Thursday, September 20, 2018 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 14 Dec 2017 04.27 PM

റോഡപകടത്തില്‍ പരുക്കേറ്റവരെ രക്ഷിക്കുന്നതിനിടെ ലോറി ഇടിച്ച് ഏഴ് പേര്‍ മരിച്ചു

accident

ബേതുല്‍: റോഡപകടത്തില്‍ പരുക്കേറ്റവരെ രക്ഷിക്കുന്നതിനിടെ ലോറി ഇടിച്ച് ഏഴ് പേര്‍ മരിച്ചു. മധ്യപ്രദേശിലെ ബേതുള്‍ ജില്ലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരുക്കേറ്റവരെ രക്ഷിക്കുന്നതിനിടെയാണ് മാലിന്യം കയറ്റിവന്ന ലോറിയിടിച്ച് ഏഴ് പേര്‍ മരിച്ചത്. മുള്‍ട്ടാനി റോഡില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബൈക്കുകള്‍ കൂട്ടിയിടിച്ച് പരുക്കേറ്റ രണ്ടുപേരെ വഴിയില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ അപകടം നടന്നത്.

ആദ്യ അപകടത്തില്‍ പരുക്കേറ്റവരെ രക്ഷിക്കാന്‍ എത്തിയ ഏഴ് പേരും ലോറിയിടിച്ച് മരിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ട ഏഴ് പേരുടേയും മൃതദേഹങ്ങള്‍ മുള്‍ട്ടാനി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. അപടകമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോയി. ഈ ലോറിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. ആദ്യ അപകടത്തില്‍ പരുക്കേറ്റവരെ ബന്ധുക്കള്‍ എത്തി നാഗ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW