Tuesday, October 16, 2018 Last Updated 4 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 14 Dec 2017 02.49 PM

എന്റെ മോളുടെ വിധി ആവര്‍ത്തിക്കരുത്, സുപ്രീംകോടതി വരെ പോയാലും വധശിക്ഷയില്‍ മാറ്റമുണ്ടാകരുത്: തോരാത്ത കണ്ണുനീരുമായി സൗമ്യയുടെ അമ്മ പറയുന്നു

Jisha case verdict

കേരള മനസാക്ഷിയെ ഞെട്ടിച്ച രണ്ടു കേസുകളായിരുന്നു ജിഷാ വധവും, സൗമ്യ കൊലക്കേസും. ഒരുപാട് സമാനതകള്‍ ഉള്ള ഈ രണ്ടു കേസിലേയും ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ അമ്മമാരാണ് നീറി ജീവിക്കുന്നത്. രണ്ടു കേസിലേയും പ്രതികള്‍ പുറംനാട്ടുകാരുമാണ്.

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ആയിരുന്ന ജിഷയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് 2016 ഏപ്രില്‍ 28 നായിരുന്നു. 2011 ഫെബ്രുവരിയില്‍ 23 കാരിയായ സൗമ്യയെ ട്രയിനില്‍വെച്ച് ബലാത്കാരം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഗോവിന്ദച്ചാമിയെന്ന ഘാതകന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. മകളേയും നഷ്ടപ്പെട്ട് നീതിയും കിട്ടാതെ നീറി ജീവിക്കുന്ന സൗമ്യയുടെ അമ്മ ഈ വിധിയില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് പ്രതികരിച്ചു.

ജിഷ കേസിലെ വിധി ലോകം മുഴുവന്‍ കാത്തിരുന്നതാണ്. പ്രതിഭാഗം അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചാലും എന്റെ മോളുടെ അവസ്ഥ ഈ കേസില്‍ ഉണ്ടാകരുതെന്ന് സൗമ്യയുടെ അമ്മ സുമതി കണ്ണുനീര്‍ വാര്‍ത്ത് പറയുന്നു. അമിറൂള്‍ ഇസ്ലാം എന്ന ഘാഖതകന്‍ പുറംലോകം കാണരുത്. സുപ്രീംകോടതിയില്‍ പോയാലും വിധിയില്‍പ മാറ്റമുണ്ടാകില്ല എന്നാണ് തന്റെ വിശ്വാസമെന്നും സൗമ്യയുടെ അമ്മ പ്രത്യാശ പ്രകടിപ്പിച്ചു. ഈ അവസ്ഥ ഇനി ഒരു അമ്മയ്ക്കും ഉണ്ടാകരുതെന്നും അമ്മ പറഞ്ഞുവെയ്ക്കുന്നു.

2011 ഫെബ്രുവരി 1 ഒന്നിനാണ് ട്രെയിന്‍ യാത്രയ്ക്കിടെ സൗമ്യയെ ഗോവിന്ദച്ചാമി ആക്രമിച്ചത്. കൊലക്കുറ്റം തെളിയിക്കാനാകാത്തതിനാല്‍ സൗമ്യ ട്രെയിനില്‍ നിന്ന് ചാടിയതാകാമെന്ന നിഗമനത്തില്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു.

Ads by Google
Thursday 14 Dec 2017 02.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW