Sunday, June 03, 2018 Last Updated 20 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 14 Dec 2017 08.28 PM

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് വൃദ്ധ ചതഞ്ഞരഞ്ഞു മരിച്ചു

TN temple, death

തൂത്തുക്കുടി: ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് വൃദ്ധ മരിച്ചു. തമിഴ്‌നാട്ടിലെ തിരുചെണ്ടൂര്‍ മുരുകന്‍ ക്ഷേത്രത്തിലാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പീച്ചിയമ്മാള്‍ (55) ആണ് മരിച്ചത്. ക്ഷേത്ര വളപ്പില്‍ കച്ചവടക്കാരിയായിരുന്നു പീച്ചിയമ്മാള്‍. തകര്‍ന്ന് വീണ മേല്‍ക്കൂരയുടെ അടിയില്‍പ്പെട്ട പീച്ചിയമ്മാള്‍ തത്ക്ഷണം മരിച്ചു. പരിക്കേറ്റ രണ്ട് പേരെ തിരുചെങ്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്ഷേത്രം അപകടാവസ്ഥയിലാണെന്ന് പിഡബ്ലുഡി വകുപ്പിനെ അറിയിച്ചിരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് അനുകൂലമായ മറുപടി ലഭിച്ചില്ല. 45 വര്‍ഷം മുന്‍പ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതിന് ശേഷം ഇതുവരെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. ശബരിമലയ്ക്ക് പോകുന്നവരടക്കം പ്രതിദിനം അയ്യായിരത്തോളം ഭക്തര്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് തിരുചെണ്ടൂര്‍ മുരുകന്‍ ക്ഷേത്രം.

സംഭവത്തില്‍ തൂത്തുക്കുടി ജില്ലാ കളക്ടര്‍ എന്‍. വെങ്കിടേഷ് അന്വേഷണം പ്രഖ്യാപിച്ചു. പോലീസ്, പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സമിതി രൂപീകരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. 40-45 വര്‍ഷം പഴക്കമുള്ള എല്ലാ കെട്ടിടങ്ങളും പരിശോധിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Thursday 14 Dec 2017 08.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW