Monday, January 15, 2018 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 14 Dec 2017 02.03 PM

വിമാനം വൈകിയതില്‍ വ്യോമയാന മന്ത്രിയോട് തട്ടിക്കയറി സഹയാത്രികര്‍; മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

uploads/news/2017/12/174548/air-india.gif

ന്യൂഡല്‍ഹി : വിമാനം പുറപ്പെടാന്‍ വൈകിയതിന് വ്യോമയാന മന്ത്രിയോട് യാത്രക്കാര്‍ കയര്‍ത്ത സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ഉള്‍പ്പെടെ നൂറോളം പേര്‍ കയറിയ എയര്‍ ഇന്ത്യയുടെ ഡല്‍ഹി/വിജയവാഡ വിമാനമാണ് ഒന്നര മണിക്കൂറേളാം വൈകിയത്.

വിമാനം പറന്നുയരേണ്ടിയിരുന്നത് പുലര്‍ച്ചെ ആറുമണിയോടെ ആയിരുന്നു. എന്നാല്‍, കാഴ്ച വ്യക്തമാകാന്‍ കുറച്ചുകൂടി കാത്തിക്കാമെന്നും ശേഷം ടേക്ക് ഓഫ് ചെയ്യാമെന്നുമുള്ള നിഗമനത്തിലായിരുന്നു എയര്‍ലൈനിന്റെ ഓപ്പറേഷന്‍ വിഭാഗത്തിന്റെ തീരുമാനം.

എന്നാല്‍, ഇക്കാര്യം ഗ്രൗണ്ട് സ്റ്റാഫിനെ അറിയിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇവര്‍ യാത്രക്കാരെ വിമാനത്തില്‍ കയറ്റി. മാത്രമല്ല, എയര്‍പോര്‍ട്ട് പാസിലെ പ്രശ്‌നങ്ങള്‍ മൂലം പ്രധാന പൈലറ്റിന് സുരക്ഷാ പരിശോധനയില്‍ കാലതാമസം നേരിടേണ്ടി വന്നതും വിമാനം 15 മിനിട്ടോളം വൈകാന്‍ കാരണമായി. വിമാനത്തില്‍ സമയത്ത് കയറ്റിയത് കോ-പൈലറ്റ് മാത്രമാണ്.

ഇതിനിടെ, വിമാനം വൈകിയതിലുള്ള അമര്‍ഷം അതേ വിമാനത്തിലെ യാത്രക്കാരനായ മന്ത്രിയ്ക്കു നേരെയും യാത്രക്കാന്‍ പ്രകടിപ്പിച്ചു. ഇതോടെ പ്രതിഷേധിക്കുന്ന യാത്രക്കാരുടെ ഇടയില്‍ നിന്നും എയര്‍ ഇന്ത്യയുടെ പുതിയ മേധാവി പ്രദീപ് ഖറോളയെ ഫോണില്‍ വിളിച്ച മന്ത്രി വിമാനം വൈകുന്നതിന് വിശദീകരണം തേടുകയും തൊട്ടു പിന്നാലെ മൂന്ന് ജീവനക്കാര്‍ സസ്‌പെന്റ് ചെയ്യപ്പെടുകയുമായിരുന്നു.

Ads by Google
Ads by Google
TRENDING NOW