Saturday, June 09, 2018 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 14 Dec 2017 06.53 PM

ദിലീപ് വിഷയത്തില്‍ സിനിമ മേഖലയിലെ ചില വ്യക്തികള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു, ദിലീപിന്റെ കേസ് തന്നെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടില്ല: ആളുരിന്റെ വെളിപ്പെടുത്തല്‍

uploads/news/2017/12/174585/aloor.jpg

ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനു വധശിക്ഷ ലഭിച്ചപ്പോള്‍ അമീറുള്ളിന്റെ വക്കില്‍ അഡ്വക്കെറ്റ് ആളൂര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പള്‍സര്‍സുനിക്കു വേണ്ടി ഹാജരാകണം എന്നു പറഞ്ഞപ്പോള്‍ തന്നെ കൊച്ചിക്കു വണ്ടി കയറുകയായിരുന്നു എന്ന് ആളൂര്‍ പറയുന്നു. ദിലീപ് എന്ന വ്യക്തി ഈ കേസില്‍ ഇന്‍വോള്‍വ്ഡായി എന്ന എഴുത്തു ഡിജിപിക്കു പോയതിനു ശേഷം അതിന്റെ പശ്ചാത്തലത്തിലാണു താന്‍ കേസ് ഏറ്റെടുക്കുന്നത്. താനും ദിലീപും തമ്മില്‍ നേരിട്ടു ബന്ധം വരേണ്ട കാര്യം ഒന്നും ഇല്ല. ഓപ്പോസിറ്റ് സൈഡ് എന്നു പറയുന്ന ഒരു സൈഡ് ഉണ്ട്. ദിലീപിന കുടുക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കു താനുമായി എന്തു പേഴ്‌സണല്‍ ഇന്‍ട്രസ്റ്റ്? സിനിമ മേഖലയില്‍ ഉള്ള ചില വ്യക്തികള്‍ ഈ കേസില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നും ആളുര്‍ പറയുന്നു.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന ആളുകളാണോ ഭീമമായ തുക ഫീസ് നല്‍കി ആളൂരിനെ പള്‍സര്‍ സുനിക്കു വേണ്ടി എത്തിച്ചത് എന്ന ചോദ്യത്തിനു താന്‍ അതു പറയുന്നതു ശരിയല്ല എന്നും ആളുര്‍ പറയുന്നു. പള്‍സര്‍ സുനിയേ നേരിട്ട് അറിയില്ല. എന്നെ നേരിട്ടു കാണണം എന്നു നിര്‍ബന്ധം പിടിച്ചപ്പോഴാണു കണ്ടത്. ദിലീപിന്റെ കേസ് തന്നെയാണ് ഏല്‍പ്പിച്ചിരുന്നത് എങ്കില്‍ ദിലീപിനെ ശിക്ഷിക്കാന്‍ സാധിക്കില്ല എന്നും പള്‍സര്‍ സുനി പറയുന്നു. ദീലിപ് ശിക്ഷക്കപെടാനുള്ള സാധ്യത കുറവാണ് എന്നും ഏതു കേസും ജയിക്കാന്‍ ചില ചെപ്പടിവിദ്യകള്‍ ഉണ്ട് എന്നും ആളൂര്‍ പറയുന്നു? മംഗളം ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ആളൂര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

Ads by Google
Thursday 14 Dec 2017 06.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW