ്യവസായത്തിന് സാധിക്കുമെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ സൗദി ഭരണകൂടം സിനിമാ തീയറ്ററുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW